Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു തുള്ളി വെള്ളം പോലും പറ്റിപ്പിടിച്ചിരിക്കില്ല; മൃദുലമായ പ്രതലവും നല്ല ഉറപ്പും; പൂർണ്ണമായും ട്രൈ ലെയർ വാട്ടർ പ്രൂഫ് സാങ്കേതിക വിദ്യ; കോവിഡിനെ പ്രതിരോധിക്കാൻ പള്ളി നമസ്‌കാരങ്ങൾക്കിനി ഡിസ്‌പോസിബിൾ മുസല്ലകളും; നമസ്‌കാരത്തിന് വരുന്നവർ സ്വന്തം പായ കൊണ്ടുവരണമെന്ന നിർദ്ദശം വന്നതോടെ പുതിയ മുസല്ലകൾ വാങ്ങാൻ വിപണിയിൽ തിരക്ക്

ഒരു തുള്ളി വെള്ളം പോലും പറ്റിപ്പിടിച്ചിരിക്കില്ല; മൃദുലമായ പ്രതലവും നല്ല ഉറപ്പും; പൂർണ്ണമായും ട്രൈ ലെയർ വാട്ടർ പ്രൂഫ് സാങ്കേതിക വിദ്യ; കോവിഡിനെ പ്രതിരോധിക്കാൻ പള്ളി നമസ്‌കാരങ്ങൾക്കിനി ഡിസ്‌പോസിബിൾ മുസല്ലകളും; നമസ്‌കാരത്തിന് വരുന്നവർ സ്വന്തം പായ  കൊണ്ടുവരണമെന്ന നിർദ്ദശം വന്നതോടെ പുതിയ മുസല്ലകൾ വാങ്ങാൻ വിപണിയിൽ തിരക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡിനെ പ്രതിരോധിക്കാൻ പള്ളികളിലെ നമസ്‌കാരങ്ങൾക്കിനി ഡിസ്‌പോസിബിൾ മുസല്ലകളും.പൂർണ്ണമായും ട്രൈ ലെയർ വാട്ടർ പ്രൂഫ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ള മുസല്ലകളിൽ വുളു എടുത്ത് നിസ്‌കരിക്കുന്ന സാഹചര്യങ്ങളിൽ ഒരു തുള്ളി വെള്ളംപോലും പറ്റിപ്പിടിച്ചിരിക്കില്ല. ഏറെ മൃദുലമായ പ്രതലം, നല്ല ഉറപ്പ്, ഉയർന്ന ജലപ്രതിരോധ ശേഷി എന്നിവയാണ് പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങിയ എസ്എച്ച്എം നിർമ്മിത മുസല്ലയുടെ മറ്റ് പ്രത്യേകതകൾ. മസ്ലിം പള്ളികളിൽ നമസ്‌കാരത്തിന് വരുന്നവർ സ്വന്തം പായ (മുസല്ല) കൊണ്ടു വരണം. കോവിഡ് കാലത്തെ പള്ളികളിലെ നമസ്‌കാരങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഇനി മുതൽ ഡിസ്‌പോസിബിൾ മുസല്ലകളും വിപണിയിലെത്തിയത്.

രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള ലോക്ക്ഡൗൺ ഇളവുകൾ കേന്ദ്ര സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിൽ ആളുകളുടെ സുരക്ഷകൂടി മുൻനിർത്തി ഡിസ്‌പോസിബിൾ മുസല്ലകളും വിപണിയിലെത്തിയിരിക്കുന്നത്. സമൂഹ പ്രാർത്ഥനയ്ക്ക് ഏറെ പ്രാധാന്യമുള്ള മുസ്ലിം പള്ളികളിലെ പ്രധാന മാർഗനിർദ്ദേശങ്ങളിൽ ഒന്നാണ് നമസ്‌കാരത്തിനായി വരുന്നവർ സ്വന്തം പായ (മുസല്ല) കൊണ്ടു വരണമെന്നുള്ള നിർദ്ദേശം. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളിലാണ് വിശ്വാസികൾ. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ നൂർ ബിസ്‌കോ എന്ന ട്രേഡിങ് കമ്പനിയുടെ നേതൃത്വത്തിലാണ് മെഡിടൂർ ഡിസ്‌പോസിബിൾ മുസല്ലകൾ വിപണിയിലെത്തിക്കുന്നത്.

സ്പൺലേസ് ഹൈഡ്രിയോൻ എൻഡാങ്കിൾഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് മുസല്ല നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ ഉത്പന്നത്തിന്റെ സവിശേഷത. പൂർണ്ണമായും ട്രൈ ലെയർ വാട്ടർ പ്രൂഫ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ള മുസല്ലകളിൽ വുളു എടുത്ത് നിസ്‌കരിക്കുന്ന സാഹചര്യങ്ങളിൽ ഒരു തുള്ളി വെള്ളംപോലും പറ്റിപ്പിടിച്ചിരിക്കില്ല. ഏറെ മൃദുലമായ പ്രതലം, നല്ല ഉറപ്പ്, ഉയർന്ന ജലപ്രതിരോധ ശേഷി എന്നിവയാണ് പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങിയ എസ്എച്ച്എം നിർമ്മിത മുസല്ലയുടെ മറ്റ് പ്രത്യേകതകൾ.

ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഇത്തരം ഒരു ഉൽപ്പന്നം വിപണിയിലേക്കെത്തുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ടുള്ള നമസ്‌കാരങ്ങൾക്കും ആരാധനകൾക്കും ഡിസ്‌പോസിബിൾ മുസല്ലകൾ ഏറെ സഹായകരമാകുമെന്നും ഡയറക്ടർ അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 95 44 601 007, +91 77 36 379 709, +91 79070 89069

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP