Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കോടതി മാറ്റ അപേക്ഷയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ ജഡ്ജി അപമാനിച്ചെന്ന് ആരോപണം; വിചാരണ നടപടികൾ നിർത്തണമെന്ന് വിചാരണ കോടതിയിൽ അപേക്ഷ; ഇപ്പോഴത്തെ കോടതിയിൽ നിന്ന് സുതാര്യമായതൊന്നും പ്രതീക്ഷിക്കുന്നില്ല; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വേദനയുണ്ടാക്കിയെന്ന് പ്രോസിക്യൂട്ടർ സുരേശൻ; ദിലീപ് പ്രതിയായ കേസിലെ ആ വലിയ വാർത്തയും പുറത്ത്

നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കോടതി മാറ്റ അപേക്ഷയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ ജഡ്ജി അപമാനിച്ചെന്ന് ആരോപണം; വിചാരണ നടപടികൾ നിർത്തണമെന്ന് വിചാരണ കോടതിയിൽ അപേക്ഷ; ഇപ്പോഴത്തെ കോടതിയിൽ നിന്ന് സുതാര്യമായതൊന്നും പ്രതീക്ഷിക്കുന്നില്ല; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വേദനയുണ്ടാക്കിയെന്ന് പ്രോസിക്യൂട്ടർ സുരേശൻ; ദിലീപ് പ്രതിയായ കേസിലെ ആ വലിയ വാർത്തയും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്. വിചാരണ കോടതി മാറ്റണമെന്ന അപേക്ഷയുമായി പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ ഹർജി നൽകി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ വിചാരണ ജഡ്ജി അപമാനിച്ചെന്ന് ആരോപണം. വിചാരണ അടക്കമുള്ള നടപടികൾ നിർത്തണമെന്നും ഇപ്പോഴത്തെ കോടതിയിൽ നിന്ന് സുതാര്യമായതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങൾ ഹർജിയിലുണ്ടെന്നാണ് സൂചന. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വേദനയുണ്ടാക്കിയെന്ന് പ്രോസിക്യൂട്ട സുരേശൻ ആരോപിക്കുന്നു. ഇതോടെ ദിലീപ് പ്രതിയായ കേസ് വീണ്ടും ഹൈക്കോടതിയിൽ എത്തുകയാണ്. അങങനെ ന്യൂസ് മിന്റ് എഡിറ്റർ ട്വീറ്റ് ചെയ്ത ആ വലിയ വാർത്ത പുറത്ത് വരികയാണ്.

വിചാരണ നടക്കുന്ന പ്രത്യേക കോടതിയിലും പ്രോസിക്യൂഷൻ അതൃപ്തി അറിയിച്ചതായാണ് മാതൃഭൂമി ചാനൽ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. ന്യൂസ് മിന്റ് എഡിറ്ററായ ധന്യാ രാജേന്ദ്രനാണ് ഈ ട്വിസ്റ്റ് ആദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. ഇതിന് പിന്നാലെയാണ് പ്രോസിക്യൂട്ടറുടെ ഹൈക്കോടതി ഹർജിയും പുറത്തു വരുന്നത്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിനെതിരെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത് എത്തിയത്. ഇക്കാര്യത്തിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും.

നടിയെ ആക്രമിച്ചകേസ് ഈ കോടതി മുമ്പാകെ തുടർന്നാൽ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ വിചാരണ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സർക്കാർ അഭിഭാഷകൻ എ.സുരേശൻ നൽകിയ ഹർജിയിൽ പറയുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തുകയാണെന്നും എ.സുരേശൻ നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്. നീതിപൂർവ്വമായ വിചാരണ കേസിൽ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനിൽക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹരജിയിൽ പറയുന്നു എന്നാണ് റിപ്പോർട്ട്.

കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അപേക്ഷിച്ചു. നേരത്തെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. അതുകൊണ്ട് ഒന്നും പുറംലോകത്ത് ചർച്ചയാകുന്നില്ല. ഇതിനിടെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ചർച്ചയാകുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിവിസ്താരം തുടങ്ങിയിരുന്നു. നടൻ ദിലീപ്, മുഖ്യപ്രതി പൾസർ സുനി (സുനിൽകുമാർ) എന്നിവരുൾപ്പെടെ പ്രോസിക്യൂഷൻ അതിശക്തമായ തെളിവുകളാണ് ഹാജരാക്കുന്നത്.

2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇൻസ്‌പെക്ടർ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്. ഇരയ്ക്ക് സമാധാനപൂർണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയിൽ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, പ്രതികൾ, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് മുറിയിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരമൊരു കേസിലാണ് പ്രോസിക്യൂഷന്റെ അസാധാരണ നീക്കം.

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി വിവേചനം കാട്ടുന്നതായി പ്രോസിക്യൂഷൻ ആരോപിച്ചതായി മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് വലിയ ചർച്ചയായിരുന്നു. നിലവിലെ ജഡ്ജിയുടെ കോടതിയിൽ വിചാരണ തുടർന്ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചതായും ധന്യയുടെ ട്വീറ്റിൽ പറയുന്നു. ബിഗ് ന്യൂസ് ഫ്രം കേരള-കേരളത്തിൽ നിന്ന് വലിയ വാർത്ത എന്ന ആമുഖത്തോടെയാണ് ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫിന്റെ ട്വീറ്റ്. മൂന്നുവർഷം മുമ്പ് കാറിൽ വച്ച് നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വിചാരണ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ധന്യ പറയുന്നത്. ഇക്കാര്യമാണ് മാതൃഭൂമി ചാനലും കൂടുതൽ വിശദമായി വാർത്തയാക്കുന്നത്.

ഇന്ത്യ വിഷനിൽ 2003 ലാണ് ധന്യ രാജേന്ദ്രൻ തന്റെ കരിയർ തുടങ്ങിയത്. 2004 ൽ ചെന്നൈയിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്ര്സിലേക്ക് മാറി. 2005 ൽ ടൈംസ് നൗവിൽ റിപ്പോർട്ടറായി ചേർന്ന ശേഷം ദക്ഷിണേന്ത്യയിലെ ബ്യൂറോ ചീഫായി. തന്റെ ഭർത്താവ് വിഗ്‌നേഷ് വെല്ലൂർ, ചിത്ര സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പമാണ് ഡിജിറ്റൽ ന്യൂസ് വെബ്സൈറ്റായ ദി ന്യൂസ് മിനിറ്റ് തുടങ്ങിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാർത്തകൾക്കാണ് ന്യൂസ് മിനിറ്റ് പ്രാധാന്യം നൽകുന്നത്. നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയിൽ അംഗവുമാണ് ധന്യ. അങ്ങനെ ധന്യ നൽകിയ സൂചനകൾ മറ്റ് വാർത്താ മാധ്യമങ്ങളും ചർച്ചയാക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്. കേസിന്റെ രഹസ്യവിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

കേസിൽ ആറുമാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ലോക്ക്ഡൗൺ മൂലം നടപടികൾ നീണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവർക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. കസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്.

ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ചാണ് പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനിൽ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടൻ സിദ്ദിഖും ഇതിന് ദൃക്സാക്ഷിയാണ് . 18 പേജുള്ള കുറ്റപത്രത്തിലും ഒപ്പമുള്ള പ്രത്യേക റിപ്പോർട്ടിലുള്ള കേസിലെ ദിലീപിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്. പൊലീസ് സമർപ്പിച്ച 18 പേജുകൾ വരുന്ന പുതിയ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്.

പൾസർ സുനി പണം തട്ടാൻ വേണ്ടി ചെയ്തതാണെന്ന രീതിയിൽ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരൻ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം. കേസിൽ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നിൽ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തിൽ കൂടി അന്വേഷണം നടത്തണമെന്നും ഇരയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപിന് സുനിൽകുമാർ അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പൊലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP