Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാജഹാന്റെയും മുംതാസിന്റെയും അനശ്വര പ്രണയകൂടീരത്തിന് മുന്നിൽ മെലാനിയുടെ കൈകോർത്തു പിടിച്ചു ട്രംപ്; വെണ്ണക്കല്ലിൽ തീർത്ത ഇന്ത്യൻ അത്ഭുതം കണ്ട് 'അവിശ്വസനീയം' എന്നു കുറിച്ച് അമേരിക്കൻ പ്രസിഡന്റ്; പ്രണയകാലത്തിന്റെ കാലത്തിന്റെ ഓർമ്മകളിൽ 'മനോഹരം' എന്നെഴുതി മെലാനിയയും; വർണശലഭം കണക്കെയുള്ള വസ്ത്രം ധരിച്ച് ഓടിനടന്ന് ഭർത്താവിനൊപ്പം ചിത്രമെടുത്ത് മകൾ ഇവാങ്കയും; താജ്മഹൽ കണ്ട് ഫ്‌ളാറ്റായി അമേരിക്കൻ പ്രസിഡന്റും കുടുംബവും

ഷാജഹാന്റെയും മുംതാസിന്റെയും അനശ്വര പ്രണയകൂടീരത്തിന് മുന്നിൽ മെലാനിയുടെ കൈകോർത്തു പിടിച്ചു ട്രംപ്; വെണ്ണക്കല്ലിൽ തീർത്ത ഇന്ത്യൻ അത്ഭുതം കണ്ട് 'അവിശ്വസനീയം' എന്നു കുറിച്ച് അമേരിക്കൻ പ്രസിഡന്റ്; പ്രണയകാലത്തിന്റെ കാലത്തിന്റെ ഓർമ്മകളിൽ 'മനോഹരം' എന്നെഴുതി മെലാനിയയും; വർണശലഭം കണക്കെയുള്ള വസ്ത്രം ധരിച്ച് ഓടിനടന്ന് ഭർത്താവിനൊപ്പം ചിത്രമെടുത്ത് മകൾ ഇവാങ്കയും; താജ്മഹൽ കണ്ട് ഫ്‌ളാറ്റായി അമേരിക്കൻ പ്രസിഡന്റും കുടുംബവും

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: ലോകത്തിന് മുന്നിലുള്ള ഇന്ത്യൻ അത്ഭുതമായ താജ്മഹൽ കണ്ട് അമ്പരന്ന് ഡൊണാൾഡ് ട്രംപും കുടുംബവും. ഷാജഹാന്റെയും മുംതാസിന്റെയും അനശ്വര പ്രണയത്തിന്റെ കുടീരമായ താജ്മഹൽ കണ്ട് ട്രംപ് ശരിക്കും അത്ഭുതം കൂറി. താജ്മഹലിന്റെ സൗന്ദര്യം നുകർന്ന് അദ്ദേഹം ഭാര്യ മെലാനിയ ട്രംപിന്റെ കൈപിടിച്ച് നിന്നു ചിത്രങ്ങളും പകർത്തി. ഭാര്യയുമായി താജ്മഹൽ മുഴുവൻ ചുറ്റിക്കണ്ട അദ്ദേഹത്തിന് ഇന്ത്യൻ അത്ഭുതം ശരിക്കും ഇഷ്ടമായി. അതേസമയം താജ്മഹൽ കണ്ട ആവേശത്തിലായത് ട്രംപിന്റെ മകൾ ഇവാങ്കയായിരുന്നു. താജ്മഹലിന്റെ ചിത്രം ഭർത്താവിനൊപ്പം നിന്നു പകർത്തിയ ഇവാങ്ക എല്ലാവരോടും ചിരിച്ചു കളിച്ചുകൊണ്ടാണ് പെരുമാറിയത്. ജെറാഡ് കുഷ്നറുടെ കൈപിടിച്ച് വർണവസ്ത്രം ധരിച്ച ഇവാങ്ക ചാനൽ കാമറകളുടെ താരമായി മാറി.

അഹമ്മദാ ബാദിലെ നമസ്‌തേ ട്രംപ് പരിപാടിക്ക് ശേഷാണ് ട്രംപും കുടുംബവും ആഗ്രയിൽ എത്തിയത്. ഉത്തർപ്രദേശിലെ ഖേരിയ എയർ ബെയ്സിലെത്തിയ അദ്ദേഹത്തെ ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സ്വീകരിച്ചു. അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ട്രംപ് ആഗ്രയിലെത്തിയത്. വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിക്കാൻ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ 250ലേറെ നർത്തകർ അണിനിരന്നു. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.

ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന 13 കിലോമീറ്റർ പാതയിൽ ഉടനീളം ട്രംപിനെ സ്വാഗതം ചെയ്യുന്ന ബോർഡുകളും അന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളും സ്ഥാപിച്ചിട്ടുണ്ട്. നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കാൻ 3000 കലാകാരന്മാരെയാണ് വഴിയരികിൽ ഉടനീളം അണിനിരത്തിയിട്ടുള്ളത്. 15,000 സ്‌കൂൾ വിദ്യാർത്ഥികളും ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുമായി അണിനിരന്നു.

താജ് മഹലിനടുത്ത് ട്രംപും കുടുംബവും ഒരു മണിക്കൂറോളം ചെലവഴിച്ചു. താജ്മഹൽ കണ്ട സന്ദോഷത്തിൽ അവിശ്വസനീയം എന്നാണ് ട്രംപ് വിസിറ്റേഴ്‌സ് ബുക്കിൽ കുറിച്ചത്. അതേസമയം മനോഹരം എന്നായിരുന്നു ഭാര്യ മെലാനിയ കുറിച്ചത്. ട്രംപും ഭാര്യയും താജ്മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രം ലോക മാധ്യമങ്ങളിൽ മുഴവൻ എത്തിയിട്ടുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴുഞ്ഞു.

വിമാനത്താവളത്തിൽനിന്ന് താജ് മഹൽ കോംപ്ലെക്സിന്റെ ഈസ്റ്റ് ഗേറ്റിലുള്ള ഒബറോയ് അമർവിലാസ് ഹോട്ടൽവരെ ട്രംപിന്റെ വാഹനവ്യൂഹം എത്തിയ ശേഷമാണ് അവിടെനിന്ന് താജ് മഹലിന് അടുത്തേക്ക് പരിസ്ഥിതി സൗഹൃദ ഗോൾഫ് കാർട്ടുകളിലേക്കും താജ്മഹലിലേക്കും ട്രംപ് എത്തിയത്. 20 ഗോൾഫ് കോർട്ടുകൾ ട്രംപിന്റെ സന്ദർശനത്തിനായി ഒരുക്കിയിരുന്നു.

നേരത്തെ പാക്കിസ്ഥാനുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നമസ്‌തേ ട്രംപ് പരിപാടിയിൽ പറഞ്ഞിരുന്നു. ഇന്ത്യാ-പാക് അതിർത്തിയിലെ ഭീകരസംഘടനകളെ അമർച്ച ചെയ്യാൻ പാക്കിസ്ഥാനുമായി ചേർന്ന് അമേരിക്ക ശക്തമായ നടപടികളാണ് കൈക്കൊണ്ടത്. ഭീകരതയെ എതിർത്തുതോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും ഒന്നിച്ചുപ്രവർത്തിക്കും. ദക്ഷിണേഷ്യയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ മുൻകൈയെടുക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു.

ഇന്ത്യയും അമേരിക്കയും തീവ്രവാദത്തിനെതിരെ ശക്തമായ ചുവടുകൾ വയ്ക്കുമെന്നും ട്രംപ്. ഇരു രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദത്തിന്റെ തീരാമുറിവുകൾ പേറുന്ന രാജ്യങ്ങളാണെന്ന് ട്രംപ് പറഞ്ഞു. യു.എസിന്റെ മുഴുവൻ സൈനികശേഷിയും ഉപയോഗിച്ച് തന്റെ ഭരണകൂടം ഇറാഖിലും സിറിയയിലുമായി വളർന്നുവന്ന തീവ്രവാദഭീഷണി ഇല്ലാതാക്കിയെന്നും ട്രംപ് പറഞ്ഞു. ദക്ഷിണേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി മഹത്തായ വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഒന്നേകാൽലക്ഷം പേരെ സാക്ഷിയാക്കി ഡോണൾഡ് ട്രംപ് ഇന്ത്യയുടെ ഐക്യത്തേയും ജനാധിപത്യത്തേയും വാഴ്‌ത്തി. ഇന്ത്യയുടെ യഥാർഥശക്തി സമ്പത്തിലോ മതഗ്രന്ഥങ്ങളിലോ അല്ല ജനങ്ങളുടെ ഐക്യത്തിലാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഐക്യം ലോകത്തിനുതന്നെ പ്രചോദനമാണ്. ജനാധിപത്യവും പൗരാവകാശങ്ങളും നിലനിർത്തിക്കൊണ്ട് ഇത്രയേറെ മുന്നേറാൻ കഴിഞ്ഞ ഒരു രാജ്യവും ഭൂമിയിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിനിർത്തി ട്രംപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP