Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുട്ട് വിളമ്പാൻ ദിലീപ് ദുബായിലേക്ക് 28 ന്; ദേ പൂട്ട് തുറക്കുമ്പോൾ ജനപ്രിയ നായകനെയും പാരഡി സുൽത്താൻ നാദിർ ഷായെയും വരവേൽക്കാനൊരുങ്ങി ആരാധകർ; പഴയ സ്വീകരണം കരാമയിൽ കിട്ടുമോയെന്ന ആശങ്കയിൽ നടന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളും; ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ ദിലീപിന്റെ വിദേശയാത്ര കാവ്യയെയും മീനാക്ഷിയെയും കൂട്ടാതെ

പുട്ട് വിളമ്പാൻ ദിലീപ് ദുബായിലേക്ക് 28 ന്; ദേ പൂട്ട് തുറക്കുമ്പോൾ ജനപ്രിയ നായകനെയും പാരഡി സുൽത്താൻ നാദിർ ഷായെയും വരവേൽക്കാനൊരുങ്ങി ആരാധകർ; പഴയ സ്വീകരണം കരാമയിൽ കിട്ടുമോയെന്ന ആശങ്കയിൽ നടന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളും; ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ ദിലീപിന്റെ വിദേശയാത്ര കാവ്യയെയും മീനാക്ഷിയെയും കൂട്ടാതെ

മറുനാടൻ മലയാളി ഡസ്‌ക്‌

ദുബായ്: ആരാധകർ ഏറെ സന്തോഷത്തിലാണ്. ദിലീപേട്ടൻ വരവായല്ലോ ദുബായിലേക്ക്. ജാമ്യാപക്ഷയിൽ ഇളവ് ലഭിച്ച നടൻ ഈ മാസം 29 ന് ാണ് എത്തുക. കരാമയിൽ ആരംഭിക്കുന്ന  തുറക്കുന്നത് 29നാണ്. ഉദ്ഘാടനത്തിന് ശേഷം രണ്ടു ദിവസം ദുബായിൽ തങ്ങിയ ശേഷമായിരിക്കും മടക്കം.

ഭാര്യ കാവ്യാ മാധവൻ ദിലീപിനൊപ്പം ദുബായിലേക്ക് പോകുന്നില്ല. ഇരുവരും വിവാഹം കഴിഞ്ഞ് ആദ്യമെത്തിയപ്പോൾ ലഭിച്ച വൻ സ്വീകരണം ഈ വരവിൽ കിട്ടുമോയെന്ന് നടന് തന്നെ സംശയമുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ നാലു ദിവസത്തേക്കാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ദിലീപിന്റെ അഭ്യർത്ഥന അംഗീകരിച്ച കോടതി ദിലീപ് വിദേശത്തെ വിലാസം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, എവിടെയാണ് തങ്ങുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ദിലീപിന് ദുബായിൽ ധാരാളം സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമുണ്ട്. നാദിർഷയും ദുബായിലെ വ്യവസായികളുമടക്കം അഞ്ചു പേർ ചേർന്നാണ് ദേ പുട്ട് കരാമയിൽ ആരംഭിക്കുന്നത്. നാദിർഷയും ദുബായിലെ പാർട്ണർമാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകൾ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാൽ, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

വൻ തുക ചെലവിട്ട് ഒരുക്കിയ റസ്റ്റോറന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കൾക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികൾ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്റോറന്റുകളുള്ള ദുബൈയിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. വാരാന്ത്യദിനങ്ങളായ വ്യാഴാഴ്ച വൈകിട്ടും വെള്ളി, ശനി ദിവസങ്ങളിലും മിക്ക റസ്റ്റോറന്റുകളിലും വൻ തിരക്ക് അനുഭവപ്പെടുന്നു.

കരാമയിലെ പാർക് റെജിസ് ഹോട്ടലിന് പിൻവശത്തായി അൽ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന ്ഒരുങ്ങുന്നത്. ലോകത്തെ രുചികരങ്ങളായ ഭക്ഷണങ്ങളെല്ലാം സംഗമിക്കുന്ന ദുബായിൽ കേരളത്തിന്റെ സ്വന്തം പുട്ടിന്റെ വൈവിധ്യങ്ങൾ നുകരാൻ സ്വദേശികളും ഇതര രാജ്യക്കാരുമെത്തുമെന്നാണ് പ്രതീക്ഷ.

നാദിർഷയും ദിലീപും കൂടിയാണ് എറണാകുളം ഇടപ്പള്ളിയിൽ ദേ പുട്ട് റസ്റ്റോറന്റ് ആരംഭിച്ചത്. മീശമാധവൻ പുട്ട്, മാർബിൾ പുട്ട്, പുട്ട് ബിരിയാണി തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പുട്ടുകളാണ് ദേ പുട്ടിൽ ലഭിക്കുന്നത്. എറണാകുളത്തിന് പിന്നാലെ കോഴിക്കോട്ടും ദേ പുട്ട് ആരംഭിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP