Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് നിലയ്ക്കലിൽ സമരം നടത്തുമ്പോൾ ബിജെപിയുടെ പ്രക്ഷോഭം പത്തനംതിട്ടയിൽ; ശ്രീധരൻ പിള്ളയുടെ ഏകദിന ഉപവാസം ആർക്കു വേണ്ടിയെന്ന് ചോദിച്ച് പാർട്ടിയിൽ വിള്ളൽ; സമരം ചെയ്യേണ്ടിയിരുന്നത് പമ്പയിലായിരുന്നുവെന്നും പ്രവർത്തകർ; കെ.സുധാകരൻ നയിക്കുന്ന സമരം റാന്നിയിൽ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയപ്പോൾ എല്ലാം കോൺഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന പരാതിയുമായി ബിജെപി പ്രവർത്തകർ

കോൺഗ്രസ് നിലയ്ക്കലിൽ സമരം നടത്തുമ്പോൾ ബിജെപിയുടെ പ്രക്ഷോഭം പത്തനംതിട്ടയിൽ; ശ്രീധരൻ പിള്ളയുടെ ഏകദിന ഉപവാസം ആർക്കു വേണ്ടിയെന്ന് ചോദിച്ച് പാർട്ടിയിൽ വിള്ളൽ; സമരം ചെയ്യേണ്ടിയിരുന്നത് പമ്പയിലായിരുന്നുവെന്നും പ്രവർത്തകർ; കെ.സുധാകരൻ നയിക്കുന്ന സമരം റാന്നിയിൽ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയപ്പോൾ എല്ലാം കോൺഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന പരാതിയുമായി ബിജെപി പ്രവർത്തകർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല വിഷയത്തിൽ നാളെ നടത്തുന്ന സമരത്തെ ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത. ശബരിമല നടതുലാമാസ പൂജയ്ക്കായി തുറക്കുന്ന വേളയിൽ നാളെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള സമരം നടത്തുന്നത് പത്തനംതിട്ടയിലാണ്. അതേസമയം ശബരിമലയ്ക്ക് കുറേക്കൂടി അടുത്ത നിലയ്ക്കലിലാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണത്തിനായി ഏകദിന ഉപവാസം നടത്തുന്നത്.

ശബരിമല വിശ്വാസ സംരക്ഷണ സമരത്തിന് തുടക്കമിട്ട ബിജെപിയുടെ കൈയിൽ നിന്ന് കോൺഗ്രസ് അത് ഹൈജാക്ക് ചെയ്തുവെന്നാണ് സാധാരണ പ്രവർത്തകരുടെ നിലപാട്. ദേശീയ ശ്രദ്ധ ആകർഷിച്ച സമരമായിട്ടു കൂടി അത് മുതലെടുക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ശബരിമലയോട് ഏറ്റവുമടുത്ത സ്ഥലത്ത് വേണമായിരുന്നു സമരം നടത്താനെന്നാണ് ഭൂരിഭാഗം പ്രവർത്തകരുടെയും അഭിപ്രായം. ഒന്നുകിൽ പമ്പ, അല്ലെങ്കിൽ നിലയ്ക്കൽ. ഇവയിലൊന്ന് സമരകേന്ദ്രമായി തെരഞ്ഞെടുക്കണമായിരുന്നു. ഇതിപ്പോൾ പമ്പയിൽ നിന്ന് 60 കിലോമീറ്റർ അകലെ പത്തനംതിട്ടയിൽ സമരം ചെയ്യുന്നത് എതിരാളികൾ ആയുധമാക്കുമെന്നും ഇവർ പറയുന്നു.

നിലയ്ക്കലിൽ ഇപ്പോൾ തന്നെ രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലാതെ വിശ്വാസ സംരക്ഷണ സമരം നടക്കുന്നുണ്ട്. ഇന്ന് രാവിലെ പമ്പയിലേക്ക് വന്ന വനിതാ ജേർണലിസ്റ്റുകളെ തടഞ്ഞത് ഇവരാണ്. നിലയ്ക്കലിൽ ഈ സമരപ്പന്തലിനോട് ചേർന്നാണ് കോൺഗ്രസ് നാളെ ഉപവാസം നടത്തുന്നത്. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരനാണ് ഉപവാസം നയിക്കുന്നത്. റാന്നിയിലാണ് നേരത്തേ കോൺഗ്രസ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് ശബരിമലയിൽ നിന്ന് ഏറെ അകലെയായതിനാൽ സമരത്തിന്റെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്ന് മനസിലാക്കി വേദി പമ്പയിലേക്ക് മാറ്റാൻ തീരുമാനിച്ചു. പമ്പയിൽ അതിനുള്ള സൗകര്യമില്ലാത്തതു കൊണ്ടാണ് നിലയ്ക്കലിലേക്ക് മാറ്റിയത്.

രണ്ടു ലക്ഷ്യമാണ് കോൺഗ്രസ് സമരവേദി നിലയ്ക്കലിലാക്കാൻ കാരണം. നാളെ നട തുറക്കുന്ന ദിവസമായതിനാൽ കൂടുതൽ അയ്യപ്പഭക്തർ എത്തും. രണ്ടാമതായി തീർത്ഥാടകരുടെ പാർക്കിങ് നിലയ്ക്കലിലാണ്. ഇതു കാരണം കൂടുതൽ ശ്രദ്ധ കിട്ടുകയും ചെയ്യും. കണ്ണൂരിലുള്ള സുധാകരന് നിലയ്ക്കലിൽ വന്ന് സമരം ചെയ്യാം. ചെങ്ങന്നൂരുകാരൻ ശ്രീധരൻ പിള്ളയ്ക്ക് പത്തനംതിട്ട വരെയേ വരാൻ കഴിയുകയുള്ളോ എന്നും പ്രവർത്തകർ ചോദിക്കുന്നു. ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റാക്കിയതു മുതൽ ഗ്രൂപ്പിസവും തല പൊക്കിയിട്ടുണ്ട്. സുരേന്ദ്രനെ അനുകൂലിക്കുന്ന നേതാക്കൾ ഏറ്റവുമധികം ഉള്ള ജില്ലകളാണ്് ആലപ്പുഴയും പത്തനംതിട്ടയും. ഇവിടെ നിന്ന് വേണം സമരത്തിന് പ്രവർത്തകർ വരാൻ. എന്നാൽ, സുരേന്ദ്രൻ പക്ഷക്കാർ വ്യക്തമായ അകലം പാലിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP