Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202120Wednesday

സഖാവ് സെയ്താലി കൊലക്കേസിലെ എട്ടാംപ്രതി ആർഎസ്എസ്സുകാരനായ ശങ്കരനാരായണൻ സിപിഎമ്മിൽ ചേർന്ന് ബാബു.എം.പാലിശേരി എന്ന നേതാവും എംഎ‍ൽഎയുമായി; തൃശൂർ കേരളവർമ കോളേജിലെ എസ്എഫ്‌ഐ നേതാവ് ആർ.കെ.കൊച്ചനിയനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി എം.കെ.മുകുന്ദനും സിപിഎമ്മിലേക്ക്; തദ്ദേശതിരഞ്ഞെടുപ്പിലെ വിജയം മോഹിച്ചുള്ള പാർട്ടിയുടെ നീക്കത്തിൽ അഭിപ്രായഭിന്നത

സഖാവ് സെയ്താലി കൊലക്കേസിലെ എട്ടാംപ്രതി ആർഎസ്എസ്സുകാരനായ ശങ്കരനാരായണൻ സിപിഎമ്മിൽ ചേർന്ന് ബാബു.എം.പാലിശേരി എന്ന നേതാവും എംഎ‍ൽഎയുമായി; തൃശൂർ കേരളവർമ കോളേജിലെ എസ്എഫ്‌ഐ നേതാവ് ആർ.കെ.കൊച്ചനിയനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി എം.കെ.മുകുന്ദനും സിപിഎമ്മിലേക്ക്; തദ്ദേശതിരഞ്ഞെടുപ്പിലെ വിജയം മോഹിച്ചുള്ള പാർട്ടിയുടെ നീക്കത്തിൽ അഭിപ്രായഭിന്നത

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ആർ.കെ.കൊച്ചനിയൻ രക്തസാക്ഷി ദിനം ഫെബ്രുവരി 29 ന് ആചരിച്ചത് എസ്എഫ്‌ഐ തൃശൂർ ജില്ലാ കമ്മിറ്റിയാണ്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും ഗവ.കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കൊച്ചനിയനെ 1992 ഫെബ്രുവരി 29നാണ് കേരളവർമ കോളേജിൽ വച്ച് കെഎസ് യു നേതാക്കൾ കുത്തിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായിരുന്ന എംഎസ് അനിൽകുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. എം.കെ.മുകുന്ദനായിരുന്നു കൊലക്കേസിലെ രണ്ടാം പ്രതി. ഏതായാലും സിപിഎം ഇപ്പോൾ ഇതെല്ലാം മറന്ന സ്ഥിതിയാണ്. തൃശൂർ കോർപറേഷൻ കൗൺസിലറായിരുന്ന മുകുന്ദൻ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടു. ഇനി സിപിഎമ്മിലേക്ക്. സിപിഎം നേതാക്കൾക്കൊപ്പം ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയും ചെയ്തു.

കോൺഗ്രസിലെ ഭിന്നതയുടെ പേരിലാണ് മുകുന്ദൻ അവിടം വിട്ടതെങ്കിലും സിപിഎമ്മിന് ഇതെന്തുപറ്റി എന്നാണ് പല സഖാക്കളും രഹസ്യമായി ചോദിക്കുന്നത്. എസ്എഫ്‌ഐയുടെ നേതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് രാഷ്ട്രീയ അഭയം കൊടുക്കുന്നത് അവസരവാദമാണെന്നാണ് വിമർശനം. എന്നാൽ, മുറുമുറുപ്പിലൊന്നും കാര്യമില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം

അടഞ്ഞ അദ്ധ്യായമെന്ന് സിപിഎം

കൊച്ചനിയൻ കേസിൽ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം വിശദീകരണം. 36 വർഷം നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദൻ സിപിഎമ്മിലേക്ക് എത്തുന്നത്. അതേസമയം, കൊച്ചനിയൻ കേസിൽ പ്രതിയായിരുന്ന ഒരാളെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വിവരം. ഇക്കാര്യം അടഞ്ഞ അധ്യായമെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.

നാലു തവണ കോൺഗ്രസ് കൗൺസിലറായിരുന്ന മുകുന്ദൻ തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ഏറെ നാളായി അഭിപ്രായഭിന്നതയിലായിരുന്നു. കൗൺസിലർ സ്ഥാനം രാജിവച്ചാണ് ഇപ്പോൾ സിപിഎമ്മിൽ ചേരാൻ തീരുമാനിച്ചത്.

മുകുന്ദന് പുറത്തുചാടാതെ വയ്യ

സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് എം കെ മുകുന്ദൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് നഗരവികസനം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മുന്മേയർമാരുടെ അഴിമതി താൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഇല്ലാത്ത ധാരണയുടെ പേരിൽ തന്നെ പാർലമെന്ററി പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. ഡിസിസി പ്രസിഡന്റായിരുന്ന ടി എൻ പ്രതാപനും പത്മജ വേണുഗോപാലും ചേർന്ന് കൗൺസിലർമാരെ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ ഒപ്പിടുവിച്ച് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം തന്ത്രം ഇങ്ങനെ

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ പൊതുസ്വീകാര്യതയുള്ള സ്വതന്ത്രരെ മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഉദ്ഘാടനാമണ് തൃശൂരിൽ കണ്ടത്. മുകുന്ദൻ തിരഞ്ഞെടുപ്പിൽ പുല്ലഴി ഡിവിഷനിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ബിജെപി.യുമായി ചേർന്ന് കോർപ്പറേഷനിൽ ഭരണം പിടിക്കാൻ നടത്തിയ അണിയറനീക്കങ്ങളെ എതിർത്തതും പ്രശ്നമായതായി എം.കെ. മുകുന്ദൻ ആരോപിക്കുന്നു. കോൺഗ്രസ് പാളയത്തിലെ ജനപ്രിയനായ നേതാക്കളിലൊരാളാണ് മുകുന്ദനെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം നീക്കം തുടങ്ങിയത്.

ഏറെക്കാലം ഇടതിന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചായത്തിൽ കോൺഗ്രസിന് വിലാസമുണ്ടാക്കിക്കൊടുക്കുന്നതിൽ മുഖ്യപങ്കായിരുന്നു ഇദ്ദേഹത്തിന്. ചെറിയ ഭൂരിപക്ഷത്തിന് ഭരണം മാറിമറിയുന്ന കോർപ്പറേഷനിൽ മുകുന്ദനെപ്പോലെയുള്ള നേതാവിന്റെ സാന്നിധ്യം മുതൽക്കൂട്ടാകുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ.

ചേറ്റുപുഴ ഡിവിഷന്റെ കൗൺസിലറായിരുന്നു മുകുന്ദൻ. നിലവിലുള്ള കൗൺസിലിൽ നാലുവർഷത്തോളം പ്രതിപക്ഷനേതൃസ്ഥാനവും വഹിച്ചു. പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് മുൻകൂർ ധാരണകളില്ലാഞ്ഞിട്ടും ബോധപൂർവം ഒഴിവാക്കുകയായിരുന്നു എന്നാണ് മുകുന്ദന്റെ പരാതി.

അനിൽ അക്കര എംഎൽഎയുടെ പരിഹാസം


'തൃശ്ശൂരിലെ ഒരു പ്രത്യേക തരം പാർട്ടിക്ക് അപൂർവ്വ നേട്ടം. രക്തസാക്ഷികളും, പ്രതികളും ഇനി ഇവർക്ക് സ്വന്തം. രക്തസാക്ഷി- 02 പ്രതികൾ- 02 '- എന്നാണ് അനിൽ അക്കര ഫേസ്‌ബുക്കിൽ കുറിച്ചത്.

മുകുന്ദന്റെ സിപിഎമ്മിലേക്കുള്ള വരവിനെ ആർഎസ്എസുകാരനായിരുന്ന ശങ്കരനാരായണൻ ബാബു.എം.പാലിശേരിയായി മാറിയ സംഭവത്തോടാണ് പലരും ഉപമിക്കുന്നത്. 1972ൽ പട്ടാമ്പി സംസ്‌കൃത കോളേജിൽ എസ്.എഫ്.ഐ. നേതാവായിരുന്ന സഖാവ് സെയ്താലി കോളേജിൽ വച്ച് കൊലചെയ്യപ്പെട്ടിരുന്നു. എ.ബി.വി.പിക്കാരായിരുന്നു പ്രതികൾ. കേസിലെ എട്ടാംപ്രതിയായിരുന്നു ശങ്കരനാരായണൻ. പല സാക്ഷികളും കൂറുമാറിയതും പൊലീസ് ഫലപ്രദമായി തെളിവെടുക്കാഞ്ഞതും കാരണം, ജില്ലാകോടതി പ്രതികളെ വെറുതേ വിട്ടു. ഈ കേസിലെ എട്ടാംപ്രതി ശങ്കരനാരായണനാണ് തൃശൂർ കുന്നംകുളം മണ്ഡലത്തിൽനിന്നും രണ്ടുതവണ സിപിഎം. പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു പാലിശ്ശേരി.

ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ഇങ്ങനെ:

പാവം രക്തസാക്ഷികൾ !

1972ൽ പട്ടാമ്പി സംസ്‌കൃത കോളേജിൽ എസ്.എഫ്.ഐ. നേതാവായിരുന്ന സഖാവ് സെയ്താലി കൊലചെയ്യപ്പെട്ടു. എ.ബി.വി.പിക്കാരാണ് കൊല നടത്തിയത്. കേസിലെ എട്ടാംപ്രതിയായിരുന്നു ശങ്കരനാരായണൻ. ഈ കേസിലെ ശങ്കരനാരായണനാണ് തൃശൂർ കുന്നംകുളം മണ്ഡലത്തിൽനിന്നും രണ്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഖാവ് ബാബു എം പാലിശ്ശേരി. ആർഎസ്എസ്സുകാരനായ ശങ്കരനാരായണൻ പ്രതികാരം ഭയന്ന് പേരുമാറ്റി സിപിഎമ്മിൽ ചേർന്ന് നേതാവും എംഎ‍ൽഎയുമായി.

തൃശൂരിലെ കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് എം.കെ മുകുന്ദൻ. കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവായിരുന്ന എം.കെ മുകുന്ദൻ ഇന്നലെ കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഎമ്മിലെത്തി.

കള്ളക്കടത്തുകാരും തട്ടിപ്പുകാരും മാത്രമല്ല സ്വന്തം സഖാക്കളെ കൊന്നവർ പോലും പാർട്ടിയിൽ നേതാക്കളാകും എന്ന അവസ്ഥയിലാണ് സിപിഎം. തൃശൂർ കോർപറേഷനിലെ പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദൻ സിപിഎമ്മിൽ
ഇതിലധികം നാശം ഒരു പാർട്ടിക്കും വരാനില്ല !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP