Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മ' മകളെ കൈവിട്ടപ്പോഴും സർക്കാർ കൈവിട്ടില്ല; സ്ത്രീ സുരക്ഷയിൽ ഉറച്ച് പിണറായി വിജയന്റെ ഇടപെടലിൽ അന്വേഷണം നേർവഴിയിൽ പോയി; അണുവിട പിഴക്കാത്ത ഇൻവെസ്റ്റിഗേഷനിൽ മാധ്യമങ്ങൾക്ക് പോലും സൂചന നൽകാതെ അറസ്റ്റ്റ്റ് രേഖപ്പെടുത്തി പൊലീസിന്റെ കട്ട ക്ലൈമാക്സ്

'അമ്മ' മകളെ കൈവിട്ടപ്പോഴും സർക്കാർ കൈവിട്ടില്ല; സ്ത്രീ സുരക്ഷയിൽ ഉറച്ച് പിണറായി വിജയന്റെ ഇടപെടലിൽ അന്വേഷണം നേർവഴിയിൽ പോയി; അണുവിട പിഴക്കാത്ത ഇൻവെസ്റ്റിഗേഷനിൽ മാധ്യമങ്ങൾക്ക് പോലും സൂചന നൽകാതെ അറസ്റ്റ്റ്റ് രേഖപ്പെടുത്തി പൊലീസിന്റെ കട്ട ക്ലൈമാക്സ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിസ്ഥാനത്ത് വന്നപ്പോൾ നിരവധി തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. എന്നാൽ മന്ത്രിയും എംപിയും എംഎൽഎയും ഉൾപ്പെട്ട അമ്മ എന്ന സിനിമാ സംഘടന ആ നടിക്ക് വേണ്ടി ഒന്ന് ശബ്ദിക്കാൻ പോലും തയ്യാറായില്ല. പകരം മകനൊപ്പം ശക്തമായി തന്നെ നിൽക്കുകയും ചെയ്തു.

മകന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ വളരെ മോശമായാണ് ഈ മന്ത്രിയും എംപിയും എംഎൽഎയും ഒക്കെ മാധ്യമങ്ങളോട് പ്രതികരിച്ചത്. മകനെ സംരക്ഷിച്ച ആ അമ്മ അക്ഷരാർത്ഥത്തിൽ ആ മകളെ മറന്നിരുന്നു എന്ന് വേണം പറയാൻ.

അമ്മ കൈവിട്ടെങ്കിലും അനാഥയായ ഈ മകളെ സർക്കാർ അക്ഷരാർത്ഥത്തിൽ കൈ ഏൽക്കുക ആയിരുന്നു. സിനിമയിൽ തനിക്കൊപ്പം പ്രവർത്തിച്ചവർ പോലും വളരെ രൂക്ഷമായ ഭാഷയിൽ ഈ നടിയെ എതിർത്തപ്പോൾ അദൃശ്യമായ ഒരു കൈകൊണ്ട് തന്നെ സർക്കാർ ഈ മകളെ ചേർത്ത് പിടിക്കുക ആയിരുന്നു. ഇതിനാൽ തന്നെ അപമാനിക്കുന്ന തരത്തിൽ പല പ്രകോപനങ്ങൾ ഉണ്ടായിട്ടും ഈ നടി മൗനം പാലിക്കുക ആയിരുന്നു.ഒപ്പം അവളെ സാന്ത്വനിപ്പിച്ച് ഒരു പിടി നല്ല കൂട്ടുകാരും.

ദിലീപിനെ അനുകൂലിച്ച് സലിം കുമാർ, അജു വർഗീസ്, ലാൽ ജോസ്, മുകേഷ്, ഗണേശ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി എത്തി ഈ നടിയെ ആക്രമിക്കുക തന്നെയായിരുന്നു എന്ന് വേണം പറയാൻ. മോശം പരാമർശങ്ങൾ ടിവിയിലൂടെ നടത്തിയും പലരും അപമാനിച്ചു. എന്നാൽ ഇതെല്ലാം തരണം ചെയ്യാൻ അവൾക്ക് ശക്തി നൽകിയത് പിണറായി സർക്കാർ തന്നെയായിരുന്നു.

വിവാദങ്ങൾ കത്തിയപ്പോൾ താൻ നിരപരാധിയാണെന്ന് ആരോപിച്ച് ദിലീപ് ടി വി ചാനലിലും വളരെ കൂളായാണ് എത്തിയത്. അവിടെയും താൻ ആക്രമിച്ച് അവശയാക്കി ക്രൂരമായ ആനന്ദം അനുഭവിച്ച ആ നടിയെ അപമാനിക്കാൻ കിട്ടിയ അവസരം ദിലീപ് പാഴാക്കിയില്ല. നടിയുടെ സ്വഭാവ ദൂഷ്യമാണ് ഇതെല്ലാം വരുത്തി വെച്ചതെന്നാണ് ദിലീപ് പറഞ്ഞത്.

മറ്റൊരു ചാനൽ ചർച്ചയിൽ സജി നന്ദ്യാട്ടും വളരെ മോശമായാണ് നടിക്കെതിരെ ആരോപണം ഉയർത്തിയത്. നടി നേരിട്ടത് കേവലംരണ്ട് മണിക്കൂറത്തെ പീഡനം എന്നാൽ ദിലീപ് നേരിട്ടത് നീണ്ട നാലു മാസത്തെ പീഡനം എന്നാണ് സജി നന്ദ്യാട്ട് ഏഷ്യാനെറ്റിൽ പറഞ്ഞത്. ഇത്രയൊക്കെ ആയിട്ടും നടിയും വീട്ടുകാരും മൗനം പാലിക്കുക ആയിരുന്നു. കാരണം അവർക്ക് ഈ സർക്കാരിലുള്ള വിശ്വാസം തന്നെയായിരുന്നു.

പത്ര മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിച്ചപ്പോൾ കേസിൽ നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനംു സർക്കാർ മറന്നില്ല. ബി നിലവറയും ശ്രീറാമിന്റെ സ്ഥലം മാറ്റവും ആയി മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ച് വിട്ട ശേഷം ആണ് പൊലീസ് നിർണായക തെളിവുകൾ ശേഖരിച്ചത്. മാധ്യമങ്ങൾക്ക് ഒരു സൂചന പോലും നൽകാതെ പൊലീസ് ഈ പ്രതികാര കഥയ്ക്ക് ക്ലൈമാക്‌സ് ഇടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP