Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

ഒരുനേരവും മുടക്കാതെ ഊട്ടിയവരെല്ലാം മണ്ണിനടിയിൽ; പോയവരെല്ലാം പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ്; ദുരന്തഭൂമിയിൽ നിന്നും ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോൾ ബന്ധുക്കൾ ഓടിക്കൂടുമ്പോഴും മണിക്കൂറുകളോളം നിൽക്കുന്നിടത്ത് നിന്ന് അനങ്ങാതെ കാവൽ; കവളപ്പാറയിൽ യജമാനനെയും കുടുംബത്തെയും കാത്തിരിക്കുന്ന നായയുടെ കാഴ്ചയിൽ മനംനൊന്ത് നാട്ടുകാരും

ഒരുനേരവും മുടക്കാതെ ഊട്ടിയവരെല്ലാം മണ്ണിനടിയിൽ; പോയവരെല്ലാം പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ്; ദുരന്തഭൂമിയിൽ നിന്നും ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോൾ ബന്ധുക്കൾ ഓടിക്കൂടുമ്പോഴും മണിക്കൂറുകളോളം നിൽക്കുന്നിടത്ത് നിന്ന് അനങ്ങാതെ കാവൽ; കവളപ്പാറയിൽ യജമാനനെയും കുടുംബത്തെയും കാത്തിരിക്കുന്ന നായയുടെ കാഴ്ചയിൽ മനംനൊന്ത് നാട്ടുകാരും

ജംഷാദ് മലപ്പുറം

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഉറ്റവരെ കാത്ത് ഒരു 'നായ'യും കാവലിരിക്കുന്നു. ചെളിയിൽ പുതഞ്ഞു കിടക്കുന്ന ഓരോ മൃതശരീരവും കവളപ്പാറയിലെ ദുരന്തഭൂമിയിൽനിന്നും പുറത്തെടുക്കുമ്പോൾ ഉറ്റവരെല്ലാം ഓടിക്കൂടുമ്പോൾ കണ്ണുംനട്ടു കാത്തിരിക്കുന്ന ഒരു നായ ആരുടേയും കണ്ണീരണിയിക്കും. അവനെ സംരക്ഷിക്കുകയും, ഭക്ഷണവും നൽകുകയും ചെയ്ത യജമാനനേയും കുടുംബത്തേയും കാത്തിരിക്കുകയാണവൻ. മറ്റുബന്ധുക്കളെല്ലാം ഓരോ മൃതദേഹം കണ്ടെത്തുമ്പോഴും നെഞ്ചിടിപ്പോടെ ഓടിയെത്തുമ്പോൾ പക്ഷെ ഈ 'നായ' നിൽക്കുന്നിടത്തുനിന്നും അനങ്ങില്ല. കാരണം തന്റെ യജമാനനെയും, മക്കളേയും കണ്ണുകൊണ്ട് മാത്രമല്ല അവന് തിരിച്ചറിയാനാവുക. കഴിഞ്ഞ ദിവസം കവളപ്പാറയിലെ ദുരന്തമുണ്ടാകുമ്പോൾ അവനുമുണ്ടായിരുന്നു തന്റെ യജമാനനായ ശിവൻ പള്ളത്തിന്റെ വീട്ടിൽ.

എന്നാൽ ദുരന്തംബാക്കിയാക്കിയത് അവനെ മാത്രമാണ്. ഉരുൾപൊട്ടലിൽ അഞ്ചംഗകുടുംബം മണ്ണിനടിയിലായി. ശിവന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയെങ്കിലും ബാക്കി നാലുപേർക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഉറ്റവരെ കാത്ത് മൺകൂനക്ക് മുകളിലിരിക്കുന്ന ഈനായതന്നെയാണ് ശിവന്റെ വീടിരിക്കുന്നതിന്റെ അടയാളമെന്ന് രക്ഷാപ്രവർത്തകരും മനസ്സിലാക്കാൻ വൈകി. ഒരു നായ മൺകൂനക്ക് മുകളിലിരിക്കുന്നുണ്ടെന്നതല്ലാതെ ഉറ്റവരെ കാത്തിരിക്കുകയാണെന്നും ആരും ഇതുവരെ മനസ്സിലാക്കിയിരുന്നില്ല. പിന്നീട് അയൽവാസികളായ ചിലരാണ് ഇത് ശിവന്റെ വീട്ടിലെ നായയാണെന്ന് മനസ്സിലാക്കിയത്. ഇതറിഞ്ഞ രക്ഷാപ്രവർത്തകരും നായ ഇരിക്കുന്നിടത്തും പരിശോധന ആരംഭിച്ചു.

ഇതിനുപുറമെ കവളപ്പാറയിലെ മറ്റൊരു കൗതുകകരാമായ കാഴചയാണ് പൊന്നി തത്തയും അനഘയും. ദുരിതാശ്വാസ ക്യാമ്പിലെത്തിയ അനഘക്കു ആദ്യം ഭക്ഷണപ്പൊതി ലഭിച്ചപ്പോൾ നേരെ ഓടി വന്നത് ക്യാമ്പിലെ തങ്ങളുടെ പാർപ്പിടമായ ടെറസിന് മുകളിലേക്കാണ്. ശേഷം പൊതിപൊട്ടിച്ച് ആദ്യം ഭക്ഷണം നൽകിയത് പൊന്നിക്കും. പൊന്നി കഴിക്കാതെ ഈ ഒമ്പതാംക്ലാസുകാരി ഒന്നും കഴിക്കില്ല. പൊന്നി അനഘയുടെ സഹോദരിയൊന്നുമില്ല. തത്തയാണ്. മുന്നുമാസം മുമ്പാണ് വെള്ളിലമാടത്തെ വീടിന് സമീപത്തുനിന്നും അനഘക്കു തത്തയെ ലഭിച്ചത്. ചിറകുകൾപോലും വിടരാത്ത നിലയിൽ ലഭിച്ച പൊന്നിയെ അനഘ ജീവനോളം സ്നേഹിച്ചു. പ്രളയത്തെ തുടർന്നു വീട്ടിലെ സാധനസാമഗ്രികളെല്ലാം കെട്ടിക്കൂട്ടി അച്ഛനും അമ്മക്കുമൊപ്പം ഭൂദാനം സെന്റ്ജോർജ് മലങ്കര കാത്തോലിക്കാ പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുപോരുമ്പോൾ അനഘക്കു മറ്റൊന്നുംവേണ്ട പൊന്നിയെ മാത്രം കൂടെകൂട്ടി. അവളെ സുരക്ഷിതമായി കയ്യിൽപിടിച്ചു.

അച്ഛനും അമ്മയും വസ്ത്രങ്ങളും, മറ്റു ആവശ്യസാധനങ്ങല്ലൊം പൊറുക്കിയെടുത്തപ്പോഴേക്കും അനഘ പൊന്നിയുമായി മുമ്പെ നടന്നിരുന്നു. പിന്നീട് ദുരാതാശ്വാസ ക്യാമ്പിലെത്തിയപ്പോഴും പൊന്നിയുടെ സുരക്ഷതന്നെയാണ് അനഘക്ക് മുഖ്യം. പള്ളിയിലെ ടെറസിന് മുകളിലാണ് അനഘയുടേതുൾപ്പെടെയുള്ള കുടുംബം നിലവിൽ അന്തിയുറങ്ങുന്നത്. ക്യാമ്പിലെത്തിയ മറ്റു കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ഇപ്പോൾ പൊന്നി അവരുടേയും വീട്ടുകാരെപോലെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP