Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകൾക്ക് ധൈര്യവും സോഷ്യൽ മീഡിയയുടെ സ്വാധീനവും ഉയർന്നതോടെ ഗാർഹിക പീഡന കേസുകളുടെ എണ്ണം കീഴോട്ട്; സോഷ്യൽ മീഡിയയും സീരിയലുകളും നിർണായകമായതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം മേലോട്ടും; സ്ത്രീകളെ കുഴപ്പത്തിലാക്കുന്നത് ആർഭാട ജീവിതം തലയ്ക്ക് പിടിക്കുമ്പോൾ; വനിതാ കമ്മീഷൻ സ്ത്രീ കുറ്റകൃത്യങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്

സ്ത്രീകൾക്ക് ധൈര്യവും സോഷ്യൽ മീഡിയയുടെ സ്വാധീനവും ഉയർന്നതോടെ ഗാർഹിക പീഡന കേസുകളുടെ എണ്ണം കീഴോട്ട്; സോഷ്യൽ മീഡിയയും സീരിയലുകളും നിർണായകമായതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം മേലോട്ടും; സ്ത്രീകളെ കുഴപ്പത്തിലാക്കുന്നത് ആർഭാട ജീവിതം തലയ്ക്ക് പിടിക്കുമ്പോൾ; വനിതാ കമ്മീഷൻ സ്ത്രീ കുറ്റകൃത്യങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്ത്രീകൾക്ക് ധൈര്യവും സോഷ്യൽ മീഡിയയുടെ സ്വാധീനവും ഉയർന്നതോടെ ഗാർഹിക പീഡന കേസുകളുടെ എണ്ണം കുറയുന്നു. അതേസമയം സോഷ്യൽ മീഡിയയും സീരിയലുകളും നിർണായകമായതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെന്നും വനിതാ കമ്മീഷനിൽ നിന്നുള്‌ല കണക്കുകൾ സൂചിപ്പിക്കുന്നു. പലപ്പോഴും ആർഭാട ജീവിതത്തിനോടുള്ള അമിതാവേശം തലയ്ക്ക് പിടിക്കുന്നതാണ് സ്ത്രീകളെ കുഴപ്പത്തിലാക്കുന്നതെന്നും വനിതാ കമ്മീഷൻ സ്ത്രീ കുറ്റകൃത്യങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് സ്ത്രീകൾക്കുനേരെയുള്ള ഗാർഹികപീഡനക്കേസുകൾ മുൻ വർഷങ്ങളിലെ അപേക്ഷിച്ച് കുറഞ്ഞ് വരികയാണ്. 2019-ൽ 4940 പരാതി വനിതാകമ്മിഷനിൽ കിട്ടിയതിൽ ഏഴുശതമാനം മാത്രമാണ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതെന്ന് വനിതാ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന വനിതാസെല്ലിൽ ഈവർഷം 800 ഗാർഹിക പീഡന പരാതികളാണെത്തിയത്. കഴിഞ്ഞവർഷം ഇത് 859 ആയിരുന്നു. ഈ വർഷം ഇതുവരെ 59 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. ഫലപ്രദമായ കൗൺസലിങ്ങുകളാണ് പരാതി കുറയുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം സംസ്ഥാനത്ത് സ്ത്രീകൾക്കുനേരെയുള്ള ഗാർഹികപീഡനക്കേസുകൾ കുറയുമ്പേൾ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ കൂടുതലായി ഉൾപ്പെടുന്നുവെന്ന് കണ്ടെത്തൽ. വനിതാ കമ്മിഷന്റെ മുന്നിലെത്തിയ കേസുകളിലാണ് ഈ മാറ്റം വ്യക്തമാകുന്നത്. സ്ത്രീകൾ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ 2017-ൽ 6.3 ശതമാനമായിരുന്നെങ്കിൽ 2019-ൽ ഇതുവരെ ഇത് പത്ത് ശതമാനത്തിലേക്ക് കടന്നു.

സ്ത്രീകൾ കുറുക്കുവഴിയിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പലിശയ്ക്ക് പണം നൽകൽ, വസ്തുതർക്കം തുടങ്ങിയ പരാതികളുമായി എത്തുന്നവരുടെ എണ്ണം കൂടി. ഇക്കൊല്ലം ഇതുവരെ 853 സാമ്പത്തിക ഇടപാട് കേസുകൾ കമ്മിഷനുമുന്നിലെത്തി. കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 2017-ൽ ഇത്തരം കേസുകൾ 686-ഉം 2018-ൽ 763-ഉം ആയിരുന്നു.

മാറിവരുന്ന ഉപഭോക്തൃസംസ്‌കാരമാണ് സ്ത്രീകളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൂടുന്നതിന് പിന്നിലെ പ്രധാനകാരണം. ആഡംബര ജീവിതത്തിനുപിന്നാലെ പായുമ്പോൾ വരുന്ന കടബാധ്യതകൾ സാമ്പത്തിക കുറ്റകൃത്യങ്ങളിലെത്തിക്കുന്നു. പലിശയ്ക്ക് പണം നൽകുമ്പോൾ വഞ്ചിക്കപ്പെടുന്നതും പുതിയ സാമ്പത്തിക ഇടപാടുകളിലേക്ക് നയിക്കും. ഇത് കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നതായും കമ്മിഷനംഗങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം സീരിയലുകൾ സ്ത്രീകളെ പോസിറ്റിവായും നെഗറ്റീവായും ബാധിക്കുന്നുണ്ട്. സ്ത്രീകളിൽ ധൈര്യം വർദ്ധിപ്പിക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ആർഭാട ജീവിതത്തിന് പിന്നാലെ പോകുനും സീരിയലുകൾ സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ട്. മുൻവർഷങ്ങളിലെക്കാൾ ഗാർഹിക പീഡനപരാതികൾ ഈ വർഷം കുറവുണ്ട്. ഗാർഹികപീഡനം പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിരുന്നു. കൗൺസലിങ് ഫലപ്രദമായി നടക്കുന്നു എന്നതിന്റെ തെളിവാണ് ഈ കുറവ്. ഉപഭോക്തൃസംസ്‌കാരം സ്ത്രീകളെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കുടുക്കുന്നുണ്ട്. ടി.വി. സീരിയലുകൾ ഇതിന് പ്രേരണയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. -ഷാഹിദാ കമാൽ, സംസ്ഥാന വനിതാ കമ്മിഷനംഗം

കുടുംബത്തെമാത്രം ആശ്രയിച്ചിരുന്ന സ്ത്രീകൾ ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായിരിക്കുന്നു. പൊതുവേ എല്ലാവരുടെയും ഉള്ളിൽ കുറ്റവാളികൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ചിലർ അധ്വാനിച്ച് നല്ലജീവിതം നയിക്കുമ്പോൾ മറ്റുചിലർ ആർഭാട ജീവിതത്തിനായി കുറുക്കുവഴി തിരഞ്ഞെടുക്കുന്നു. അത്യാഗ്രഹത്തിന്റെ പിറകെയുള്ള പാച്ചിലാവാം സ്ത്രീകൾ സാമ്പത്തിക കുറ്റവാളികളാകാൻ കാരണമാകുന്നത്- ഡോ. വർഗീസ് പി. പുന്നൂസ്, പ്രൊഫസർ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ

സ്ത്രീകൾ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ

ജില്ല 2017 2018 2019

തിരുവനന്തപുരം 256 288 296

കൊല്ലം 59 66 75

പത്തനംതിട്ട 26 30 35

ആലപ്പുഴ 60 61 72

ഇടുക്കി 38 37 37

കോട്ടയം 56 51 59

എറണാകുളം 48 55 69

തൃശ്ശൂർ 32 53 59

പാലക്കാട് 48 55 69

മലപ്പുറം 16 21 19

വയനാട് 3 4 11

കോഴിക്കോട് 23 22 36

കണ്ണൂർ 30 30 34

കാസർകോട് 9 21 13

ഗാർഹിക പീഡനക്കേസുകൾ

ജില്ല 2017 2018 2019

തിരുവനന്തപുരം 187 246 160

കൊല്ലം 40 71 47

പത്തനംതിട്ട 15 15 17

ആലപ്പുഴ 28 34 23

ഇടുക്കി 16 13 17

കോട്ടയം 30 23 17

എറണാകുളം 38 48 42

തൃശ്ശൂർ 22 14 16

പാലക്കാട് 15 10 13

മലപ്പുറം 12 21 13

വയനാട് 3 4 2

കോഴിക്കോട് 10 11 11

കണ്ണൂർ 15 12 11

കാസർകോട് 7 8 5

(വനിതാ കമ്മിഷന്റെ കണക്ക്) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP