Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രഹസ്യ കേന്ദ്രത്തിലിട്ട് ചോദ്യം ചെയ്തപ്പോൾ പൾസർ സുനി എല്ലാം തുറന്നു പറഞ്ഞു; കസ്റ്റഡി കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പുള്ള പൊലീസ് നീക്കം ഗൂഢാലോചനയ്ക്ക് തെളിവുണ്ടാക്കി; പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തപ്പോൾ മൊഴികൾ പലതവണ മാറ്റിപ്പറഞ്ഞുതും വിനയായി; അന്വേഷണ സംഘം തെളിവുകൾ നിരത്തിയപ്പോൾ ദിലീപ് വെട്ടിലായി

രഹസ്യ കേന്ദ്രത്തിലിട്ട് ചോദ്യം ചെയ്തപ്പോൾ പൾസർ സുനി എല്ലാം തുറന്നു പറഞ്ഞു; കസ്റ്റഡി കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പുള്ള പൊലീസ് നീക്കം ഗൂഢാലോചനയ്ക്ക് തെളിവുണ്ടാക്കി; പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തപ്പോൾ മൊഴികൾ പലതവണ മാറ്റിപ്പറഞ്ഞുതും വിനയായി; അന്വേഷണ സംഘം തെളിവുകൾ നിരത്തിയപ്പോൾ ദിലീപ് വെട്ടിലായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജനപ്രിയ നായകനെ വില്ലനാക്കി മാറ്റിയത് നടിയോടുള്ള അടങ്ങാത്ത പക. സിനിമാ ലോകത്തെ എല്ലാം നിയന്ത്രിക്കുന്ന വ്യക്തിയെന്ന നിലയിലേക്ക് വളർന്നപ്പോഴും പക അടങ്ങാതെ കാര്യങ്ങൾ നീക്കിയതോടെയാണ് ദിലീപ് വെട്ടിലായത്. പൊലീസ് അവസാന നിമിഷം വരെ സസ്‌പെൻസ് ഒളിപ്പിച്ചു നടത്തിയ നീക്കങ്ങളാണ് താരത്തെ വലയിലാക്കിയത്. ഇന്ന് പൾസർ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി വിശദമായ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഈ ചോദ്യ ചെയ്യലിൽ ഉന്നത ക്വട്ടേഷനെ കുറിച്ച് പൾസർ വെളിപ്പെടുത്തി. ഇതോടെയാണ് പൊലീസ് ജനപ്രിയ നായകനെ വിളിച്ചു വരുത്തിയത്.

നേരത്തെ 13 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ ദിലീപ് പലതും തുറന്നു പറയാൻ മിടിക്കുകയും മൊഴിയിൽ വൈരുധ്യം ഉണ്ടാകുകയും ചെയ്തു. പൾസർ സുനിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വീണ്ടു വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ പലതവണ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടൈ രക്ഷപെടാനുള്ള അവസരം പോലും ഇല്ലാതെയായി. ഇതോടെയാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. കസ്റ്റഡി കാലാവധി കഴിയുന്നതിന് മുമ്പുള്ള നീക്കങ്ങളാണ് താരത്തെ വലയിലാക്കിയത്.

തിങ്കളാഴ്ച കാലത്ത് മുതൽ ദിലീപ് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പൊലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. ഇപ്പോൾ ആലുവ പൊലീസ് ക്ലബിലാണ് ദിലീപുള്ളത്. ഗൂഢാലോചനാ കേസിൽ പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് എന്നറിയുന്നു. ദിലീപിനെയു നാദിർഷായയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ താരത്തെ അറസ്റ്റു ചെയ്ത വാർത്ത വ്യക്തമാക്കിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ രണ്ടാംഘട്ട അന്വേഷണവും ഗൂഢാലോചന സംബന്ധിച്ച വിവാദങ്ങളും ചർച്ചയാകുന്നത് ജയിലിൽ നിന്നും മുഖ്യപ്രതിയായ പൾസർ സുനി ദിലീപിനെ ബ്ലാക്ക് മെയ്ൽ ചെയ്യാനായി എഴുതിയ കത്തിലൂടെയാണ്. ഈ കത്ത് ചൂണ്ടിക്കാട്ടി ദിലീപ് പരാതി നൽകിയിരുന്നു.സുനിയുടെ സഹതടവുകാരൻ ജിൻസണിൽ നിന്ന് പൊലീസിന് സംഭവത്തിന് പിന്നിലുള്ള ആസൂത്രണത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ അന്വേഷണം സമാന്തരമായി പുരോഗമിക്കുന്നുവെന്നും വാർത്ത വരുന്നതിന്റെ തൊട്ടുപിറ്റേദിവസമാണ് ആരോപണങ്ങളുമായി ദിലീപും നാദിർഷയും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

സുനിൽകുമാറിന്റെ സഹതടവുകാരൻ വിഷ്ണു എന്നയാൾ നാദിർഷയെയാണ് ബന്ധപ്പെട്ടതെന്നും തന്റെ പേര് അന്വേഷണോദ്യോഗസ്ഥരോട് പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടതായും ദിലീപ് പറഞ്ഞു. ഫോൺകോളുകൾ ഉൾപ്പെടെയുള്ള തെളിവുകളുമായി ഏപ്രിൽ 20ന്, അമേരിക്കൻ ഷോയ്ക്ക് പോകുന്നതിന് മുൻപ് ഡിജിപിക്ക് പരാതി നൽകിയെന്നും ദിലീപ്. ബ്ലാക്ക്‌മെയിൽ സ്വഭാവമുള്ള ഒരു കത്തും പൾസർ സുനിയുടെ പേരിൽ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇയാളുമായി ഇതുവരെ യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടായിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപും നാദിർഷയും മാധ്യമങ്ങളെ കണ്ട് തങ്ങൾക്ക് പറയാനുള്ളത് അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ പൾസർ സുനി ജയിലിൽനിന്ന് ദിലീപിനയച്ചതെന്ന് കരുതപ്പെടുന്ന കത്ത് പുറത്തെത്തി. ദിലീപേട്ടാ, ഞാൻ സുനിയാണ് എന്ന സംബോധനയോടെ ദിലീപുമായി ഏറെ അടുപ്പമുള്ള ആളെന്ന തരത്തിലാണ് കത്തെഴുതിയിരിക്കുന്നത്. തരാമെന്നേറ്റ പണം ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസങ്ങൾ കൊണ്ട് തന്നുതീർത്താൽ മതിയെന്നും കത്തിൽ. തനിക്കുവേണ്ടി ഒരു വക്കീലിനെയെങ്കിലും ഏർപ്പാടാക്കാത്തതിന്റെ അസംതൃപ്തിയും കത്തിലുണ്ട്. കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയതാണ് കത്ത്. തുടർന്നാണ് സിനിമയിലെ ക്ലൈമാക്സ് സീനുകളെ വെല്ലുന്ന രീതിയിൽ ഇപ്പോൾ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്.

കൊച്ചിയിൽ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരിൽ നിന്ന് കാറിൽ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നൽകിയ പരാതിയെ തുടർന്ന് ആദ്യം പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ കഥയാകെ മാറി. ഇതിന് പിന്നാലെ അന്വേഷണം നീണ്ടതോടെ താരത്തെ കുടുക്കാനുള്ള തെളിവുകൾ ഇഷ്ടംപോലെ ലഭിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP