Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ദിലീപും കാവ്യയും ഒരുമിച്ച് ബാത്ത് റൂമിൽ പോയ കഥ പറയാൻ പണി കിട്ടുമെന്ന് ഭയന്ന് കൂൾ കൂളായി അടിപൊളി ലുക്കിൽ റിമി ടോമി; കുഞ്ചാക്കോയുടെ അവധി അപേക്ഷയിൽ പാർട്ടി ഇഫക്ടെന്ന് തിരിച്ചറിഞ്ഞ് പ്രോസിക്യൂഷൻ; പീഡനക്കേസിൽ മൊഴി നൽകാൻ മുകേഷ് പറയുന്നത് നിയമസഭ ചേരുന്നുവെന്ന എംഎൽഎ ന്യായം; കൂടുതൽ സിനിമാക്കാർ വിചാരണ കോടതിയിലേക്ക് എത്തുമ്പോൾ നെഞ്ചു കത്തുന്നത് ദിലീപിന്റേത്; നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ മൊഴിയെടുക്കലിന്റെ രണ്ടാം ഘട്ടം അവസാനത്തിലേക്ക്

ദിലീപും കാവ്യയും ഒരുമിച്ച് ബാത്ത് റൂമിൽ പോയ കഥ പറയാൻ പണി കിട്ടുമെന്ന് ഭയന്ന് കൂൾ കൂളായി അടിപൊളി ലുക്കിൽ റിമി ടോമി; കുഞ്ചാക്കോയുടെ അവധി അപേക്ഷയിൽ പാർട്ടി ഇഫക്ടെന്ന് തിരിച്ചറിഞ്ഞ് പ്രോസിക്യൂഷൻ; പീഡനക്കേസിൽ മൊഴി നൽകാൻ മുകേഷ് പറയുന്നത് നിയമസഭ ചേരുന്നുവെന്ന എംഎൽഎ ന്യായം; കൂടുതൽ സിനിമാക്കാർ വിചാരണ കോടതിയിലേക്ക് എത്തുമ്പോൾ നെഞ്ചു കത്തുന്നത് ദിലീപിന്റേത്; നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ മൊഴിയെടുക്കലിന്റെ രണ്ടാം ഘട്ടം അവസാനത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏവരും സംശയിച്ചത് റിമി ടോമി എത്തുമോ എന്നതായിരുന്നു. എന്നാൽ കൃത്യ സമയത്ത് തന്നെ നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ അടിപൊളി ലുക്കിൽ റിമി ടോമി എത്തി. റിമിയ്‌ക്കെതിരെ പൊലീസിന് കുരുക്കുകൾ ശക്തമാക്കാൻ പല വഴികളുണ്ടെന്ന് വിലയിരുത്തലുണ്ട്. പലകേസുകളിലും അവരെ വേണമെങ്കിൽ പ്രതിയാക്കുമെന്ന ഭീഷണിയും പല കോണുകളും ഉയർത്തി. അതുകൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് അനുകൂലമായ മൊഴി റിമി ടോമി നൽകും. ഇതിനിടെ വീണ്ടും കുഞ്ചാക്കോ ബോബൻ പ്രോസിക്യൂഷനെ പറഞ്ഞു പറ്റിച്ചു. പ്രതീക്ഷ പോലെ എംഎൽഎയായ നടൻ മുകേഷ് മൊഴി നൽകാൻ എത്തില്ല. നിയമസഭ നടക്കുന്നുവെന്ന നിയമപരമായ ന്യായം പറഞ്ഞാണ് ഇത്. പ്രോസിക്യൂഷനും ഇത് അറിയാമായിരുന്നു. എന്നാൽ കുഞ്ചാക്കോ എത്താത്ത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

ദിലീപും കുഞ്ചാക്കോയുമായി ചേർന്നുള്ള പാർട്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കോടതിയിൽ എത്തി മൊഴി മാറ്റി പറഞ്ഞാൽ അത് ഇമേജിനേയും ബാധിക്കും ഈ വിഷമ വൃത്തത്തിലാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ കൂടുതൽ പുലിവാലുകൾ പിടിക്കാതിരിക്കാൻ റിമി ടോമി എത്താനും തീരുമാനിച്ചു. നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിന്റെ ഗൂഢാലോചനയെ കുറിച്ച് റിമിയൊന്നും പറയില്ല. എന്നാൽ മഞ്ജു വാര്യർ-ദിലീപ് വിവാഹ മോചനത്തിന് പിന്നിലെ രഹസ്യങ്ങൾ വീണ്ടും കോടതി മുറിയിൽ നിറയും. അടച്ചിട്ട കോടതിയിൽ അതീവ രഹസ്യമായി നൽകുന്ന മൊഴിയിൽ പ്രോസിക്യൂഷന്റെ വാദങ്ങളെ റിമി തള്ളിപ്പറയില്ല. എന്നാൽ സംഭവിച്ചതിലെ സത്യം കോടതിയെ ധരിപ്പിക്കാനാണ് റിമി ടോമി എത്തുന്നത് ഇത് പ്രോസിക്യൂഷൻ കേസിന് കരുത്ത് പകരും. ഈ വാദങ്ങളെ ജഡ്ജി ഹണി എം വർഗ്ഗീസ് എങ്ങനെ എടുക്കുമെന്നത് ദിലീപിനെ സംബന്ധിച്ച് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയും ദിലീപിന്റെ കേസിനെ സശ്രദ്ധം വീക്ഷിക്കുകയാണ്.

കഴിഞ്ഞാഴ്ച കുഞ്ചാക്കോ ബോബനോട് കോടതി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവധി അപേക്ഷ നൽകാതെ കുഞ്ചാക്കോ ബോബൻ ഹാജരാകാതിരുന്നതിനെതിരെ ആയിരുന്നു കോടതിയുടെ നടപടി. ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, ലാൽ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വർമ്മയെ സാക്ഷിപ്പട്ടികയിൽ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.ശ്രീകുമാർ മേനോനേയും ഒഴിവാക്കി. നടി ബിന്ദു പണിക്കർ, നടൻ സിദ്ദിഖ്, നിർമ്മാതാവ് ആന്റോ ജോസഫ്, പി.ടി തോമസ് എംഎൽഎ എന്നിവരെയും കോടതി വിസ്തരിക്കും. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് സെൻട്രൽ ഫോറൻസിക് ലാബ് കൃത്യമായ മറുപടികൾ നൽകണമെന്ന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു.

സുപ്രീം കോടതി നിർദ്ദേശപ്രകാരം നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഫോറൻസിക് ലാബ് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജി പ്രത്യേക കോടതി അംഗീകരിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള ദിലീപിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. റിമി ടോമി, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. ഇതിൽ റിമി ടോമിയുടെ മൊഴി അതിനിർണ്ണായകമാണ്. നേരത്തെ മജിസ്ട്രേട്ടിന് മുമ്പിൽ റിമി രഹസ്യമൊഴി നൽകിയിരുന്നു. ഇതിൽ റിമി ഉറച്ചു നിൽക്കുമോ എന്നതാണ് നിർണ്ണായകം. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ ശത്രുത ഉറപ്പിക്കുന്നതായിരുന്നു റിമിയുടെ മൊഴി. റിമി ഈ മൊഴിയിൽ ഉറച്ചു നിന്നാൽ കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകൾ മഞ്ജു വാര്യരെ അറിയിക്കാൻ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയിൽ കുടുക്കാനുള്ള നിർണ്ണായക മൊഴിയായി ഇതുമാറും.

നേരത്തെ റിമി ടോമി കോതമംഗലം മജിസ്ട്രേട്ട് കോടതി മുൻപാകെയാണ് രഹസ്യമൊഴി നൽകിയത്. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ താരനിശയുടെ റിഹേഴ്‌സൽ ക്യാംപിൽ നടൻ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകൾക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചർച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവർ തമ്മിലെ ഇടപെടൽ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. എന്നാൽ താൻ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നൽകി. പൊലീസിനോട് ചോദ്യം ചെയ്യലിൽ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയിൽ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാൻ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്നങ്ങളും കേസ് അന്വേഷണത്തിൽ നിർണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്‌സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റർനെറ്റിൽ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകർന്നത് എന്നാണ് വാദം. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്.

മീശമാധവൻ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ. അത് ഇന്നും തുടർന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷൻ സുഹൃത്തുക്കളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിർന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയിൽ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഈ നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു. ഗീതു മോഹൻദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിർന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈര്യാഗ്യത്തിന് കാരണമായി. പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ഈ പ്രതികാരത്തിന്റെ തുടർച്ചയാണെന്നാണ് പ്രോസിക്യൂഷൻ കേസ്.

അമേരിക്കയിലെ കാവ്യ-ദിലീപ് സംഗമം തുറന്നുപറഞ്ഞ് റിമി: പൊലീസിന് റിമി നേരത്തെ നൽകിയ മൊഴി ഇങ്ങനെ

അമേരിക്കൻ യാത്രയിൽ കാവ്യയും ദിലീപും അടുപ്പം പുലർത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. - റിമി തന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP