Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന്റെ കുടിപ്പകയ്ക്ക് വർഷങ്ങളുടെ പഴക്കം; ആക്രമണത്തിന് വഴിവെച്ചത് മഞ്ജുവാര്യരും നടിയുമായുള്ള അടുപ്പം; ആക്രമിക്കാൻ പദ്ധതി ഇട്ടത് മുമ്പ് രണ്ട് തവണ; കാലം തെറ്റിയ ക്വട്ടേഷൻ പിടി തോമസിന്റെ ഇടപെടലിൽ പാളിയപ്പോൾ; ജനപ്രിയ നായകനിൽ നിന്ന് കൊടും വില്ലനിലേക്ക് സൂപ്പർ സ്റ്റാർ

ദിലീപിന്റെ കുടിപ്പകയ്ക്ക് വർഷങ്ങളുടെ പഴക്കം; ആക്രമണത്തിന് വഴിവെച്ചത് മഞ്ജുവാര്യരും നടിയുമായുള്ള അടുപ്പം; ആക്രമിക്കാൻ പദ്ധതി ഇട്ടത് മുമ്പ് രണ്ട് തവണ; കാലം തെറ്റിയ ക്വട്ടേഷൻ പിടി തോമസിന്റെ ഇടപെടലിൽ പാളിയപ്പോൾ; ജനപ്രിയ നായകനിൽ നിന്ന് കൊടും വില്ലനിലേക്ക് സൂപ്പർ സ്റ്റാർ

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടപ്പോൾ ദിലീപും നടിയുമായുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട കുടിപ്പകയണെമന്നാണ് ആദ്യം ഉയർന്നു വന്നത്. എന്നാൽ എല്ലാ കണക്കു കൂട്ടലും തെറ്റിച്ച് വളരെ ഹീനമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വ്യക്തി ജീവിതത്തിൽ നടിയുടെ ഇടപെടൽ ഉണ്ടാക്കിയ കുടിപ്പകയാണ് ദിലീപിനെ വില്ലനാക്കി മാറ്റിയത്.

മുൻ ഭാര്യയായിരുന്ന മഞ്ജു വാര്യരും ആക്രമണത്തിനിരയായ  നടിയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഞ്ജുവും ആക്രമണത്തിനിരയായ നടിയും തമ്മിൽ നല്ല അടുപ്പമായിരുന്നു. ഇത് ദിലീപിന്റെ പല രഹസ്യങ്ങളും മഞ്ജു അറിയുന്നതിന് കാരണമായി. ഇത് വ്യക്തി ജീവിതത്തിൽ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് വൈരാഗ്യത്തിന് കാരണം.

ദിലീപിന്റെ ഈ കുടിപ്പക ഇന്നും ഇന്നലെയും അല്ല തുടങ്ങിയത്. വർഷങ്ങളുടെ പഴക്കം ഉണ്ട്. 2013ൽ തുടങ്ങിയതാണ് ദിലീപിന്റെ ഈ വൈരാഗ്യത്തിന്റെ കഥ. മുമ്പ് തരണ്ട് തവണയും നടിയെ ആക്രമിക്കാൻ ദിലീപ് പദ്ധതി ഇട്ടിരുന്നു. എന്നാൽ അതൊക്കെ പാളിപ്പോയി. ഒടുവിൽ പൾസർ സുനിയുടെ ക്വട്ടേഷനിൽ ദിലീപ് ഈ വൈരാഗ്യത്തിന് അന്ത്യം കാണാൻ ശ്രമിച്ചപ്പോൾ സംഗതി മൊത്തത്തിൽ പാളുകയായിരുന്നു. പണക്കൊഴുപ്പിൽ കുഴിച്ചു മൂടാം എന്ന് വിചാരിച്ച ഈ കഥയിൽ പിടി തോമസ് വില്ലനായി എത്തിയതോടെയാണ് ദിലീപ് കുടുങ്ങിയത്.

മലയാളത്തിൽ വളരെ സജീവമായിരുന്ന ആക്രമണത്തിനിരയായ നടി പെട്ടെന്നാണ് മലയാള സിനിമകളിൽ നിന്നും അപ്രത്യക്ഷമായത്. പിന്നീട് വളരെ കുറച്ച് സിനിമകൾ മാത്രമാണ് ഈ താരത്തിന് ലഭിച്ചിരുന്നത്. ഇത് ദിലീപിന്റെ ഇടപെടൽ മൂലമാണെന്ന് ഈ നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

ഒരു ഘട്ടത്തിൽ കേസ് കുഴിച്ച് മൂടപ്പെടുമെന്ന് പോലും അഭ്യൂഹങ്ങൾ പരന്നപ്പോൾ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനയും ശക്തമായി തന്നെ രംഗത്ത് എത്തിയിരുന്നു. വനിതാ കമ്മീഷനെയും മുഖ്യ മന്ത്രിയെയും ഒക്കെ കണ്ട് ഈ പെൺ സിനിമാ കൂട്ടവും കേസിന് ഊർജം പകർന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP