Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബി ഗോപാലകൃഷ്ണനെയൊക്കെ രാഷ്ട്രീയക്കാരനെന്ന് എങ്ങനെ വിളിക്കാൻ പറ്റും; ഇവരൊക്കെ ക്രിമനൽസും രാജ്യദ്രോഹികളുമാണ്; 'പാക്കിസ്ഥാനിൽ ആളുകൾ നിറഞ്ഞെന്നാണ് തോന്നുന്നത്, കാരണം ഞങ്ങളൊക്കെ പാക്കിസ്ഥാനിലാണല്ലോ! ഫാൽക്കെ അവാർഡ് നേടിയ ആളായതുകൊണ്ടാകും അടൂരിനെ ചന്ദ്രനിലേക്ക് അയക്കുന്നത്; ബിജെപി നേതാവിന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ച് സംവിധായകൻ കമൽ

ബി ഗോപാലകൃഷ്ണനെയൊക്കെ രാഷ്ട്രീയക്കാരനെന്ന് എങ്ങനെ വിളിക്കാൻ പറ്റും; ഇവരൊക്കെ ക്രിമനൽസും രാജ്യദ്രോഹികളുമാണ്; 'പാക്കിസ്ഥാനിൽ ആളുകൾ നിറഞ്ഞെന്നാണ് തോന്നുന്നത്, കാരണം ഞങ്ങളൊക്കെ പാക്കിസ്ഥാനിലാണല്ലോ! ഫാൽക്കെ അവാർഡ് നേടിയ ആളായതുകൊണ്ടാകും അടൂരിനെ ചന്ദ്രനിലേക്ക് അയക്കുന്നത്; ബിജെപി നേതാവിന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ച് സംവിധായകൻ കമൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് അവഹേളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് സംവിധായകൻ കമൽ. 'പാക്കിസ്ഥാനിൽ ആളുകൾ നിറഞ്ഞെന്നാണ് തോന്നുന്നത്. കാരണം ഞങ്ങളൊക്കെ പാക്കിസ്ഥാനിലാണല്ലോ. അടൂർ സർ ഫാൽക്കെ അവാർഡും പത്മഭൂഷണും ഒക്കെ നേടിയിട്ടുള്ള ആളായതുകൊണ്ടാകും അൽപം കൂടെ ഉയരത്തിൽ ചന്ദ്രനിലേക്ക് പോകട്ടെയെന്ന് വിചാരിച്ചിട്ടുണ്ടാവുക. അടൂരിനെതിരായ ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ ഗോപാലകൃഷ്ണൻ പറഞ്ഞു.

ലോകം ആദരിക്കുന്ന അടൂരിനെ പോലെയുള്ള വ്യക്തികൾക്കെതിരായ നീക്കം എന്ത് വില കൊടുത്തും എതിർക്കുമെന്നും കമൽ കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും ലോകത്തിലെയും ചലച്ചിത്ര പ്രേമികൾ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളോടാണ് ഇങ്ങനെ പറയുന്നതെന്ന് ഈ ബിജെപി നേതാവ് ആലോചിക്കണ്ടേ. സർക്കാരിൽ നിന്ന് എന്തോ കിട്ടാൻ ആഗ്രഹിച്ചാണ് അടൂർ കത്തെഴുതിയതെന്നാണ് ഈ ബിജെപി നേതാവ് പറയുന്നത്. എല്ലാ മനുഷ്യരെയും ഇങ്ങനെയാണോ കാണുന്നത്. ഒരു മലയാളി ഇങ്ങനെ പറയുമ്പോൾ ലജ്ജ തോന്നുകയാണ്. ഈ മനുഷ്യനെയൊക്കെ രാഷ്ട്രീയക്കാരനെന്ന് എങ്ങനെ വിളിക്കാൻ പറ്റും. ഇവരൊക്കെ ക്രിമിനൽസും രാജ്യദ്രോഹികളുമാണ്. ഇവരെ എങ്ങനെയാണ് കാണേണ്ടതെന്ന് മലയാളികൾ ആലോചിക്കണം- കമൽ പറഞ്ഞു.

അടൂരിനെ പോലുള്ള വ്യക്തികളെ അധിക്ഷേപിച്ച് സംസാരിച്ചത് പ്രശസ്തിക്ക് വേണ്ടിയാകാം. ഓരോ ഘട്ടത്തിൽ ഓരോ വ്യക്തികളെ സംഘപരിവാർ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാംസ്കാരിക പ്രവർത്തകരെല്ലാം വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉള്ളവരാണ്. ' സംവിധായകൻ വ്യക്തമാക്കി.

നേരത്തെ വിവരക്കേടാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നം അടൂർ മറുപടി നൽകിയിരുന്നു. വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക? വീടിന് മുൻപിൽ വന്ന് അവർ മുദ്രാവാക്യം വിളിക്കട്ടെ. അവർക്കൊപ്പം താനും കൂടാം. എന്നാൽ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും വ്യക്തമാക്കുകയുണ്ടായി. ശ്രീരാമനെ ഈ വഷളന്മാർ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതിൽ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തിൽ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞത്.

ബിജെപിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമൻ. എല്ലാജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാൻ വയ്യെങ്കിൽ അങ്ങനെ കണ്ടാൽ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.- അടൂർ പ്രതികരിച്ചു. അതേസമയം അടൂർ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേൾക്കേണ്ടെങ്കിൽ അടൂരിന് ചന്ദ്രനിലേയ്ക്ക് പോകാമെന്നുമായിരുന്നു ഗോപാലകൃഷ്ണൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കെതിരെ 'നിങ്ങൾ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച നടപടിക്കെതിരെയായിരുന്നു ബിജെപി രംഗത്തെത്തിയത്. 'ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയിൽ വിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും'- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP