Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോൾ 'ഇന്ത്യനല്ലേ'യെന്ന് ചോദിച്ചെന്ന് കനിമൊഴി; ഇന്ത്യൻ എന്നതിന് തുല്യമായി ഹിന്ദി അറിയാവുന്നവർ എന്നായത് എപ്പോൾ മുതലാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് ട്വീറ്റ്; സൈബർ ലോകത്ത് വിവാദമായി ഡിഎംകെ എംപിയുടെ വാക്കുകൾ; അതൊട്ടും അസാധാരണമല്ല, എന്റെ മേലും അടിച്ചേൽപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പി ചിദംബരം; കനിമൊഴിയുടെ പരാതിയിൽ ഉദ്യോഗസ്ഥയ്‌ക്കെതിരെ സിഐഎസ്എഫ് അന്വേഷണം തുടങ്ങി

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോൾ 'ഇന്ത്യനല്ലേ'യെന്ന് ചോദിച്ചെന്ന് കനിമൊഴി; ഇന്ത്യൻ എന്നതിന് തുല്യമായി ഹിന്ദി അറിയാവുന്നവർ എന്നായത് എപ്പോൾ മുതലാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് ട്വീറ്റ്; സൈബർ ലോകത്ത് വിവാദമായി ഡിഎംകെ എംപിയുടെ വാക്കുകൾ; അതൊട്ടും അസാധാരണമല്ല, എന്റെ മേലും അടിച്ചേൽപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പി ചിദംബരം; കനിമൊഴിയുടെ പരാതിയിൽ ഉദ്യോഗസ്ഥയ്‌ക്കെതിരെ സിഐഎസ്എഫ് അന്വേഷണം തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഓഫീസർ ' ഇന്ത്യക്കാരി അല്ലേ?'യെന്ന് തിരിച്ച് ചോദിച്ചതായി ഡിഎംകെ എംപി കനിമൊഴി. ഇന്ത്യൻ എന്ന് പറഞ്ഞാൽ ഹിന്ദി അറിയുന്നവൻ എന്നായത് എന്ന് മുതലാണെന്നും അവർ ട്വീറ്റിൽ ചോദിക്കുന്നു. കനിമൊഴിയുടെ ട്വീറ്റ് ഇങ്ങനെ: എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ എയർപോർട്ടിലെ സിഐഎസ്എഫ് ഓഫീസർ' നിങ്ങൾ ഇന്ത്യക്കാരി ആണോ'യെന്ന് തിരിച്ച് ചോദിച്ചു. ഇന്ത്യൻ എന്നതിന് തുല്യമായി ഹിന്ദി അറിയാവുന്നവർ എന്നായത് എപ്പോൾ മുതലാണെന്ന് അറിഞ്ഞാൽ കൊള്ളാം' എന്നായിരുന്നു ട്വീറ്റ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പങ്കുവച്ചത്.

കനിമൊഴിക്ക് പിന്തുണയുമായി നിരവധിപേരെത്തി. അപഹാസ്യമെന്നും അപലപനീയമെന്നുമായിരുന്നു കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്. മറ്റ് കോൺഗ്രസ് നേതാക്കളും ട്വിറ്ററിൽ ഇതിനെതിരെ പ്രതികരിച്ചതോടെ സിഐഎസ്എഫ് മാപ്പ് ചോദിച്ചു. കനിമൊഴിയുടെ യാത്രയുടെ വിശദാംശങ്ങളും സിഐഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വിദ്യാഭ്യസ നയം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് കനിമൊഴിക്ക് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കഴിഞ്ഞു, ഇനി ഭാഷയുടെ പേരിലാണോ വേർതിരിവെന്നും പലരും ട്വിറ്ററിൽ പ്രതികരിച്ചു.

കനിമൊഴിക്ക് നേരിടേണ്ടി വന്നത് അസാധാരണമായ ഒരനുഭവം അല്ലെന്നും പലഘട്ടങ്ങളിലും എനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും പി ചിദംബരവും പ്രതികരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ ഡി.എം.കെ എംപി കനിമോഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സർക്കാർ ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോൺ സംഭാഷണങ്ങളിലും പലരും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിച്ചിട്ടുണ്ട്', ചിദംബരം പറഞ്ഞു.

തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സിഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്നാണ് കനിമൊഴി വ്യക്തമാക്കിയത്. ഇതാണ് വിവാദമായത്. നേരത്തെ #hindiimposition എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴിയുടെ ട്വീറ്റ്. കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡി.എം.കെയുടെ മഹിളാ വിങ് സെക്രട്ടറിയുമാണ് കനിമൊഴി.

തന്റെ ഇന്ത്യൻ പൗരത്വത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് കനിമൊഴി സംഭവം വിവാദമായതിന് പിന്നാലെ ന്യൂസ് 18-നോട് പ്രതികരിച്ചു. മറ്റാരെക്കാളും ഇന്ത്യക്കാരിയാണ്. ബിജെപി അതിനെയെല്ലാ രാഷ്ട്രീയവൽക്കരിക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയമടത്തം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള അജണ്ടയാണ് അവർ നടത്തുന്നതെന്നും കനിമൊഴി പറഞ്ഞു. അതേസമയം കനിമൊഴിയുടെ പരാതിയിൽ സിഐഎസ്എഫ് ഉദ്യോഗസസ്ഥക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP