സ്വകാര്യ ഡിജിറ്റൽ നാണയങ്ങളുടെ നിഗൂഢതയില്ല; ഊഹാപോഹ കച്ചവടങ്ങൾക്ക് ഉപകരണമാകില്ല; വിദേശനാണയ നഷ്ടം ഒഴിവാക്കാം; ഇന്ത്യയുടെ ഡിജിറ്റൽ കറൻസി പ്രഖ്യാപിച്ച് കേന്ദ്രം ലക്ഷ്യമിടുന്നത് ഡിജിറ്റൽ സാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടം

ന്യൂസ് ഡെസ്ക്
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതോടെ, ഡിജിറ്റൽ കറൻസി എന്താണ് എന്നറിയാനുള്ള ആകാംക്ഷ ഏവരിലും വർധിച്ചിരിക്കുകയാണ്. ഇത് എങ്ങനെയാണ് സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിക്കാൻ പോകുന്നത് അടക്കം നിരവധി ചോദ്യങ്ങളാണ് എങ്ങും ഉയർന്നു കേൾക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ ചർച്ച ചെയ്യുകയാണ്.
ആഗോളതലത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് ബദലായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ വളർത്തുക എന്നതായിരിക്കും വളർന്നു വരുന്ന സമ്പദ് വ്യവസ്ഥകളായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ നയം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് വമ്പൻ കുതിച്ചു ചാട്ടമായേക്കാവുന്ന പ്രഖ്യാപനമാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയത്. ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി ഉടൻ നിലവിൽ വരുന്നതോടെ സാമ്പത്തിക ഇടപാടുകൾക്ക് വേഗം കൈവരിക്കും എന്നതാണ് പ്രധാനം.
ആഗോളതലത്തിൽ ഡിജിറ്റൽ കറൻസിയുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ പാതയിൽ സഞ്ചരിക്കുകയാണ് ഇന്ത്യയും. നിലവിൽ മൂർത്ത രൂപത്തിലുള്ള ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമായിരിക്കും ഡിജിറ്റൽ കറൻസിക്ക് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. റിസർവ് ബാങ്കിനാണ് ഡിജിറ്റൽ കറൻസി ഇറക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവൻ ഉത്തരവാദിത്തങ്ങളും നൽകിയിരിക്കുന്നത്. ഡിജിറ്റൽ രൂപ എന്ന പേരിലാണ് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി ഇറക്കുക. ഇതിന് നോട്ടുകളുമായി പരസ്പരം കൈമാറാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇടപാടുകളാണ് നടപ്പിൽ വരുത്തുക. വെർച്യുൽ ആസ്തികൾക്കു പ്രാധാന്യം വർധിക്കുന്ന ഈ സമയത്ത് ഇന്ത്യ സ്വന്തമായ ഡിജിറ്റൽ കറൻസി കൊണ്ടുവന്നത് മറ്റു രാജ്യങ്ങൾക്കും പ്രചോദനമാകും.
എന്നാൽ ആഗോളതലത്തിൽ പ്രചാരത്തിലുള്ള സ്വകാര്യ വിർച്വൽ കറൻസികളുമോ ക്രിപ്റ്റോ കറൻസികളുമായോ ഡിജിറ്റൽ രൂപയെ താരതമ്യം ചെയ്യാൻ സാധിക്കില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. സ്വകാര്യ വിർച്വൽ കറൻസികളും ക്രിപ്റ്റോ കറൻസികളും നിയമപരമായി ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ ഇറക്കുന്നവയല്ല.
സ്വകാര്യ വിർച്വൽ കറൻസികളെയും ക്രിപ്റ്റോ കറൻസികളെയും തുറന്ന് എതിർക്കുന്ന നിലപാടാണ് ഇതുവരെ റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ് എന്നതാണ് റിസർവ് ബാങ്കിന്റെ ആശങ്ക. കേന്ദ്ര ബാങ്ക് ഇറക്കുന്ന നോട്ടിന് സമാനമായിരിക്കും ഡിജിറ്റൽ കറൻസി എന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ അടുത്തിടെ പറഞ്ഞത്. എന്നാൽ രൂപത്തിൽ വ്യത്യാസമുണ്ടാകും. ഇലക്ട്രോണിക് രൂപത്തിലുള്ള സോവറീൻ കറൻസിയായിരിക്കും ഡിജിറ്റൽ കറൻസി.
കേന്ദ്രബാങ്കിന്റെ ലാഭനഷ്ട കണക്കുകളിൽ ബാധ്യതയായി ഇതിനെ അടയാളപ്പെടുത്തും. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും രൂപവും ഉപയോഗവും ചില പ്രത്യേക ആവശ്യങ്ങൾക്ക് മാത്രമെന്ന നിലയിൽ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണവുമായി തുല്യ മൂല്യത്തിൽ തന്നെ കൈമാറാൻ കഴിയുന്നവിധമായിരിക്കും ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യാഴവട്ടക്കാലമായി നിയന്ത്രണങ്ങളൊന്നുമില്ലാതെ വിഹരിച്ചിരുന്ന ക്രിപ്റ്റോ കറൻസികളെ (ഗൂഢകറൻസികളെ) നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസി പുറപ്പെടുവിക്കാൻ ഒരുങ്ങുന്നതെന്ന് വ്യക്തമാണ്. 2008 ൽ ലോകത്തെ ഗ്രസിച്ച ധനത്തകർച്ചയാണ് ഗൂഢകറൻസികളുടെ ജനനത്തിനും വളർച്ചയ്ക്കും സാഹചര്യമൊരുക്കിയത്. ഭരണകൂടം പുറപ്പെടുവിക്കുന്ന ഔദ്യോഗിക കറൻസികളുടെ മൂല്യവും വിശ്വാസ്യതയും ഇടിച്ച് താഴ്ത്തിക്കൊണ്ടായിരുന്നു പ്രതിസന്ധി മുന്നേറിയത്. ഈ ദശാസന്ധിയിലാണ് സതോഷി എന്ന അജ്ഞാതന്റെ ധവള പത്രത്തിലൂടെ സർക്കാരിന്റേതല്ലാത്ത ബിറ്റ്കോയിൻ എന്ന ഡിജിറ്റൽ അസ്ഥിത്വം മാത്രമുള്ള ക്രിപ്റ്റോ കറൻസിയുടെ ഉദയത്തെക്കുറിച്ച് ലോകമറിയുന്നത്.
ഒരർത്ഥത്തിൽ നാലാം വ്യവസായ വിപ്ലവത്തിന്റെ നൂതന സാങ്കേതികവിദ്യകൾ ആയിരുന്നു പുതിയ പണത്തിന്റെ സൃഷ്ടിക്കുള്ള സാമഗ്രികളായത്. ഓരോ ഗൂഢകറൻസിയുടെയും'ഖനനവും'വിനിമയങ്ങളും തത്സമയം രേഖപ്പെടുത്തുന്ന ബ്ലോക്ക് ചെയിൻ എന്ന സങ്കേതമായിരുന്നു ഇതിൽ പ്രധാനം. ഈ കറൻസിയുടെ കൈമാറ്റത്തിൽ ഭാഗഭാക്കാകുന്നവരുടെ പേരുവിവരങ്ങൾ ഗൂഢാക്ഷര ശാസ്ത്രത്തിന്റെ സഹായത്തോടെ ഗോപ്യമായി സൂക്ഷിക്കപ്പെടുന്നു.
ആദ്യ ഓൺലൈൻനാണയമായ ബിറ്റ്കോയിൻ വിജയിച്ചതോടെ ഈ ശ്രേണിയിൽ പുതിയ കറൻസികളെത്തി. ഇന്നിപ്പോൾ ശ്രദ്ധിക്കപ്പെടേണ്ട അഞ്ഞൂറിൽപരം ഗൂഢനാണയങ്ങളുണ്ട്. മേന്മകളാൽ സമൃദ്ധമായതു കൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ ഇന്ത്യയടക്കം പല രാജ്യങ്ങളിലും വലിയ പ്രചാരം നേടി. ദേശീയവും അന്തർദേശീയവുമായ പണമിടപാടുകൾ ഞൊടിയിടയിൽ തീർപ്പാക്കാൻ ഇവയ്ക്ക് കഴിഞ്ഞു. ബാങ്കുകൾ, ക്രെഡിറ്റ് കാർഡ് കമ്പനികൾ, പണമടയ്ക്കൽ ആപ്പുകൾ തുടങ്ങിയവയുടെ മധ്യസ്ഥതയില്ലാതെതന്നെ വിനിമയം സാദ്ധ്യമാകുന്നതു കൊണ്ട് ഇടനിലക്കാർക്കുള്ള പ്രതിഫലം ലാഭിക്കാനാകുന്നു.
പേപ്പർ കറൻസികൾ നിർവഹിക്കുന്ന കർമ്മങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ നിക്ഷേപ ഉപകരണമായും ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കപ്പെട്ടു. ഓഹരിക്കമ്പോളത്തിൽ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ക്രിപ്റ്റോ എക്സ്ചേഞ്ച് വഴി ഇവയുടെ വിനിമയം സാധ്യമാകുന്നു. ഗൂഢകറൻസികളിൽ നിക്ഷേപിക്കപ്പെടുന്നത് വൻതുകകളാണ്. ഏറ്റവുമൊടുവിൽ ഇപ്പോൾ ടെസ്ല കാർ കമ്പനി ഉടമ ഇലോൺമസ്ക് ബിറ്റ് കോയിനിൽ നിക്ഷേപിച്ചത് 1.5 ദശലക്ഷം ഡോളറായിരുന്നു. നിക്ഷേപങ്ങൾ വർദ്ധിച്ചതോടെ ഗൂഢകറൻസികളുടെ വിലയും ഉയർന്നു. 2017 ൽ ആയിരം ഡോളറിന്റെ മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ് കോയിന് ഇന്നിപ്പോൾ അൻപതിനായിരം ഡോളറിന്റെ വിലയുണ്ട്.
പക്ഷേ പ്രശസ്തിക്കൊപ്പം ഗൂഢകറൻസികൾക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളും ഉയർന്നുവന്നു. ഇത്തരം പണം കൈമാറുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായിരിക്കുന്നതുകൊണ്ട് തന്നെ അനാശാസ്യമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന ആരോപണമുണ്ട്. കറുത്തപണം വെളുപ്പിക്കാനുള്ള ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നു. മയക്കുമരുന്ന്, ആയുധക്കച്ചവടം തുടങ്ങിയ നിരോധിത ഉത്പന്നങ്ങളുടെ ക്രയവിക്രയങ്ങൾക്ക് ഇത് മാധ്യമമാകുന്നു.
അതായത് അധോലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വളമാകുന്നു. നിക്ഷേപ വസ്തുവെന്ന നിലയിൽ ഊഹക്കച്ചവടത്തിനായി ഉപയോഗിക്കപ്പെടുകയും അതുവഴി അവയുടെ മൂല്യം ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയും കുറെപ്പേർക്കെങ്കിലും ധനനഷ്ടത്തിന് കാരണമാകുകയും ചെയ്യും. റിസർവ് ബാങ്കിന്റെ അധികാരത്തിനു പുറത്തുള്ള നാണയമാകയാൽ പണത്തിന്റെ അളവ് നിയന്ത്രിച്ചു കൊണ്ട് വിലക്കയറ്റം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക എന്ന കേന്ദ്ര ബാങ്കിന്റെ ലക്ഷ്യം നേടാൻ ഇവ തടസമാകുന്നു.
സ്വകാര്യ ഡിജിറ്റൽ കറൻസികളുടെ ഇത്തരം മോശപ്പെട്ട വശങ്ങൾ ഒരു ഭരണകൂടത്തിനും അവഗണിക്കാൻ കഴിയില്ല. തീർച്ചയായും അവയ്ക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. പക്ഷേ ഇത്തരം കറൻസികളെ പത്തു പന്ത്രണ്ട് വർഷം യഥേഷ്ടം വിഹരിക്കാൻ അനുവദിച്ചിട്ട് പൊടുന്നനെ നിരോധിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനിടയുണ്ട് എന്ന ബോധ്യമുള്ളതുകൊണ്ടു തന്നെയാണ് 30 ശതമാനം നികുത്തി ചുമത്തി നിയന്ത്രിക്കാമെന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്.
ക്രിപ്ടോ കറൻസി ഇടപാടുകളിൽ ലോകത്തെ തന്നെ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ഇത്തരം കറൻസികളിൽ വ്യാപരിക്കുന്നവരുടെ എണ്ണം 60 ലക്ഷത്തോളം വരും. ഇവർ നടത്തിക്കൊണ്ടിരിക്കുന്ന വിനിമയത്തിന്റെ മൂല്യം ഒരു വർഷം ഏകദേശം ഒരു ലക്ഷം കോടി രൂപ വരും. ജപ്പാൻ, ആസ്ട്രേലിയ, സൗത്തുകൊറിയ, ഈസ്റ്റോണിയ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ ഇത്തരം കറൻസികളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു.
അമേരിക്ക നിയന്ത്രണത്തിനുള്ള കരട് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന ഗൂഢകറൻസികളെ നിരോധിച്ചെങ്കിലും അവിടെ കുറഞ്ഞ തോതിലെങ്കിലും ഇപ്പോഴും അവയുടെ പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ കേന്ദ്ര ബാങ്കിന്റെ തന്നെ ഡിജിറ്റൽ രൂപ ഇറക്കുന്നത് കാലത്തിനൊത്ത നീക്കമാകുന്നു. ജനജീവിതത്തിലെ മിക്ക മേഖലകളിലും ഡിജിറ്റൽ ഇടം വിസ്തൃതമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക നാണയ വ്യവസ്ഥയും ആ വഴിക്ക് നീങ്ങുന്നത് ഇണക്കമുള്ള കണ്ണി തന്നെ.
ബ്ലോക്ക് ചെയിൻ, മറ്റു സാങ്കേതികവിദ്യകൾ എന്നിവയുടെ സഹായത്തോടെയാണ് ഡിജിറ്റൽ രൂപ അവതരിപ്പിക്കുക. ബ്ലോക്ക് ചെയിൻ എന്നാൽ യഥാർഥത്തിൽ ഡിജിറ്റൽ ലെഡ്ജർ ആണ്. ഇടപാടുകൾ റെക്കോർഡ് ചെയ്യുന്നത് ഡിജിറ്റൽ ലെഡ്ജറിലാണ്. ഇടപാടുകൾ ട്രാക്ക് ചെയ്യാൻ കഴിയുന്നവിധമാണ് ഇതിന് രൂപം നൽകിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിന് നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ, നിലവിലുള്ള ക്രിപ്റ്റോ കറൻസികളെ നിരോധിക്കില്ല എന്നാണ് സൂചന.
അതേ സമയം സ്വകാര്യ ഡിജിറ്റൽ നാണയങ്ങളുടെ നിഗൂഢതകൾ സർക്കാരിന്റെ ഡിജിറ്റൽ കറൻസിയിൽ ഉണ്ടാകില്ല; അതുകൊണ്ട് തന്നെ ഈ നാണയങ്ങളുടെ ദുരുപയോഗങ്ങൾ ഒഴിവാക്കാനുമാകും. ഇവയുടെ മൂല്യം ഔദ്യോഗികമായി തന്നെ നിശ്ചയിക്കപ്പെടുന്നതിനാൽ ചാഞ്ചാട്ടങ്ങൾക്കും ഊഹാപോഹ കച്ചവടങ്ങൾക്കുമുള്ള ഉപകരണമായി ഇത് മാറുകയില്ല.
വിദേശത്തു നിന്നും പണം അയയ്ക്കുന്നതിന്റെ ഒരു ഭാഗം നിർവഹിക്കപ്പെടുന്നത് സ്വകാര്യ ഡിജിറ്റൽ കറൻസികൾ വഴിയാണ്. പണം അയപ്പ് വേഗത്തിലാക്കാം എന്നുള്ളതാണ് ഇതിന്റെ പ്രധാന ആകർഷണം. ഔദ്യോഗിക ഡിജിറ്റൽ കറൻസി വന്നാൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിദേശനാണയ നഷ്ടം ഒഴിവാക്കാനാകും.
അതുപോലെതന്നെ ലോകത്തെ പല രാജ്യങ്ങളും അവരുടേതായ ഡിജിറ്റൽ കറൻസികൾ ഇറക്കാനുള്ള ശ്രമത്തിലാണ്. ചൈനയിൽ ഡിജിറ്റൽ യുവാൻ ഇറങ്ങിക്കഴിഞ്ഞു; ഇപ്പോൾ അത് ട്രയൽ അടിസ്ഥാനത്തിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഈ അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ രൂപയെന്ന ലക്ഷ്യം ശരിയായ ദിശയിലുള്ള നീക്കമാണ്.
അതേ സമയം കേന്ദ്ര ബജറ്റിൽ ഡിജിറ്റൽ ഇടപാടുകളിൽ നികുതി ചുമത്തിയയതോടെ ഇന്ത്യയിൽ ഇപ്പോൾ ക്രിപ്റ്റോ കറൻസി നിയമവിധേയമാണോ, എന്ന ചോദ്യമുന്നയിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിൽ, വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം നികുതി നൽകേണ്ടിവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ക്രിപ്റ്റോകറൻസികളും മറ്റ് വെർച്വൽ അസറ്റുകളും ഉൾപ്പെടും. ഇതുവരെ, ക്രിപ്റ്റോകറൻസികൾ നിയമ വിരുദ്ധമായി പ്രഖ്യപിച്ചിട്ടില്ലെങ്കിലും അതിനെ നിയന്ത്രിക്കാൻ യതൊരു നിയമവും കൊണ്ടുവന്നിട്ടില്ല.
ബജറ്റ് പ്രഖ്യാപനത്തോടെ ഇന്ത്യയിൽ ക്രിപ്റ്റോ നിയമവിധേയമാണോയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു: 'മിസിസ് ധനമന്ത്രി, ദയവായി രാജ്യത്തോട് പറയൂ. നികുതി ചുമത്തുന്നതിനാൽ ക്രിപ്റ്റോകറൻസി ബിൽ കൊണ്ടുവരാതെ തന്നെ ക്രിപ്റ്റോകറൻസി ഇപ്പോൾ നിയമപരമാണോ? അതിന്റെ നിയന്ത്രണം എങ്ങനെയാണ്? നിക്ഷേപകരുടെ സംരക്ഷണത്തെക്കുറിച്ച് കൂടി മറുപടി പറയണം.''
'ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021', നേരത്തെ ശീതകാല സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും നടപ്പായില്ല. അടുത്ത കാലത്തായി, ക്രിപ്റ്റോകറൻസികളിലെ നിക്ഷേപത്തിന് സിനിമാ താരങ്ങളെ വരെ അവതരിപ്പിക്കുന്ന പരസ്യങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ശങ്കു ടി ദാസിന് മുമ്പ് അതേസ്ഥലത്ത് സമാന വാഹനാപകടം; രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത് ബിജെപി പ്രാദേശിക നേതാവ്; തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ മൃതദേഹം വികൃതമായി; ചമ്രവട്ടം പാലത്തിൽ സംഭവിക്കുന്നതെന്ത്? കെ പി സുകുമാരന്റെ പോസ്റ്റ് ചർച്ചയാവുമ്പോൾ
- 'ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സി എമ്മിന്റെ മുമ്പിൽ തോറ്റു പോകുമല്ലോ': കറുത്ത ഇന്നോവ ഉപേക്ഷിച്ച് പുത്തൻ കിയാ കാർണിവൽ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് കെ എസ് ശബരിനാഥൻ
- ശിവസേന വിട്ടിട്ടില്ല; പാർട്ടിക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന് ഷിൻഡെ വിഭാഗം; ഇനി മുതൽ ശിവസേന ബാലാസാഹബ്; കോടതിയിൽ പോയും അംഗബലം തെളിയിക്കാൻ നീക്കം; വിമതരെ 'അയോഗ്യത'യിൽ തളർത്താൻ ഉദ്ധവ് താക്കറെയും; സർക്കാർ രൂപീകരണത്തിന് ഷിൻഡെ; ഫഡ്നാവിസുമായി വഡോദരയിൽ 'രഹസ്യചർച്ച'
- ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ; ഇനി 33.31 ലക്ഷം വിലയുള്ള കിയാ കാർണിവൽ; കാറിൽ തീപിടിക്കാത്ത സംവിധാനങ്ങളും; പൊലീസിന് കറുപ്പ് കണ്ട് ഹാലിളകിയെങ്കിലും, പിണറായിക്ക് പ്രിയം കറുത്ത കാറിനോട്
- പതിനാല് വയസ്സുകാരിയെ നിർബന്ധപൂർവം വിവാഹം കഴിക്കാൻ ശ്രമം; യുവാവും പെൺകുട്ടിയുടെ അമ്മയും പിടിയിൽ
- ആ കണക്ക് കൈയിൽ വച്ചാൽ മതി, ഞങ്ങൾ പറയാം ശരിയായ കണക്ക്; പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ വി.കുഞ്ഞികൃഷ്ണന്റെ കണക്ക് തള്ളി പുതിയ കണക്ക് അവതരിപ്പിച്ച ഏരിയാകമ്മിറ്റിക്കെതിരെ വിമതവിഭാഗം; യഥാർത്ഥ കണക്ക് പുറത്ത് വിടുമെന്ന് ഭീഷണി
- 'ഗുജറാത്ത് കലാപക്കേസിൽ വ്യാജ രേഖ ചമച്ചു'; അടിസ്ഥാനരഹിതമായ വിവരങ്ങൾ കൈമാറിയെന്ന് അഭിമുഖത്തിൽ അമിത് ഷാ; പിന്നാലെ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറും കസ്റ്റഡിയിൽ; അന്വേഷണം തുടർന്ന് ഗുജറാത്ത് പൊലീസ്
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്