Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരും എവിടെ? അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലേ? ഗണേശ്‌കുമാറിന്റെ വിമർശനം വൈറലാവുമ്പോളും പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞ് മലയാളത്തിന്റെ യുവ നടന്മാർ; മലയാള താരങ്ങൾ എന്തേ ഇങ്ങനെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരും എവിടെ? അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലേ? ഗണേശ്‌കുമാറിന്റെ വിമർശനം വൈറലാവുമ്പോളും പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞ് മലയാളത്തിന്റെ യുവ നടന്മാർ; മലയാള താരങ്ങൾ എന്തേ ഇങ്ങനെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

അർജുൻ സി വനജ്

കൊച്ചി: മഹാപ്രളയത്തിൽ നിന്ന് കരകയറാൻ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും കോടികൾ സമ്പാദ്യമുള്ള സിനിമ മേഖലയിലെ പ്രമുഖർ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. അന്യഭാഷ സിനിമാ പ്രവർത്തകരും, താരങ്ങളും കേരളത്തിനായി കോടികൾ സംഭാവന ചെയ്യുമ്പോഴാണ് മലയാളി സിനിമ താരങ്ങളും സംവിധായകരും നിർമ്മാതാക്കളും പ്രളയം കൊണ്ട് ജീവിതം നഷ്ടപ്പെട്ടവർക്ക് നേരെ കണ്ണടയ്ക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും ദുൽഖറും സുരാജ് വെഞ്ഞാറമൂടും ടോവിനോ തോമസുമടക്കം വിരലിലെണ്ണാവുന്നത്ര താരങ്ങൾ മാത്രമാണ് പ്രത്യക്ഷത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന ചെയ്തിരിക്കുന്നത്. ജയസൂര്യയും, ഇന്ദ്രജിത്തും നിവിൻ പോളിയും കുഞ്ചാക്കോ ബോബനും ജയറാമും ക്യാമ്പുകളിൽ നേരിട്ടെത്തിയാണ് സഹായം വിതരണം ചെയ്തത്. മേജർ രവി, രജിഷ വിജയൻ എന്നിവരും ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവമായിരുന്നു. കണ്ണൂരിൽ സയനോര ഫിലിപ്പും ഭക്ഷണ സാധനങ്ങൾ ശേഖരിക്കാൻ മറ്റും എത്തി.

Stories you may Like

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മുൻകൈയെടുത്ത് ആരംഭിച്ച മൊബൈൽ മെഡിക്കൽ സംഘങ്ങൾ പത്തനം തിട്ട ജില്ലയിൽ 30 വരെ പര്യടനം തുടരും. മഞ്ജു വാര്യർ ഫൗണ്ടേഷന്റെ മെഡിക്കൽ ക്യാമ്പിൽ ആദ്യദിനം മാത്രം എത്തിയത് 350 ഓളം രോഗികളാണ്. ചെങ്ങന്നൂരിന്റെ പരിസര പ്രദേശങ്ങളിലായി എട്ട് ക്യാമ്പുകളാണ് ഇന്നലെ സംഘടിപ്പിച്ചത്. ഏത് പ്രദേശത്താണ് മെഡിക്കൽ സംഘത്തിന്റെ സേവനം ആവശ്യമുള്ളത് എന്ന് ആ പ്രദേശത്തുള്ളവർ അറിയിക്കുന്നത് പ്രകാരം സേവനം നൽകാൻ തങ്ങളെത്തുമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അൻപോട് കൊച്ചിയുമായി ചേർന്ന് നിരവധി സിനിമ പ്രവർത്തകർ പ്രളയത്തിന്റെ ആദ്യ ദിനം മുതൽ പ്രവർത്തിച്ചിരുന്നു. ഇന്ദ്രജിത്ത്, പൂർണ്ണിമ, സരയു എന്നിവർ മുഴുവൻ സമയ പ്രവർത്തകരായി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സജീവമായിരുന്നു. റിമ കല്ലിങ്കൽ, രമേഷ് പിഷാരടി തുടങ്ങിയവരും ക്യാമ്പുകളിൽ എത്തിയിരുന്നു. ഓണ ദിവസം ക്യാമ്പുകളിൽ സന്ദർശനം നടത്തിയ മമ്മൂട്ടിയും ദുൽഖറും ചേർന്ന് 25 ലക്ഷം രൂപ ആദ്യഗഡുവായി നൽകിയിരുന്നു. കൊച്ചിയിലെ ക്യാമ്പുകളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നത് ടൊവിനോ തോമസിന്റെയും ജയസൂര്യയുടേയും പ്രവർത്തനങ്ങളായിരുന്നു. ജയസൂര്യ അയ്യായിരം കിലോയിൽ അധികം അരിയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ആദ്യദിനം മാത്രം എത്തിച്ച് നൽകിയത്. ഇപ്പോഴും താരജാഡകൾ ഇല്ലാതെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശനം നടത്തി വരുകയാണ് ജയസൂര്യ. രക്ഷാപ്രവർത്തനത്തിലെന്നപോലെ ക്യാമ്പുകളുടെ പ്രവർത്തനത്തിലും ടൊവിനോ ആദ്യമധ്യാന്ത്യം സജീവമാണ്.

കഴിഞ്ഞ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയെടുത്ത ടോമിച്ചൻ മുളകുപാടവും നിരവധി പ്രവർത്തനങ്ങളാണ് ചെയ്ത് വരുന്നത്. ഈ വിഷയത്തിൽ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ലാത്തതിനാൽ താൻ എന്തൊക്കെ ചെയ്തതെന്നും, ഇനി ചെയ്യുമെന്നും മാധ്യമങ്ങളോട് തുറന്ന് പറയാൻ താൽപര്യം ഇല്ലെന്ന് മറുനാടൻ മലയാളിയോട് ടോമിച്ചൻ മുളകുപാടം പറഞ്ഞു. എല്ലാവരേയും അറിയിച്ച് ചെയ്യുന്നത് ശരിയായ നടപടി അല്ലെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിയുടെ ക്യാമ്പുകളുടെ പ്രവർത്തനങ്ങളിലും നിരവധി സിനിമ താരങ്ങൾ എത്തി. സുരേഷ് ഗോപി എം പി, അനുശ്രീ, ശിവദ തുടങ്ങിയവർ സേവാഭാരതി ക്യാമ്പുകളിൽ സജീവമായിരുന്നു. പ്രളയത്തിന്റെ ഇരകളായിട്ടും നടൻ സലീം കുമാർ,മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര എന്നിവരും രക്ഷാപ്രവർത്തനത്തിലും ഭക്ഷണ സാധനങ്ങൾ ക്യാമ്പുകളിൽ എത്തിച്ച് നൽകുന്നതിൽ ശ്രദ്ധ ചെലുത്തി.

സലീം കുമാറിന്റെ വടക്കൻ പറവൂരിലെ വീടും ബൈജു കൊട്ടാരക്കരയുടെ വരാപ്പുഴയിലെ വീടും മൂന്നാറിലെ സ്ഥാപനങ്ങളും പൂർണ്ണമായും വെള്ളം കയറി മൂടിയിരുന്നു. മുന്നാറിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തിയ ബൈജൂ കൊട്ടാരക്കര ഇടുക്കിയിലെ നിരവധി ക്യാമ്പുകളിലാണ് ഭക്ഷണ സാധനങ്ങളും എത്തിച്ച് നൽകി. നേരത്തെ തന്നെ മാക്ടയിലെ മുഴുവൻ അംഗങ്ങളോടും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സംഘടന സർക്കുലർ വഴി അറിയിച്ചിരുന്നതായും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
ജയറാം ബ്രാന്റ് അമ്പാസഡറായ കമ്പനിയുടെ രണ്ട് കണ്ടെയ്നർ വസ്ത്രങ്ങളുമായാണ് അദ്ദേഹം എറണാകുളം ജില്ലയിലെ ക്യാമ്പുകളിൽ എത്തിയത്. വരും ദിവസങ്ങളിൽ വ്യക്തിപരമായി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും ജയറാം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ തമിഴ് തെലുങ്ക് താരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ തുച്ഛമായ തുകയാണ് മലയാള താരങ്ങളുടെ സംഭാവനയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.

നേരത്തെ പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന മലയാള സിനിമയിലെ യുവ നടന്മാരെ രൂക്ഷമായി വിമർശിച്ച് നടനും എംഎൽഎയുമായ ഗണേശ്‌കുമാറിന്റെ വീഡിയോ വൈറലായിരുന്നു. ഫേസ്‌ബുക്കിൽ വലിയ അഭിപ്രായം പറയുന്ന നമ്മുടെ യുവ നടന്മാർ ഇപ്പോൾ എവിടെപ്പോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരെയും ഇപ്പോൾ കാണാനില്ല. അ്ഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ മുഖ്യമന്ത്രിയൂടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ല. ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വാങ്ങുന്നവർ പോലും ഒന്നും കൊടുത്തിട്ടില്ല. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ഈ താരങ്ങൾ എന്തുചെയ്തുവെന്ന് അറിയാൻ ആകാംക്ഷയുണ്ടെന്ന് ഗണേശ് കുമാർ ചോദിക്കുന്നു.

ഒരു കൂട്ടും ന്യൂജൻ താരങ്ങളും പ്രളയദുരിതാശ്വാസത്തോട് പുറം തിരഞ്ഞു നിൽക്കയാണെന്ന് സോഷ്യൽ മീഡിയിയിലടക്കം നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. യുവനടന്മാരിൽ പലരും തുച്ഛമായ തുക നൽകി കടമ തീർക്കയാണ് ചെയ്തതെന്ന ആരോപണം ശക്തിപ്പെടുത്തുന്ന വിധമാണ് ഗണേശിന്റെ വാക്കുകൾ. നേരത്തെ ഗായകൻ യേശുദാസ് എവിടെയാണെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു.

സമാനതകളില്ലാത്ത ദുരിതത്തിൽ കേരളം കൈകാലിട്ടടിക്കുമ്പോൾ ഒരു ആശ്വാസവാക്കുപോലും, മലയാളി ഗാനഗന്ധർവനെന്നും ഗന്ധർവ ഗായകനെന്നും മലയാളികൾ പുകഴ്‌ത്തുന്ന യേശുദാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നാണ് വിമർശനം ഉയരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP