Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിനെ അടപടലം പൂട്ടാൻ പൊലീസ് നീക്കം; കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചേർത്തു കോടതിയിൽ റിപ്പോർട്ടു നൽകി; ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവെന്ന് പ്രോസിക്യൂഷൻ; നടന്റെ കൂട്ടുപ്രതികളായ ശരത്തും ബൈജുവും ഒളിവിൽ? രണ്ട് ദിവസത്തിനകം പൾസർ സുനിയുടെ 'മാഡ'വും പുറത്തേക്ക്

ദിലീപിനെ അടപടലം പൂട്ടാൻ പൊലീസ് നീക്കം; കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചേർത്തു കോടതിയിൽ റിപ്പോർട്ടു നൽകി; ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവെന്ന് പ്രോസിക്യൂഷൻ; നടന്റെ കൂട്ടുപ്രതികളായ ശരത്തും ബൈജുവും ഒളിവിൽ? രണ്ട് ദിവസത്തിനകം പൾസർ സുനിയുടെ 'മാഡ'വും പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ കുരുക്കു മുറുകുന്നു. കേസിൽ ദിലീപിനെ അടപടലം പൂട്ടാൻ ഉറപ്പിച്ചാണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്. ഇതിനായി ഏറ്റവും ഒടുവിൽ നടനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ടു സമർപ്പിച്ചു. അതേസമയം കേസിൽ പൾസർ സുനിയുടെ മാഡത്തിലേക്കും പൊലീസ് അന്വേഷണം നീങ്ങുന്നുണ്ട്. രണ്ട് ദിവസത്തിനകം മാഡത്തെ കുറിച്ചുള്ള വിവരങ്ങലും പുറത്തേക്ക് വരുമെന്നാണ് സൂചനകൾ.

നേരത്തെ ചുമത്തിയ വകുപ്പിൽ മാറ്റം വരുത്തിയാണ് പുതിയ റിപ്പോർട്ട്. കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേർത്ത് പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ എസ് സുദർശൻ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദീലിപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജൂ കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉൾപ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാൻ ആണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേർത്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കി.നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങൾക്ക് പ്രതി ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളായ ശരത്തും ബൈജു ചെങ്ങമനാടും ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തങ്ങളുടെ വീടുകളിലില്ല. ഇവർ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനം ഉൾപ്പെടെ വീട്ടിൽ ഉപേക്ഷിച്ച നിലയിലാണ്. ബൈജു ചെങ്ങമനാടും ശരത്തും തങ്ങളുടെ വീടുകളിലെന്ന പോലെ സ്ഥാപനങ്ങളിലും എത്തിയിട്ടില്ലെന്നാണ് വിവരം. കേസിലെ അഞ്ചും ആറും പ്രതികളായ ഇവർ ഒരുമിച്ചാകാം ഒളിവിൽ പോയിരിക്കുക എന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP