Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോസ്റ്റുകളിൽ അഡ്‌മിൻ കർശന നിലപാടെടുത്തത് ശത്രുതയായി മാറി; കഴമ്പില്ലാത്ത ആരോപണങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമം; യുവാവിന്റെ ചികിത്സ നടത്തിയത് ബന്ധുവിന്റെ ആശുപത്രിയിലെന്ന് മറച്ച് വച്ചിട്ടില്ല; ഡിഫറന്റ് തിങ്കേഴ്‌സിന് പറയാനുള്ളത്

പോസ്റ്റുകളിൽ അഡ്‌മിൻ കർശന നിലപാടെടുത്തത് ശത്രുതയായി മാറി; കഴമ്പില്ലാത്ത ആരോപണങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമം; യുവാവിന്റെ ചികിത്സ നടത്തിയത് ബന്ധുവിന്റെ ആശുപത്രിയിലെന്ന് മറച്ച് വച്ചിട്ടില്ല; ഡിഫറന്റ് തിങ്കേഴ്‌സിന് പറയാനുള്ളത്

അരുൺ ജയകുമാർ

തിരുവനന്തപുരം: ജീവകാരുണ്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം നിഷേധിച്ച് ഡിഫറന്റ് തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് കൂട്ടയ്മ. സന്തോഷ് എന്ന യുവാവിന്റെ ചികിത്സയ്ക്കായ് പണപിരിവ് നടത്തിയതും തുടർന്ന് ഗ്രൂപ്പ് അഡ്‌മിനായ സന്ദീപ് എന്ന വ്യക്തിയുടെ ഭാര്യ പിതാവിന്റെ ആശുപത്രിയിൽ ചികിത്സ നടത്തിയ കാര്യം മറച്ചുവച്ചുവെന്നുമായിരുന്നു ആരോപണം. കാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ സ്വന്തം അമ്മായിഅച്ഛന് ബിസിനസ് നേടികൊടുക്കുകയായിരുന്നു സന്ദീപിന്റെ ഉദ്ദേശമെന്നും വസ്‌കുതകൾ മറച്ച് വച്ചതിൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് കടുത്ത അമർഷമുണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. എന്നാൽ ചില വ്യക്തികളുടെ വിരോധത്തിന്റെ ഭാഗമായി ഉണ്ടായ ആരോപണമാണെന്നുമാണ് ഡിഫറന്റ് തിങ്കേഴ്‌സ് എന്നഫേസ്‌ബുക്ക് കൂട്ടയ്മയുടെ അഭിപ്രായം.

ചികിത്സയ്ക്കായി പിരിഞ്ഞ് കിട്ടിയ തുക ചികിതസയ്ക്ക് വിനിയോഗിക്കുകയും ബാക്കി വന്ന തുക ചികിത്സ തേടിയ സന്തോഷിന്റെ തുടർ ചികിത്സയ്ക്കായി നൽകുകയാണ് ചെയ്തതെന്നും ഭാരവാഹികൾ പറയുന്നു.ഈ ആരോപണം ഇപ്പോൾ ഉന്നയിക്കുന്ന ഒരു വ്യാജ പ്രൊഫൈലുള്ള ആളാണെന്നും ഡിഫറന്റ് തിങ്കേഴ്‌സ ഫേസ്‌ബുക്ക് കൂട്ടയ്മ ഭാരവാഹികൾ ആരോപിക്കുന്നു. ഈ ഗ്രൂപ്പിൽ ഇവരുടെ ചില പോസ്റ്റുകളിൽ അഡ്‌മിൻ കർശനമായ നിലപാടുകൾ എടുത്തതിന്റെ ഫലം ആയി ബ്ലോക്ക് ആയി പോവുകയും ചെയ്തതാണ്, തന്മൂലം ഉള്ള വ്യക്തിവൈരാഗ്യം തീർക്കാൻ അവർ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുകയും ഗ്രൂപ്പിന്റെ പുതിയ ചാരിറ്റി പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുകയുമാണ് ഇപ്പോൾ നടന്നു വരുന്നതെന്നും ഇവർ ആരോപിക്കുന്നുണ്ട്

അഡ്‌മിനായ സന്ദീപിന്റെ ബന്ധുവിന്റെ ആശുപത്രിയിലാണ് രോഗിയെ ചികിത്സിച്ചതെന്ന് ഗ്രൂപ്പിൽ പോസ്റ്റിട്ട് പറഞ്ഞില്ലെങ്കിലും ഇത് ആരിൽ നിന്നും മറച്ച് വച്ചിട്ടില്ലെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.അളക ആയുർവേദിക്‌സ് എന്ന സ്ഥാപനം സന്ദീപിന്റെ ഭാര്യ പിതാവിന്റേത് ആണെന്നും ഭാരവാഹികൾ പറയുന്നു.പക്ഷെ ചികിത്സിക്കുന്ന ആശുപത്രിയുടെ വിവരങ്ങളും ഡോക്ടറുടെ വിവരങ്ങളും കൂടാതെ ചികിത്സ പുരോഗതി തെളിയിക്കുന്ന വീഡിയോകളും പലതവണ പോസ്റ്റ് ചെയ്തു മെമ്പേഴ്‌സിനെ യഥാ സമയം അറിയിച്ചിട്ടുള്ളതാണെന്നും ഭാരവാഹികൾ പറഞ്ഞു. കൂടാതെ പല മെമ്പർമാരും സന്തോഷിനെ ആശുപത്രിയിൽ നേരിട്ട് കാണാൻ അവിടെ പോയിട്ടും ഉണ്ട്.

സന്തോഷ് സഹായം അഭ്യർത്ഥിച്ചു ഗ്രൂപ്പിൽ വന്നപ്പോൾ ചികിത്സ സഹായം കൊടുക്കാൻ അഡ്‌മിൻ പാനൽ തീരുമാനിക്കുകയും ആയുർവേദ ഡോക്ടർ എന്ന നിലയിൽ സന്ദീപിന്റെ ഭാര്യയുടെ അച്ഛനെ രോഗിയെ കാണാൻ വിടുകയും ആണ് ചെയ്തത്, 6 മാസത്തെ കിടത്തി ചികിത്സ കൊണ്ട് പുരോഗതി കൈവരിക്കും എന്ന് ഡോക്ടർ രോഗിയെ കണ്ടു അഡ്‌മിൻ പാനലിൽ അറിയിക്കുകയും ചെയ്തു. മറ്റ് പല ആശുപത്രികളിലും തിരക്കിയപ്പോൾ വലിയ തുകയാണ് ചികിത്സാ ചെലവിന് വേണ്ടതെന്നും പറഞ്ഞു. മാത്രവുമല്ല സന്തോഷിന്റെ കാര്യത്തിൽ ഒരു ഉറപ്പ് പരയാൻ ആരും തയ്യാറായില്ലെന്നും ഭാരവാഹികൾ പറയുന്നു.ഡോക്ടറിൽ ഉള്ള വിശ്വാസത്തിൽ ആണ് ഈ ചികിത്സ അദ്ദേഹത്തെ ഏൽപ്പിച്ചത് അല്ലാതെ അത് ഒരു അഡ്‌മിന്റെ ബന്ധു ആയതു പോരായ്മ ആയി ഒരിക്കലു അഡ്‌മിൻ പാനലിന് തോന്നിയില്ലെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു.

സന്തോഷ് ചാരിറ്റിക്ക് ആയി ഗ്രൂപ്പ് ആകെ സമാഹരിച്ച 4, 35,675 രൂപയിൽ ശിവശങ്കരൻ എന്ന ആയുർവേദ ഡോക്ടർക്ക് ചികിൽസക്ക് വേണ്ടി 3,80,000 രൂപയാണ് നൽകിയതെന്നും. ബാക്കി വന്ന 55,675 രൂപ തുടർ ചികിൽസക്ക് വേണ്ടി സന്തോഷിനു അക്കൗണ്ടിൽ അയച്ച് കൊടുത്തിട്ടും ഉണ്ട്, ലഭിച്ച തുകയുടെ കണക്കുകളും ചികിത്സക്ക് ചെലവായ തുകയും സന്തോഷിനു കൊടുത്ത തുകയുടെ കണക്കുകളും ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടു മെമ്പർമാരെ അറിയിച്ചതാണെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു.

സന്തോഷിന്റെ ചികിത്സയ്ക്കായി കുവൈറ്റിൽ നിന്നും അനുമാത്യ എന്നൊരാൾ പണം പിരിച്ച് നൽകിയിട്ടുണ്ടെന്നും എന്നാൽ ഇവർ പറയുന്നത് പോലെ ആരും തന്നെ ഇവരുടെ സമ്പാവനയിൽ നിന്നും തുക വഴിമാറ്റി ചെലവാക്കിയിട്ടില്ലെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു.26000 രൂപ ക്രെഡിറ്റ് ആയേയെന്ന് ഉണ്ണികൃഷ്ണൻ എന്ന അഡ്‌മിനെ വിളിച്ചു ചോദിക്കുകയും അപ്പോൾ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിരുന്ന 22000 ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറയുന്നു. കൂട്ടായ്മയുടെ പേരിലുല്ള്ള അക്കൗണ്ടിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഇങ്ങനെയൊരു ആരോപണത്തിനും തെറ്റിദ്ധാരണയ്ക്കും പിന്നിലെന്നാണ് ഭാരാവാഹികളുടെ വിശദീകരണം.

ഇപ്പോഴും ബാങ്ക് സ്റ്റേറ്റ്‌മെന്റും, കണക്കുകളും വ്യക്തമായി തന്നെ കൈവശമുള്ളതാണ്, ചാരിറ്റി അക്കൗണ്ടിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കം ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടു മെമ്പർമാർ അറിഞ്ഞിട്ടുള്ളതും ആണ്, കൂടാതെ ഉണ്ണി കൃഷ്ണൻ 4000 രൂപ തിരിമറി നടത്തി എന്ന് അനു മാത്യു പോലും എവിടെയും പറഞ്ഞിട്ടില്ല. അവർ ഇട്ട ഒരു പോസ്റ്റിനെ വളച്ചൊടിച്ചു ഈ ഫേക്ക് ഐഡി ഈ ആരോപണം ഉണ്ണികൃഷ്ണന് എതിരെയും ഗ്രൂപ്പിന് എതിരെയും ഉപയോഗിക്കുക ആണ് ചെയ്തതെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP