Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിനെ വെട്ടിലാക്കി ഹൈക്കോടതി രജിസ്ട്രിയുടെ തീരുമാനം; നടിയെ ആക്രമിച്ച കേസിലെ വിചാരണ തീരും വരെ ജഡ്ജി ഹണി എം വർഗ്ഗീസിനെ പ്രത്യേക കോടതിയിൽ നിന്ന് മാറ്റില്ല; ദിലീപിന്റെ വിടുതൽ ഹർജിയിൽ ശനിയാഴ്ച വിധി പറയുന്നതും കേസിൽ അതിവേഗ വിധി പറയാൻ; വിചാരണ നീട്ടാനുള്ള രാമൻപിള്ളയുടെ തന്ത്രങ്ങൾ പൊളിയുമോ? നടിയെ ആക്രമിച്ച കേസിൽ ക്ലൈമാക്‌സ് കൈയത്തും ദുരത്താകുമ്പോൾ

ദിലീപിനെ വെട്ടിലാക്കി ഹൈക്കോടതി രജിസ്ട്രിയുടെ തീരുമാനം; നടിയെ ആക്രമിച്ച കേസിലെ വിചാരണ തീരും വരെ ജഡ്ജി ഹണി എം വർഗ്ഗീസിനെ പ്രത്യേക കോടതിയിൽ നിന്ന് മാറ്റില്ല; ദിലീപിന്റെ വിടുതൽ ഹർജിയിൽ ശനിയാഴ്ച വിധി പറയുന്നതും കേസിൽ അതിവേഗ വിധി പറയാൻ; വിചാരണ നീട്ടാനുള്ള രാമൻപിള്ളയുടെ തന്ത്രങ്ങൾ പൊളിയുമോ? നടിയെ ആക്രമിച്ച കേസിൽ ക്ലൈമാക്‌സ് കൈയത്തും ദുരത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ നടപടികൾക്കിടെ ജഡ്ജി മാറില്ല. വിചാരണയിൽ പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് തുടരും. ഒരേ കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ താൽക്കാലിക സ്ഥലംമാറ്റ പട്ടികയിൽ ഹണി എം.വർഗീസിന്റെ പേരുണ്ട്. മികച്ച ട്രാക്ക് റിക്കോർഡുള്ള ഹണിക്കു കേസിന്റെ വിചാരണക്കാലം മുഴുവൻ ഈ കോടതിയിൽ തുടരാനാകുമോ എന്നതു സംശയത്തിലായിരുന്നു. എന്നാൽ, മേയിൽ കേസിന്റെ വിസ്താരം പൂർത്തിയായില്ലെങ്കിൽ ജഡ്ജിയുടെ സ്ഥലംമാറ്റം നീട്ടിക്കൊടുക്കാനാണു ഹൈക്കോടതി രജിസ്ട്രിയുടെ തീരുമാനം.

അതിനിടെ കേസ് അതിവേഗം തീർക്കാനാണ് ജഡ്ജിയുടേയും നീക്കം. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടൻ ദിലീപ് സമർപ്പിച്ച വിടുതൽഹർജിയിൽ കോടതി ശനിയാഴ്ച വിധിപറയും. പത്താംപ്രതി വിഷ്ണു സമർപ്പിച്ച വിടുതൽഹർജിയിലും അന്നു വിധിപറയും. പ്രതികൾക്കെതിരേ കുറ്റം ചുമത്തുന്നതിനു മുന്നോടിയായി നടത്തിയ പ്രാഥമിക വാദം ബുധനാഴ്ച പൂർത്തിയാക്കി. ഇക്കാര്യത്തിലും ശനിയാഴ്ച കോടതി തീരുമാനമെടുക്കും. ഇതോടെ അതിവേഗം കേസിന്റെ വിചാരണ തുടങ്ങുകയും ചെയ്യും. ദിലീപ് വിടുതൽഹർജിയിൽ നടത്തിയ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനു കോടതി വിലക്കേർപ്പെടുത്തിയിരുന്നു ഹർജിയിലെ വിവരങ്ങൾ പുറത്തുവിടരുതെന്നു വിചാരണക്കോടതി പ്രതിഭാഗത്തിനും നിർദ്ദേശം നൽകി. കേസിൽ അറസ്റ്റിലായശേഷം സമർപ്പിച്ച ജാമ്യാപേക്ഷയിലും ദിലീപ് നടിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഒരേ കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ താൽക്കാലിക സ്ഥലംമാറ്റ പട്ടികയിൽ ഹണി എം.വർഗീസിന്റെ പേരുണ്ട്. മികച്ച ട്രാക്ക് റിക്കോർഡുള്ള ഹണിക്കു കേസിന്റെ വിചാരണക്കാലം മുഴുവൻ ഈ കോടതിയിൽ തുടരാനാകുമോ എന്നതു സംശയത്തിലായിരുന്നു. എന്നാൽ, മേയിൽ കേസിന്റെ വിസ്താരം പൂർത്തിയായില്ലെങ്കിൽ ജഡ്ജിയുടെ സ്ഥലംമാറ്റം നീട്ടിക്കൊടുക്കാനാണു ഹൈക്കോടതി രജിസ്ട്രിയുടെ തീരുമാനം. വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നിലനിൽക്കെ കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിക്കു സ്ഥലം മാറ്റമുണ്ടായാൽ പകരം വനിതാ ജഡ്ജിയെ നിയമിക്കണം. ഇതിനെല്ലാം കാലതാമസം നേരിടും. രജിസ്ട്രിയുടെ തീരുമാനത്തോടെ കേസിന്റെ വിചാരണക്കു ശേഷമേ ജഡ്ജിക്ക് സ്ഥലം മാറ്റമുണ്ടാകൂ എന്നുറപ്പായി.

അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണ് കേസ് വനിതാ ജഡ്ജിയായ ഹണി എം.വർഗീസിനു ഹൈക്കോടതി കൈമാറിയത്. കൊച്ചിയിലെ സിബിഐ. പ്രത്യേക കോടതി ജഡ്ജിയായാണ് ഇവർ മൂന്നുവർഷം പൂർത്തിയാക്കുന്നത്. ജഡ്ജിയുടെ സ്ഥലം മാറ്റം മുന്നിൽക്കണ്ടാണു വിചാരണ പരമാവധി നീട്ടാനുള്ള ദിലീപിന്റെ നീക്കമെന്നു സംശയമുണ്ടായിരുന്നു. ദിലീപ് നൽകിയ വിടുതൽ ഹർജിയും ഇതിന്റെ ഭാഗമായിരുന്നുവെന്ന വിലയിരുത്തലുകളെത്തി.

ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ടിനായി കേന്ദ്ര ഫോറൻസിക് ലാബിനെ സമീപിക്കാൻ സുപ്രീംകോടതി ദിലീപിനെ അനുവദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതിയിൽ അപേക്ഷയും നൽകി. ചുരുങ്ങിയതു രണ്ടു മാസമെങ്കിലുമെടുക്കും റിപ്പോർട്ട് ലഭിക്കാൻ. അതുവരെ വിചാരണ നടത്തരുതെന്ന ആവശ്യവുമായി ദിലീപിനു സുപ്രീംകോടതിയെ സമീപിക്കും. ലാബ് റിപ്പോർട്ട് ലഭിക്കാതെ ഒന്നാം സാക്ഷിയെ (നടി) ക്രോസ് വിസ്താരം നടത്താൻ കഴിയില്ലെന്നു പ്രതിഭാഗത്തിനു വാദിക്കാനാവും. പ്രതിക്കുള്ള നിയമപരമായ അവകാശമെല്ലാം ഉപയോഗിച്ച് വിചാരണ നീട്ടിയെടുക്കാനാണ് ദിലീപിന്റെ നീക്കമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. വിടുതൽ ഹർജിയിൽ തീരുമാനം വരും വരെ വിചാരണ തുടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ഈ നിയമവഴി തേടലെന്ന് സൂചനയുണ്ടായിരുന്നു. അതുകൊണ്ടാണ് അതിവേഗം വിധി പറയുന്നത്.
ആറു മാസം കൊണ്ട് കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം സുപ്രീംകോടതിയിൽ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ എട്ടാം പ്രതിയാണ് ദിലീപ്. തനിക്ക് ഈ കുറ്റകൃത്യത്തിൽ പങ്കില്ലെന്നും തന്നെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഹരജിയിലെ വിവരങ്ങൾ പരസ്യപെടുത്താൻ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ അടിച്ചിട്ട മുറിയിലാണ് വാദം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട് നേരത്തെയും ദിലീപ് നിരവധി ഹരജികൾ നൽകിയിരുന്നു.

നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്. അതിവേഗ വിചാരണയാണ് സുപ്രീംകോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണ കോടതി പരമാവധി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചിട്ടില്ല. പ്രശസ്ത ക്രിമിനൽ അഭിഭാഷകനായ അഡ്വക്കേറ്റ് ബി രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. എങ്ങനേയും വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ദിലീപിന്റെ ശ്രമം. വിചാരണ കോടതിയിലെ വിടുതൽ ഹർജി തള്ളിയാൽ ദിലീപ് ഈ ആവശ്യവുമായി ഹൈക്കോടതിയിലും എത്തും. അവിടെ നിന്ന് സുപ്രീംകോടതിയിലും. പ്രതിക്കുള്ള ഈ നിയമപരമായ അവകാശമെല്ലാം ഉപയോഗിക്കുമെന്ന സൂചനയാണ് വിചാരണ കോടതിയിലെ വിടുതൽ ഹർജിയിലൂടെ ദിലീപ് നൽകുന്നത്.

കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വർഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. മികച്ച ട്രാക്ക് റിക്കോർഡുള്ള ഹണി എം വർഗീസിന് വിചാരണക്കാലം മുഴുവൻ ഈ കോടതിയിൽ തുടരനാകുമോ എന്നത് സംശയത്തിലാണ്. അഡീ.സെഷൻസ് ജഡ്ജിയായ ഹണി എം.വർഗീസിനു സിബിഐ പ്രത്യേക കോടതിയുടെ ചുമതലയുമുണ്ട്. ഒരു കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ താൽക്കാലിക സ്ഥലംമാറ്റ പട്ടികയിൽ ഹണി എം.വർഗീസിന്റെ പേരുണ്ട്. ഈ സ്ഥലം മാറ്റം നടപ്പാകുന്നതിന് വേണ്ടി കൂടിയാണ് പരമാവധി കേസ് നീട്ടാനുള്ള നീക്കം. കേസിന്റെ വിചാരണ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നിലനിൽക്കെ ഈ കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിക്കു സ്ഥലം മാറ്റമുണ്ടായാൽ പകരം വനിതാ ജഡ്ജിയെ നിയമിക്കണം. ഇതിനെല്ലാം കാലതാമസം നേരിടും. ഇത് മനസ്സിലാക്കിയാണ് ജഡ്ജിയെ മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി രജിസ്ട്രിയുടെ തീരുമാനം.

നേരത്തെ തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ഇത് കോടതി തള്ളുകയും ചെയ്തു.

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാൻ ശ്രമിച്ചത്. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്.

റൂറൽ എസ്‌പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും കത്തിൽ ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിരുന്നു. ആ വാദങ്ങൾ തന്നെയാണ് ദിലീപ് ഹൈക്കോടതിയിലും ഉയർത്തിയത്. 2017 ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കത്തിൽ പറയുന്നു. പൾസർ സുനിയെ അറിയില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ പക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP