Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വെറും ജലദോഷം പൊലൊരു അസുഖം; രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കിൽ കൊറോണ വൈറസ് ശരീരത്തിൽ ആദ്യംപ്രവേശിക്കണം; കുട്ടികൾക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം; മികച്ച രോഗപ്രതിരോധശക്തി ഉള്ളവരെ ഇത് ബാധിക്കുകയേ ഇല്ല; ഇതര രോഗമുള്ളവർ മാത്രമേ കോവിഡ് മൂലം മരിക്കുകയുള്ളു': അശാസ്ത്രീയപ്രചാരണങ്ങൾക്ക് പിന്നാലെ പോകരുതെന്ന് മുഖ്യമന്ത്രി

'വെറും ജലദോഷം പൊലൊരു അസുഖം; രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കിൽ കൊറോണ വൈറസ് ശരീരത്തിൽ ആദ്യംപ്രവേശിക്കണം; കുട്ടികൾക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം; മികച്ച രോഗപ്രതിരോധശക്തി ഉള്ളവരെ ഇത് ബാധിക്കുകയേ ഇല്ല; ഇതര രോഗമുള്ളവർ മാത്രമേ കോവിഡ് മൂലം മരിക്കുകയുള്ളു': അശാസ്ത്രീയപ്രചാരണങ്ങൾക്ക് പിന്നാലെ പോകരുതെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അശാസ്ത്രീയ മാർഗങ്ങളുടെ പിന്നാലെ പോകരുതെന്ന് മുഖ്യമന്ത്രി. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കിൽ കൊറോണ വൈറസ് ശരീരത്തിൽ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികൾക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കൽ വന്നു ഭേദപ്പെട്ടാൽ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.മറ്റൊരു കൂട്ടർ പറയുന്നത് ഇതര രോഗമുള്ളവർ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. നാം കൃത്യമായി ഓർമിക്കേണ്ടത് ഈ പ്രചാരണങ്ങൾക്കൊന്നും ശാസ്ത്രത്തിന്റെ പിൻബലമില്ല എന്നതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

കൊവിഡിനെക്കുറിച്ച് പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ ചില കാര്യങ്ങളെക്കുറിച്ച് ഇന്നലെ സൂചിപ്പിച്ചിരുന്നു. അപരിചിതമായ പ്രതിസന്ധികളെ നേരിടുമ്പോൾ ഇത് സ്വാഭാവികമാണ്. പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകുമ്പോൾ അശാസ്ത്രീയ മാർഗങ്ങളുടെ പിന്നാലെ പോകുന്നത് ഒരു പ്രവണത തന്നെയാണ്. പ്രതിവിധിയായി ശാസ്ത്രീയ പിൻബലമില്ലാത്ത മാർഗങ്ങളെയും ആശ്രയിക്കാറുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകൾ നിരവധിയാണ്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കിൽ കൊറോണ വൈറസ് ശരീരത്തിൽ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികൾക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കൽ വന്നു ഭേദപ്പെട്ടാൽ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

മറ്റൊരു കൂട്ടർ പറയുന്നത് ഇതര രോഗമുള്ളവർ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. നാം കൃത്യമായി ഓർമിക്കേണ്ടത് ഈ പ്രചാരണങ്ങൾക്കൊന്നും ശാസ്ത്രത്തിന്റെ പിൻബലമില്ല എന്നതാണ്.

ഈ രോഗം ഭേദപ്പെടുത്താവുന്ന സ്‌പെഷ്യലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്‌സിൻ വികസിപ്പിച്ചിട്ടില്ല. ഒരു വാക്‌സിൻ ഫലപ്രദമാണ് എന്നുറപ്പുവരുത്താൻ 12 മുതൽ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. കോവിഡ് 19 ഉമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ആരംഭിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതായത് ഇനിയും സമയമെടുക്കും.

അതിനുമുമ്പു തന്നെ വാക്‌സിനും മരുന്നുമൊക്കെ യാഥാർത്ഥ്യമാക്കാൻ ശാസ്ത്രലോകത്തിനു കഴിയട്ടെ എന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ശാസ്ത്രലോകം അതിനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുമ്പോൾ പിന്തുണ നൽകുകയാണ് ഉത്തരവാദിത്തബോധമുള്ള ഏതൊരാളും ചെയ്യേണ്ടത്. അവരുടെ പ്രവർത്തങ്ങളെ അട്ടിമറിക്കാനുതകുന്ന വിധത്തിൽ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരിടപെടലും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുത്.

ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തിൽ അനിവാര്യമായിട്ടുള്ളത്. അത് ഉൾക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് ഇന്നലെ വൈകുന്നേരം ചിലയിടങ്ങളിൽ കണ്ടത്. ചില സ്ഥലങ്ങളിൽ ജാഗ്രതയെ കാറ്റിൽപ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാൻ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.

രോഗം വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് സ്വകാര്യ ബസുകളിലും മറ്റും യാത്ര ചെയ്യുന്നവർക്കും ബാധകമാണ്. എറണാകുളത്തും വടക്കൻ ജില്ലകളിലും മറ്റും ബസുകളിൽ അമിതമായി തിരക്കുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാൻ നിയമനടപടികളെ ആശ്രയിക്കുന്നതിനു പകരം ഓരോരുത്തരും ശ്രദ്ധിക്കുക എന്നതാണ് മുഖ്യമായ കാര്യം.

നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് ഇന്നു വന്ന ഒരു പഠനം തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പുറത്തിറക്കിയ മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്ക്‌ലി റിപ്പോർട്ടിലാണ് പ്രസക്തമായ ഒരു പഠന റിപ്പോർട്ടുള്ളത്. മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ്ഫീൽഡ് നഗരത്തിലെ ഒരു സലൂണിൽ പണിയെടുത്ത കോവിഡ് ബാധിതരായ രണ്ടു ഹെയർ സ്‌റ്റൈലിസ്റ്റുകളെക്കുറിച്ചാണ് പഠനം. മെയ് പകുതിയോടെ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇരുവരും രോഗബാധ സ്ഥിരീകരിക്കുന്നതു വരെ ജോലിയിൽ തുടർന്നു.

ഇതിനിടയിൽ 139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനങ്ങൾ സ്വീകരിച്ചത്. ശരാശരി 15 മിനിറ്റാണ് ഓരോ ആളിനുമൊപ്പം ഇവർ ചെലവഴിച്ചത്. രോഗബാധിതരായ ഹെയർ സ്‌റ്റൈലിസ്റ്റുകളുമായി അടുത്തിടപഴകിയിട്ടും ഈ 139 പേർക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പഠനത്തിൽ പറയുന്നത് ഹെയർ സ്റ്റെലിസ്റ്റുകളും മുടിവെട്ടാനെത്തിയവരും കൃത്യമായി മാസ്‌ക് ധരിച്ചിരുന്നു എന്നതാണ്. അവരിൽ പകുതിപേരും ധരിച്ചത് സാധാരണ തുണി മാസ്‌കുകളാണ്. ബാക്കി ഏറെപ്പേരും ത്രീലെയർ മാസ്‌കാണ് ധരിച്ചത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇതിൽ ഒരു ഹെയൽ സ്റ്റെലിസ്റ്റിന്റെ കുടുംബത്തിന് മുഴുവൻ രോഗബാധയുണ്ടായി.

ഇതിൽ നിന്ന് വ്യക്തമാകുന്നത് അടുത്തിടപഴുകുന്ന ഘട്ടങ്ങളിൽ കൃത്യമായി മാസ്‌ക് ധരിച്ചാൽ രോഗം പടരുന്നത് ഏറെക്കുറെ പൂർണമായും തടയാനാകും എന്നാണ്. ഈയൊരു ചെറിയ മുൻകരുതൽ നടപടി വലിയ വിപത്തിൽ നിന്നു നമ്മെ പ്രതിരോധിക്കുമെങ്കിൽ ആ പ്രതിരോധവുമായി മുന്നോട്ടു പോകുന്നതാണ് ബുദ്ധി. ഇക്കാര്യത്തിൽ പരസ്പരം പ്രേരിപ്പിക്കാനും കഴിയണം.

മാസ്‌ക് ധരിക്കാത്ത 4944 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ൻ ലംഘിച്ച 12 പേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP