Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കോടതിയുടെ ഉള്ളിൽ നടന്ന കാര്യങ്ങൾ എന്ന പേരിൽ പരാമർശം നടത്തി; ലക്ഷ്യമിട്ടത് കോടതിയിൽ സത്യം പറഞ്ഞാൽ പോലും പുറത്ത് വിമർശനം ഏറ്റുവാങ്ങേണ്ടി വരും എന്ന ഭീതി സാക്ഷികളിലുണ്ടാക്കുമെന്ന ലോ പോയിന്റ്; കോടതി വിധികൾ ഉൾപ്പെടെ ചർച്ചയാക്കി ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും പണികൊടുക്കാൻ ദിലീപ്; രാമൻപിള്ള വക്കിൽ നടത്തിയത് അസാധാരണവും നിർണ്ണായകവുമായ നീക്കം; നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സിൽ എത്തുമ്പോൾ നാടകീയതകളിലേക്ക്

കോടതിയുടെ ഉള്ളിൽ നടന്ന കാര്യങ്ങൾ എന്ന പേരിൽ പരാമർശം നടത്തി; ലക്ഷ്യമിട്ടത് കോടതിയിൽ സത്യം പറഞ്ഞാൽ പോലും പുറത്ത് വിമർശനം ഏറ്റുവാങ്ങേണ്ടി വരും എന്ന ഭീതി സാക്ഷികളിലുണ്ടാക്കുമെന്ന ലോ പോയിന്റ്; കോടതി വിധികൾ ഉൾപ്പെടെ ചർച്ചയാക്കി ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും പണികൊടുക്കാൻ ദിലീപ്; രാമൻപിള്ള വക്കിൽ നടത്തിയത് അസാധാരണവും നിർണ്ണായകവുമായ നീക്കം; നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സിൽ എത്തുമ്പോൾ നാടകീയതകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ സാക്ഷികളെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത് ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും കുരുക്കാകും. കേസിൽ ദിലീപ് കുറ്റവിമുക്തനായാൽ ഈ സിനിമാക്കാർക്ക് വലിയ പ്രതിസന്ധിയായി മാറും. ദിലീപിന്റെ വക്കീൽ രാമൻപിള്ള കരുതലോടെയാണ് നീങ്ങുന്നത്. സാക്ഷികളെ കുറ്റപ്പെടുത്തിയതിലെ പിന്നിലെ ഗൂഡ ലക്ഷ്യങ്ങൾ പരിഗണിച്ചാണ് കോടതി നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചതെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. വിചാരണ വിവരങ്ങൾ പുറത്തു വിടരുതെന്ന് മാധ്യമങ്ങളോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ വിധിയും ഉണ്ട്. നിപുൻ സക്‌സേനയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലാണ് കോടതിയിൽ ഇൻക്യാമറ പ്രൊസീഡിങ്ങിലായ കേസിന്റെ വളരെ പരിമിതമായ കാര്യങ്ങളേ പബ്ലിഷ് ചെയ്യാൻ പാടുള്ളൂ എന്നു വ്യക്മാക്കുന്നത്. കോടതിയാണ് കാര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കേണ്ടത്. പുറമേ ഉള്ള ഒരാൾക്കും ആരെയും കുറ്റക്കാരായി വിധിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ വിവരങ്ങൾ പുറത്തു വരുന്നത് കോടതിയിലുള്ള വിചാരണയെ ബാധിക്കും എന്നതിനു പുറമേ മാധ്യമ വിചാരണയ്ക്കും അവസരം ഒരുങ്ങും. നടിയെ ആക്രമിച്ച കേസിൽ ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും പ്രതിസന്ധിയാകുന്നത് ഈ നിയമ കുരുക്കാണ്.

കോടതിയുടെ ഉള്ളിൽ നടന്ന കാര്യങ്ങൾ എന്ന പേരിൽ പരാമർശം നടത്തിയവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത് അവ ഒഴിവാക്കേണ്ടതായിരുന്നു എന്നതിനാലാണ്. കുറച്ചു കേസുകളിൽ ഇങ്ങനെ പറയുന്നത് കോടതിയലക്ഷ്യമാണെന്ന് കോടതി പറയുന്നുണ്ട്. അതു വച്ച് പ്രതിഭാഗം നൽകിയ പെറ്റീഷൻ കോടതി ഫലയിൽ സ്വീകരിച്ച് നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

കേസ് കോടതിയിലിരിക്കുന്നതിനാൽ ദിലീപിന് സംസാരിക്കാൻ വിലക്കുണ്ട്. അത് പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്കും വിലക്കുണ്ട്. പബ്ലിഷ് ചെയ്യാൻ പറ്റാത്തതിന്റെ വൺ സൈഡഡായ വശമാണ് ജനങ്ങൾ അറിയുക. എന്തായാലും ഈ വിവരം പുറത്ത് വരണം എന്നാഗ്രഹിക്കുന്ന ഒരാളായിരിക്കണം സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടവരോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകുക. അവർക്ക് അതിനൊരു ലക്ഷ്യമുണ്ടാകും. ഇതിന് പിന്നിലെ ഗൂഢാലോചനയാകാം ഇതെന്നാണ് ദിലീപിന്റെ വക്കീൽ വാദിക്കുക. ഇത്തരം പ്രചരണങ്ങൾ ഇത് കോടതിയെയും സമ്മർദത്തിലാക്കാം.

കോടതിയിൽ സത്യം പറഞ്ഞാൽ പോലും പുറത്ത് വിമർശനം ഏറ്റുവാങ്ങേണ്ടി വരും എന്ന ഭീതി സാക്ഷികളിലുണ്ടാക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നാണ് ഉയർത്തുന്ന വാദം. വളരെ തന്ത്രപരമായാണ് ദിലീപിന്റെ അഭിഭാഷകന്റെ നീക്കം. റിമ കല്ലിങ്കൽ, പാർവതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശൻ എന്നിവർക്കെതിരെയുള്ള ദിലീപിന്റെ പരാതി അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ്. കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയതിൽ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രം?ഗത്തുവന്നിരുന്നു. ഇത് രഹസ്യവിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നാണു ദിലീപിന്റെ പരാതി.

കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തിൽ വൈകാരികമായാണ് താരങ്ങൾ പ്രതികരിച്ചത്. സഹപ്രവർത്തകർ പോലും ഒപ്പം നിൽക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. 'അപമാനം' എന്നായിരുന്നു കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ പ്രതികരണം. കേസിലെ സാക്ഷികൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് ഇവർക്ക് നോട്ടീസ് നൽകാൻ കോടതി നിർതദ്ദേശിച്ചിരിക്കുന്നത്. സാക്ഷികൾക്കെതിരെ നടിമാരും സംവിധായകനും സോഷ്യൽമീഡിയയിലൂടെ നടത്തിയ ചില പരാമർശങ്ങൾ രഹസ്യ വിചരണയിലുള്ള കേസിലെ ഇടപെടലാണെന്നാണ് ദിലീപ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഇടവേള ബാബുവിനും ബിന്ദു പണിക്കർക്കും പിന്നാലെ കഴിഞ്ഞ ദിവസം സിദ്ധിഖും ഭാമയും കൂറുമാറിയിരുന്നതിനെതിരെയാണ് രേവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നത്. സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകാത്ത അവസ്ഥ ഏറെ സങ്കടകരമാണെന്നും നടിയുടെ വിശ്വസ്തയായിരുന്ന ഭാമ പൊലീസിന് മുന്നിൽ മൊഴി മാറ്റിപറഞ്ഞത് ആശ്ചര്യപ്പെടുത്തിയെന്നും രേവതി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

അവൾക്ക് ഏറ്റവുമധികം സഹായം വേണ്ടിയിരുന്ന ഈ അവസാന നിമിഷത്തിൽ അതിജീവിച്ചവൾക്കൊപ്പം നിന്ന സഹപ്രവർത്തകർ പോലും എതിർപക്ഷത്തേക്ക് തിരിഞ്ഞതിൽ അതിയായ ദുഃഖിതയാണെന്നായിരുന്നു റിമ കുറിച്ചിരുന്നത്. തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ലെന്നും ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്നുമായിരുന്നു സംവിധായകൻ ആഷിഖ് അബു പേരുപറയാതെ വിമർശിച്ചിരുന്നത്.

ഒരു പീഡനം തന്നെയാണ് ഇത്. സാക്ഷികൾ ശത്രുപക്ഷത്തേക്ക് മാറിയതിന്റെ ഞെട്ടിലിലാണ്, ഇത് ഹൃദയഭേദകമാണെന്നായിരുന്നു നടി പാർവതി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP