Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കൊറോണ എത്രപേരുടെ തൊഴിൽ നഷ്ടമാക്കുമെന്നതിന് ഇതാ ഒരു ഉത്തമ ഉദാഹരണം; ഒറ്റയടിക്ക് ഡിസ്നി പിരിച്ചുവിട്ടത് 28,000 പേരെ; ആറു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാന്റസി പാർക്കിന് പോലും ഇനി ഏറെ പ്രതീക്ഷയില്ല; വെറുതെയാകുന്നത് ശതകോടികളുടെ നിക്ഷേപം

കൊറോണ എത്രപേരുടെ തൊഴിൽ നഷ്ടമാക്കുമെന്നതിന് ഇതാ ഒരു ഉത്തമ ഉദാഹരണം; ഒറ്റയടിക്ക് ഡിസ്നി പിരിച്ചുവിട്ടത് 28,000 പേരെ; ആറു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാന്റസി പാർക്കിന് പോലും ഇനി ഏറെ പ്രതീക്ഷയില്ല; വെറുതെയാകുന്നത് ശതകോടികളുടെ നിക്ഷേപം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മറ്റു പല മഹാവ്യാധികളും, പല കാലങ്ങളിലായി ലോകത്തിൽ നാശം വിതച്ചിട്ടുണ്ടെങ്കിലും, കൊറോണയോളം നഷ്ടം മറ്റൊന്നിനും ഉണ്ടാക്കാൻ ആയിട്ടില്ലെന്നു വേണം കരുതാൻ. ഇതൊരു കേവല ആരോഗ്യ പ്രശ്നം മാത്രമല്ലാതായി മാറിയിരിക്കുകയാണ്. മനുഷ്യരുമായി ബന്ധപ്പെട്ട സർവ്വ മേഖലകളേയും, അത് മാനസികാരോഗ്യമായാലും, സാമൂഹ്യ ജീവിതമായാലും, സമ്പദ്രംഗമായാലും, ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മായികാ ലോകമായ ഡിസ്നി വേൾഡിൽ നിന്നും വരുന്നത്.

അനിശ്ചിതമായി നീളുന്ന അടച്ചുപൂട്ടലും, പരിമിതമായ അറ്റൻഡൻസും ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കിനെ കനത്ത നഷ്ടത്തിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ഒറ്റയടിക്ക് 28,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് സിനിമാ-വിനോദസഞ്ചാര മേഖലയിലെ ഈ ഭീമൻ. ഡിസ്നിയിൽഹെഡ് ഓഫ് പാർക്ക്സ്, ജോഷ് ഡി അമാരോ, ഇന്നലെ തന്റെ ജീവനക്കാർക്കെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് നിവർത്തികളൊന്നും ഇല്ലാത്തതിനാൽ എടുക്കുന്ന ഏറ്റവും വേദനാജനകമായ് തീരുമാനം എന്നാണ് ഇതിനെ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

പാർക്കുകളിലും മറ്റ് മേഖലകളിലുമായി ഫർലോയിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ഫർലോയും ഇതോടെ അവസാനിപ്പിക്കും. ഇപ്പോൾ തൊഴിൽ നഷ്ടമാകുന്ന 28,000 പേരിൽ 67 ശതമാനം പേർ താത്ക്കാലിക ജീവനക്കാരാണ്. എന്നാൽ അവരിൽ, മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവർ മുതൽ മണിക്കൂറുകൾക്ക് വേതനം പറ്റുന്ന തൊഴിലാളികൾ വരെയുണ്ടെന്ന് ഡിസ്നി വൃത്തങ്ങൾ അറിയിച്ചു. ഡിസ്നിയുടെ ഡൊമെസ്റ്റിക് റിസോർട്ട് ജീവനക്കാരിൽ 25 ശതമാനം വരും ഈ 28,000 ജീവനക്കാർ.

ഡിസ്നിയുടെ ഫ്ളോറിഡ, പാരിസ്, ഷാങ്ങ്ഹായ്, ജപ്പാൻ, ഹോംഗ്കോങ്ങ് എന്നിവിടങ്ങളിലെ പാർക്കുകൾ, പരിമിതമായ സന്ദർശകരെ അനുവദിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ടെങ്കിലും കാലിഫോർണീയ അഡ്വെഞ്ചർ ആൻഡ് ഡിസ്നിലാൻഡ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. മഹാവ്യാധിക്ക് മുൻപായി കാലിഫോർണീയയിലേയും ഫ്ളോറിഡയിലേയും പാർക്കുകൾ ഏകദേശം 1,10,000 പേർക്കാണ് തൊഴിൽ നൽകിയിരുന്നത്. ഈ രണ്ടിടങ്ങളിലും ജോലി ചെയ്യുന്നവരാണ് ഇപ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർ.

കഴിഞ്ഞ കുറേ മാസങ്ങളായി ഇത്തരത്തിലൊരു കാര്യം ഒഴിവാക്കുവാനായി മാനേജ്മെന്റ് ശ്രമിച്ചു വരികയായിരുന്നു എന്ന് ഡി അമാരോയുടെ കത്തിൽ പറയുന്നു. പക്ഷെ, കാര്യങ്ങളെല്ലാം മാനേജ്മെന്റിന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറമായെന്നും ഇതല്ലാതെ വേറെ വഴികളില്ലെന്നും കത്തിൽ പറയുന്നു. അടച്ചുപൂട്ടലും മറ്റു നിയന്ത്രണങ്ങളും ഹ്രസ്വകാലയളവിലേക്കായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു കമ്പനി ഇതുവരെ. എന്നാൽ, നിയന്ത്രണങ്ങൾ അനിശ്ചിതമായി നീളുമ്പോൾ, ഡിസ്നിയേപ്പോലെ വ്യവസായ രംഗത്തെ വലിയ കമ്പനികൾക്ക് പോലും പ്രതീക്ഷ അറ്റുപോവുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP