Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ഭീമൻ ആമസോണിന്റെ മേധാവിയും സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ദാമ്പത്യ ജീവിതം പൊളിച്ചടുക്കി; സംഭവിക്കാൻ പോകുന്നത് അഞ്ചു ലക്ഷം കോടി രൂപയുടെ 'ആഡംബര വിവാഹമോചനം' ! 137 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ഭാര്യ മെക്കൻസിക്ക് നൽകേണ്ടി വരുന്നത് ആമസോണിലേയും നാലു ലക്ഷം ഏക്കർ സ്ഥലത്തിലെയും വിഹിതം; വേർപിരിയുന്നതോടു കൂടി മെക്കൻസി ലോകത്തിലെ ഏറ്റവും ധനികയായ വനിതയായി മാറും !

ഓൺലൈൻ ഭീമൻ ആമസോണിന്റെ മേധാവിയും സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ദാമ്പത്യ ജീവിതം പൊളിച്ചടുക്കി; സംഭവിക്കാൻ പോകുന്നത് അഞ്ചു ലക്ഷം കോടി രൂപയുടെ 'ആഡംബര വിവാഹമോചനം' ! 137 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ഭാര്യ മെക്കൻസിക്ക് നൽകേണ്ടി വരുന്നത് ആമസോണിലേയും നാലു ലക്ഷം ഏക്കർ സ്ഥലത്തിലെയും വിഹിതം; വേർപിരിയുന്നതോടു കൂടി മെക്കൻസി ലോകത്തിലെ ഏറ്റവും ധനികയായ വനിതയായി മാറും !

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ കോർപ്പറേറ്റായ ആമസോണിന്റെ മേധാവി ജെഫ് ബെസോസും (54) നോവിലിസ്റ്റായ ഭാര്യ മെക്കൻസിയും (48) തമ്മൽ വേർപിരിഞ്ഞാൽ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹ മോചനമായി മാറും. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ഏകദേശം 69 ബില്യൺ ഡോളറാണ് ജെഫ് ഭാര്യയ്ക്ക് നൽകേണ്ടി വരിക. ഇതിനിടയിലാണ് ജെഫും ലോറൻ സാഞ്ചസ് (49) എന്ന വാർത്താ അവതാരകയും തമ്മിൽ ഡേറ്റിങ്ങിലാണെന്ന വാർത്തയും പുറത്ത് വരുന്നത്. ഹോളിവുഡ് ടാലന്റ് ഏജന്റായ പാച്രിക്ക് വൈറ്റ് സെല്ലിന്റെ ഭാര്യയായിരുന്നു ലോറൻ. ബ്ലുംബെർഗ് ബില്യണേഴ്‌സ് കണക്ക് പ്രകാരം 137 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ജെഫിനുള്ളത്.

ആമസോണിലെ 80 മില്യൺ ഷെയറുകളും ജെഫിന് സ്വന്തവുമാണ്. വിവാഹ മോചനം പൂർത്തിയാകുമ്പോൾ 69 ബില്യൺ ഡോളറിന്റെ സ്വത്താണ് ലോറന് കൈവരുക. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ധനികയായ വനിതയായി ഇവർ മാറും. മാത്രമല്ല ദമ്പതികളുടെ പേരിലുള്ളത് നാലു ലക്ഷം ഏക്കർ സ്ഥലമാണ്. അമേരിക്കയിൽ ഏറ്റവുമധികം ഭൂമി സ്വന്തമായുള്ള ദമ്പതികളും ഇവർ തന്നെ.

ഇരുവരും വേർപിരിയുന്നത് ആമസോണിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 2006ൽ അമേരിക്കൻ ബുക്ക് അവാർഡ് നേടിയ നോവലിസ്റ്റാണ് മാക് കെൻസി ബെസോസ്. സ്ഥാപന വേളയിൽ ആമസോണിൻ ആദ്യകാല ജീവനക്കാരിൽ ഒരാൾ കൂടിയാണ് മാക് കെൻസി. ആമസോണിന്റെ തുടക്കത്തിൽ അക്കൗണ്ടിങ് ജോലികൾ ഇവർ നിർവഹിച്ചിരുന്നു. പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഗ്രാജ്വേഷൻ നേടിയ ഇരുവരും കഴിഞ്ഞ ആറ് വർഷങ്ങളായി വാഷിങ്ടണിൽ വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

വാഷിങ്ടൺ കമ്മ്യൂണിറ്റി പ്രോപ്പർട്ടി സ്റ്റേറ്റായതിനാൽ പ്രീന്യൂപ്ടിയർ അഗ്രിമെന്റുണ്ടാക്കിയില്ലെങ്കിൽ വിവാഹത്തിനിടെ സമ്പാദിച്ച സ്വത്തുക്കളെല്ലാം ദമ്പതികൾ തുല്യമായി പങ്കിട്ടെടുക്കണമെന്ന് നിമയമമുണ്ട്. ജെഫ് ബെസോസിന്റെയും മാക്കെൻസി ബെസോസിന്റെയും സ്വത്തുക്കൾ പങ്കിട്ടെടുക്കുന്നതിന് സങ്കീർണതകളേറെയുണ്ട്. സംയുക്ത സംരംഭങ്ങൾ തുടരാൻ ഇരുവരും നിർബന്ധിതരാവുമെന്നാണ് സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നത്. തങ്ങൾക്ക് ഇരുവർക്കും പരസ്പരം കണ്ടെത്താൻ സാധിച്ചതിനാൽ തങ്ങൾ ഭാഗ്യവാന്മാരാണെന്നും സംയുക്ത പ്രസ്താവനയിൽ ദമ്പതികൾ എടുത്ത് കാട്ടുന്നു.

ഇത്രയും വർഷങ്ങൾക്കിടെ വളർച്ചയുടെ കഥ മാത്രം പറയാവുന്ന ബിസിനസ് ദമ്പതികളാണ് ജെഫും മാക് കെൻസിയും. പരമ്പരാഗത ബിസിനസോ വസ്തുവകകളോ ഇല്ലാതിരുന്ന ജെഫ് സ്വയം ബില്യയണറായ വ്യക്തിയാണ്. 90കളുടെ ആദ്യത്തിൽ പ്രണയത്തിലായ ഇരുവരും സ്റ്റൈൽ ഐക്കണുകളായി മാറിയിരുന്നു. ന്യൂ മെക്‌സിക്കോയിൽ 1964 ജനുവരി 12നാണ് ജെഫ് പിറന്നത്. ഹൂസ്റ്റണിലായിരുന്നു അദ്ദേഹം വളർന്നത്. ഇലക്ട്രിക്കൽ എൻജനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസിലായിരുന്നു ഇദ്ദേഹം ഡിഗ്രികൾ നേടിയത്.

1986 മുതൽ 1994 വരെ വാൾ സ്ട്രീറ്റിൽ വിവിധ തുറകളിൽ അദ്ദേഹം ജോലി ചെയ്തു.തുടർന്ന് 1994 അവസാനമായിരുന്നു ആമസോൺ സ്ഥാപിച്ചത്. മൂന്ന് പുത്രന്മാരാണ് ദമ്പതികൾക്കുള്ളത്. ചൈനയിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്ത് മകളായി വളർത്തുന്നുമുണ്ട് ഈ ദമ്പതികൾ. 1970 ഏപ്രിൽ ഏഴിനാണ് സാൻ ഫ്രാൻസിസ്‌കോയിൽ മാക്കെൻസി ബെസോസ് ജനിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP