Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യരുമായി ശത്രുതയില്ലെന്ന് പറഞ്ഞ് സിനിമ ആവശ്യപ്പെട്ടാൽ ഒന്നിച്ച് അഭിനയിക്കുമെന്നും വ്യക്തമാക്കി; ഡബ്ല്യുസിസിയിൽ ഉള്ളവർ സഹപ്രവർത്തകർ; അവർക്കെല്ലാം നല്ലതുവരട്ടെയെന്ന് കുത്തുവാക്ക്; അമ്മയിൽ നിന്നും പുറത്താക്കും മുമ്പേ ലാലേട്ടന് രാജി നൽകിയിരുന്നെന്ന് വെളിപ്പെടുത്തൽ; ഷെയിൻ നിഗത്തിന്റ മുടിവെട്ടൽ പ്രശ്‌നമാകുന്നത് സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടെന്ന് അഭിപ്രായം; മനോരമ ന്യൂസിൽ സൗമ്യഭാവത്തിൽ ദിലീപ് എത്തിയത് നടിയെ ആക്രമിച്ച കേസിൽ വിടുതൽതേടി കോടതിയെ സമീപിച്ചതിന് പിന്നാലെ

മഞ്ജു വാര്യരുമായി ശത്രുതയില്ലെന്ന് പറഞ്ഞ് സിനിമ ആവശ്യപ്പെട്ടാൽ ഒന്നിച്ച് അഭിനയിക്കുമെന്നും വ്യക്തമാക്കി; ഡബ്ല്യുസിസിയിൽ ഉള്ളവർ സഹപ്രവർത്തകർ; അവർക്കെല്ലാം നല്ലതുവരട്ടെയെന്ന് കുത്തുവാക്ക്; അമ്മയിൽ നിന്നും പുറത്താക്കും മുമ്പേ ലാലേട്ടന് രാജി നൽകിയിരുന്നെന്ന് വെളിപ്പെടുത്തൽ; ഷെയിൻ നിഗത്തിന്റ മുടിവെട്ടൽ പ്രശ്‌നമാകുന്നത് സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടെന്ന് അഭിപ്രായം; മനോരമ ന്യൂസിൽ സൗമ്യഭാവത്തിൽ ദിലീപ് എത്തിയത് നടിയെ ആക്രമിച്ച കേസിൽ വിടുതൽതേടി കോടതിയെ സമീപിച്ചതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയുടെ പോയവർഷത്തെ കണക്കെടുത്താൽ നടൻ ദിലീപിന് കാര്യമായ സംഭാവന ഒന്നും നൽകാൻ സാധിക്കാതെ പോകുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ശേഷം അഭിനയിച്ച സിനിമകളിൽ രാമലീല മാത്രമാണ് ബോക്‌സോഫീസിൽ ചലനം ഉണ്ടാക്കിയത്. അതിന് ശേഷം വന്ന സിനിമകൽ പരാജയത്തിലേക്ക് പോയി. ഇപ്പോൾ മൈ സാന്റ എന്ന ദിലീപ് ചിത്രവും തീയ്യറ്ററിൽ എത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തുന്ന താരം സിനിമയിൽ വീണ്ടും സജീവമായി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് താരം ഇന്നലെ മനോരമ ന്യൂസിന് നൽകിയ അഭിമുഖം. നടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള വിവരങ്ങൽ പറയാൻ സാധിക്കില്ലെന്ന മുഖവുരയോടെ തുടങ്ങിയ അഭിമുഖത്തിൽ താരം പക്ഷേ മറ്റ് വിവാദ വിഷയങ്ങളെല്ലാം പരോക്ഷമായി പരാമർശിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ കാര്യങ്ങളെല്ലാം ഒരിക്കൽ തുറന്നുപറയുമെന്നാണ് ദിലീപ് അഭിമുഖത്തിൽ പ്രതികരിച്ചത്. കോടതിയിലുള്ള കേസിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ദിലീപ് നടി മഞ്ജുവാര്യർ തന്റെ ശത്രുവല്ലെന്നും പ്രതികരിച്ചു. സാഹചര്യമുണ്ടായാൽ മഞ്ജുവുമൊത്ത് അഭിനയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഷെയിൻ നിഗത്തെക്കുറിച്ചും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ദിലീപ് തന്റെ നിലപാടുകൾ തുറന്നുപറഞ്ഞു. കൂടാതെ ഡബ്ലുസിസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലതുവരാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്.

അതേസമയം താരസംഘടനയായ അമ്മയിൽ നിന്നും തന്നെ പുറത്താക്കിയത് നിയമപരമായല്ലെന്ന വാദമാണ് ദിലീപ് അഭിമുഖത്തിൽ പറഞ്ഞതത്. ലാലേട്ടൻ, മമ്മൂക്ക, ജയറാമേട്ടൻ, സുരേഷേട്ടൻ ഇവരൊക്കെയാണ് തനിക്ക് എല്ലാമെന്നാണ് ദിലീപ് പറഞ്ഞത്. അവർ പറഞ്ഞാൽ ഞാൻ കേൾക്കും. 'ലാലേട്ടൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ പോലും വിമർശിച്ചു ചിലർ. ഞാൻ കാരണം അവർ ബുദ്ധിമുട്ടിലാകരുത്. അപ്പോൾ ഞാൻ ലാലേട്ടനോട് പറഞ്ഞു. ഞാൻ സംഘടനയിൽ നിന്നും മാറാം എന്ന്. പണ്ട് ഒരുമിച്ച് കൂടാനും ചിരിക്കാനും മാത്രമായിരുന്നു അമ്മ മീറ്റിങ്. ഇപ്പോൾ അതെല്ലാം പോയി''- ദിലീപ് പറഞ്ഞു.

എനിക്ക് ദൈവത്തിലുള്ള വിശ്വാസം നൂറുശതമാനമാണെന്നും ദിലീപ് പറഞ്ഞു. അതുകൊണ്ട് തന്നെ സത്യം പുറത്തുവരും. ഇപ്പോൾ മനസിൽ സിനിമയാണ് മനസ്സില്ലെന്നും ദിലീപ് പറയുന്നു. സിനിമ എന്ന ഒറ്റ ചിന്തയുമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത്. ദിലീപ് ഇനി വേണ്ട എന്ന ചിലരുടെ തീരുമാനം. പക്ഷേ അപ്പോഴും ജനം എന്നെ കൈവിട്ടില്ല. രാമലീല എനിക്ക് കരുത്ത് തന്നു. എന്റെ അച്ഛൻ എനിക്ക് സമ്പത്തൊന്നും തന്നിട്ടില്ല. കുറച്ച് വാക്കുകളാണ് തന്നത്. മറ്റുള്ളവരെ ചതിക്കരുത്, അന്യന്റെ മുതൽ ആഗ്രഹിക്കരുത്, ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് അങ്ങനെ കുറച്ച് വാക്കുകൾ. ജയിലിൽ അനുഭവിച്ചതും വിവാദത്തെ കുറിച്ചുമെല്ലാം ഞാൻ പറയുന്ന ഒരു ദിവസം വരും. ഇപ്പോൾ പറയാൻ പാടില്ല. അതുകൊണ്ടാണ്. വിശദമായി എല്ലാം പറയാൻ ദൈവം ഒരു ദിവസം എനിക്ക് തരും. സംഭവിച്ചതെല്ലാം എന്റെ സമയദോഷമായി കാണുന്നു ഞാൻ. - ദിലീപ് പറഞ്ഞു.

ആനുകാലിക സിനിമാ സംഭവങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. നിർമ്മാതാവ് എന്ന പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ആരും ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്. ഷെയിൻ നിഗം മുടി മുറിക്കുന്നത് പ്രശ്‌നമാകുന്നത് സാഹചര്യം മാറുമ്പോഴാണെന്നും ദിലീപ് പറയുന്നു. 'മുടി മുറിക്കുക എന്നു പറയുന്നത് ഒരു സ്വകാര്യ കാര്യമാണ്.. എന്നാൽ അത് ഒരാളിൽ നിന്നും രണ്ടായിരം ആൾക്കാരിലേക്ക് മാറുന്നത് സാഹചര്യം മാറുമ്പോഴാണ്. കമ്മിറ്റ്‌മെന്റിന്റെ കാര്യമാണ് മറ്റൊന്നു. ഇത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഈ വിഷയത്തിൽ ഇടപെടേണ്ട വിധത്തിൽ എനിക്ക് ഒന്നുമറിയില്ല. തന്റെ സുഹൃത്ത് അബിയുടെ മകനാണ് ഷെയിൻ. എന്നാൽ ഷെയിനിനെ കുറ്റംപറയാൻ ഞാനാളല്ല. ഷെയിന് ഉണ്ടായ വിഷമം എന്താണെന്ന് അദ്ദേഹത്തിനേ അറിയൂ..എങ്കിലേ ഇതേക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കുകയുള്ളൂ. എന്തായാലും പ്രശ്‌നം പരിഹരിക്കപ്പെടട്ടെ- ദിലീപ് പറഞ്ഞു.

താരസംഘടനയിൽ നിന്നും തന്നെ പുറത്താക്കുമ്പോൾ അത് നിയമപരമായി ശരിയല്ലെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. അമ്മയുടെ ബൈലോ മാറ്റാൻ പോലും ഇപ്പോൾ ഒറുങ്ങുകയാണണ്. എന്നാൽ, ഒരു ട്രേഡ് യൂണിയൻ സംഘടന പോലെ പ്രവർത്തിക്കേണ്ട സംഘടന അല്ല അമ്മയെന്നാണ് ദിലീപ് അഭിപ്രായപ്പെട്ട്. സംഘടന തുടങ്ങിയത് അടിയുണ്ടാക്കാൻ വേണ്ടിയല്ല. സാധാരണ ഗതിയിൽ അമ്മ മീറ്റിങ് ചേരുമ്പോൾ എല്ലാവരും ചരിയും കളിയുമാണ്. ആരും കണക്കു ചോദിക്കാറില്ല, ആർക്കും കേൾക്കുകയും .. ഒരു കെമിസ്ട്രി ഉണ്ടായിരുന്നു എന്നു താരം വ്യക്തമാക്കി.

മൈ സാന്റ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ദിലീപ് അഭിമുഖം നൽകിയതെങ്കിലും വിവാദ വിഷയങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. മുമ്പ് മഞ്ജു വാര്യർക്കെതിരെ അതിശക്തമായ വിമർശനം ഉന്നയിച്ച ദിലീപ് മനോരമയിൽ കൂടി തന്നെയാണ് ഇപ്പോൾ അവരുമായി അഭിനയിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയിൽ വിടുതൽ ഹർജി നൽകുകയാണ് താരം ചെയ്തത്. ക്വട്ടേഷൻ സംഘം പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയത്.

പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങൾ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹർജി നൽകിയത്. ഹർജിയിൽ 31ന് കോടതി വാദം കേൾക്കും. തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിക്കുന്നു. അതിനാൽ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്പദമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നും ദിലീപ് ആരോപിക്കുന്നു. 10 പ്രതികളിൽ ആറുപേരും അവരുടെ അഭിഭാഷകരുമാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.

കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹർജി തള്ളിയാൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടു പോകാനാണ് ദിലീപ് ശ്രമക്കുനന്നത് എന്ന ആക്ഷേപവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP