Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിനസും ചികിത്സയുമായി കുവൈത്ത് ചാണ്ടി കൂടുതൽ സമയം വിദേശത്തു തന്നെ; കുട്ടനാടിന്റെ ഭരണം നടത്തുന്നത് അനിയൻ തോമാച്ചായൻ; അഴിമതി ചോദ്യം ചെയ്യാൻ വിളിച്ച നാട്ടുകാരന് പച്ചത്തെറി; ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട നാട്ടുകാരനെ കുട്ടനാട് എംഎൽഎയുടെ സഹോദരനും നിർത്താതെ തെറി വിളിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ

ബിസിനസും ചികിത്സയുമായി കുവൈത്ത് ചാണ്ടി കൂടുതൽ സമയം വിദേശത്തു തന്നെ; കുട്ടനാടിന്റെ ഭരണം നടത്തുന്നത് അനിയൻ തോമാച്ചായൻ; അഴിമതി ചോദ്യം ചെയ്യാൻ വിളിച്ച നാട്ടുകാരന് പച്ചത്തെറി; ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട നാട്ടുകാരനെ കുട്ടനാട് എംഎൽഎയുടെ സഹോദരനും നിർത്താതെ തെറി വിളിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ

ആലപ്പുഴ: കേരള നിയമസഭയിലെ ഏറ്റവും വലിയസമ്പന്നനായ വ്യക്തിയാണ് തോമസ് ചാണ്ടി എംഎൽഎ. എൻസിപി സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ നിന്നും മൂന്നാം തവണയും വിജയിച്ചു കയറിയ തോമസ് ചാണ്ടി ബിസിനസ് ആവശ്യത്തിനായി വിദേശത്താണ് എന്ന ആക്ഷേപം ശക്തമാണ്. അസുഖങ്ങൾ കാരണം വിദേശത്ത് ചികിത്സയും മറ്റുമായി കഴിയുകയാണ് അദ്ദേഹമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇങ്ങനെ പലസമയവും എംഎൽഎ വിദേശത്തായപ്പോൾ നാട്ടിൽ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ അനുജനാണെന്നാണ് ആക്ഷേപം. ഈ ആക്ഷേപം വ്യക്തമാക്കുന്ന ഒരു ഓഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ അനുജനായ തോമാച്ചായനാണ് എംഎൽഎ പോലുമാകാതെ കുട്ടനാട് ഭരിക്കുന്നത്. അനുജനാകട്ടെ സഹോദരന്റെ പ്രൈവറ്റ് സെക്രട്ടറി സോണി പറയുന്നത് മാത്രം കേൾക്കും. അല്ലാത്തവർ വിളിച്ചാൽ പുളിച്ച തെറിയും വിളിക്കുമെന്നാണ് ആക്ഷേപം. കുട്ടനാട്ടെ ഒരു റോഡ് സംബന്ധിച്ച പ്രശ്‌നത്തിൽ അഴിമതി ചൂണ്ടിക്കാട്ടിയ യുവാവിനെ തോമാച്ചായൻ പച്ചത്തെറി വിളിക്കുന്ന ഓഡിയോയാണ് കുട്ടനാട്ടിൽ പ്രധാന സംസാര വിഷയമായിരിക്കുന്നത്.

ചേനംങ്കരിക്കാരുടെ ജീവിതാഭിലാഷമാണ് കൈനകരി - ചേനംങ്കരി റോഡ്. അനുവദിച്ച് കിട്ടിയ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാർ സംഘടിച്ച പ്രതിഷേധ മാർച്ച് പൊലീസിനെ കൊണ്ട് തടിയിച്ച് എംഎൽഎ സ്വന്തം പാർട്ടിക്കാരെ നിരത്തി തനിക്ക് അഭിനന്ദനങ്ങൾ വിളിപ്പിച്ച് ജാഥ നടത്തി. ഇതിനിടെയാണ് എംഎൽഎയുടെ സഹോദരനെ റോഡുമായി ബന്ധപ്പെട്ട് കാര്യത്തിന് ഒരു നാട്ടുക്കാരൻ ഫോണിൽ വിളിച്ചത്. ഫലമോ പുളിച്ച തെറിയായിരുന്നു. എന്നാൽ, ഈ സംഭാഷണം റെക്കോർഡ് ചെയ്ത യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ജാഥ പൊലീസ് തടഞ്ഞെങ്കിലും നാട്ടുക്കാർ കായൽ കരയിൽ പ്രതിഷേധിച്ച് ശക്തി തെളിയിച്ചു. ഇത് എം എൽ എയ്ക്ക് ഇപ്പോൾ കനത്ത തരിച്ചടിയായിട്ടുണ്ട്.

രണ്ടു ദിവസങ്ങൾക്ക് മുമ്പ് റോഡ് നിർമ്മിക്കാനുള്ള മണലിന്റെ വില കൂട്ടി നിശ്ചയിച്ചതായി എംഎൽഎ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം നാട്ടുക്കാരൻ വിളിച്ച കോളിന് മറുപടിയായി എംഎൽഎയുടെ സഹോദരൻ തോമാച്ചായൻ പറഞ്ഞ തെറിവിളി ഇപ്പോൾ കുട്ടനാട്ടിൽ വാട്ട്‌സ് ആപ്പ് മുഖേന പരക്കുകയാണ്. റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും പറഞ്ഞ് യുവാവ് ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റു കൂടി കണ്ടപ്പോഴാണ് തോമാച്ചായൻ പ്രകോപിതനായത്. ഇതോടെ താനാരാടോ ചോദ്യം ചെയ്യാൻ എന്നു ചോദിച്ച് പച്ചത്തെറിയുടെ ബഹളുമായിരുന്നു. നീയെന്താടാ നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നത് എന്ന് പറഞ്ഞു കാലും കൈയും തല്ലിയൊടുക്കുമെന്നും പറഞ്ഞു കൊണ്ടാണ് തെറിവിളി.

തന്നെ കൊല്ലുമോ എന്നു ചോദിച്ച യുവാവിനോട് നിന്നെ കൊല്ലാനൊന്നും ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് തെറിവിളി തുടർന്നത്. നീ മനുഷ്യനെ പറ്റിച്ചു നടക്കുന്ന ആളാണെന്നാ പറയുന്നത്. റോഡിന്റെ ടെണ്ടർ നടപടിയെ കുറിച്ചും ഇതിനിടെ സംഭാഷണത്തിൽ പറയുന്നത്. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവനാണ് യുവാവെന്നും ആരോപിക്കുന്നുണ്ട്. വിവരങ്ങൾ തിരിക്കിയ ശേഷം അച്ചായന്റെ കണ്ണും പൂട്ടിയുള്ള തെറിവിളി ഇപ്പോൾ കുട്ടനാട്ടെ ഓൺലൈൻ ഗ്രൂപ്പുകളിലെല്ലാം പാറിപ്പറക്കുകയാണ്.

ഇതിനു മുമ്പും ഇയാൾ ഫോണിൽ വിളിക്കുന്നവരെ പുളിച്ച തെറിവിളിക്കാറുണ്ടെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം. പേടിച്ച് പുറത്ത് പറയാതിരുന്നതാണ്. എന്നാൽ യുവാവിനെ തെറിവിളിച്ച കാര്യം വാട്ട്‌സ് ആപ്പ് വഴി പുറത്തുവന്നപ്പോൾ നേരത്തെ തെറിവിളി കേട്ട നാട്ടുക്കാരിൽ പലരും രംഗത്തുവന്നു കഴിഞ്ഞു. ഇഷ്ടക്കാരെ മാത്രം സഹായിച്ച് നീങ്ങുന്ന തോമസിന്റെ പ്രവർത്തിമൂലം നാട്ടിൽ വികസനം നടക്കുന്നില്ലെന്നാണ് നാട്ടുക്കാരുടെ പരാതി. ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് പാല സ്വദേശിയായ ചേനംങ്കരി പള്ളി വികാർ ജനറൽ ഫാ. സിറിയക്ക് വെളിയിലാണ്. കൈനകരി - ചേനംങ്കരി പ്രദേശത്തെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ റോഡിന് കഴിഞ്ഞ യു ഡി എഫ് സർക്കാർ അംഗീകാരം നൽകിയിരുന്നു.

ഇതിനായി അന്നത്തെ ധനകാര്യമന്ത്രി കെ എം മാണി 25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ തുക അനുവദിച്ചെങ്കിലും കുട്ടനാട്ടിൽ വന്ന് കാരാറുക്കാർ ആരും തന്നെ ജോലി ഏറ്റെടുക്കത്തതിനാൽ പണി മുടങ്ങുകയായിരുന്നു. സർക്കാർ അനുവദിച്ച തുക നാലു മാസങ്ങൾക്കകം നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴാണ് ജനങ്ങൾ സംഘടിച്ച് സമരത്തിന് തയ്യാറായത്. എന്നാൽ നാട്ടിലില്ലാത്ത എം എൽ എ പല കാര്യങ്ങൾക്കും തടസം നിൽക്കുന്നതായി ഫാ. സിറിയക്ക് പറയുന്നു. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് സമാധാനപരമായി സമരം ചെയ്യാൻ ഒരുങ്ങിയാൽ അക്കാര്യം മണത്തറിഞ്ഞ എം എൽ എ തടസം നിൽക്കും ഇതാണ് റോഡ് നിരമ്മാണം ആവശ്യപ്പെട്ടുള്ള മാരിച്ചിലും നടന്നത്.

മാർച്ച് നടത്താൻ പൊലീസ് ആദ്യം അനുമതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചത് എം എൽ എയുടെ ഇടപെടൽ മൂലമാണ്. അതേസമയം കുട്ടനാട് എം എൽ എ തോമസ് ചാണ്ടി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാൽ ദുരിതം പേറുകയാണെന്നാണ് അറിയുന്നത്. അതുക്കൊണ്ടുതന്നെ അദ്ദേഹം മുഴുവൻ സമയവും ചികിൽസയുടെ ഭാഗമായി വിദേശത്തുതന്നെ കഴിയുകയാണെന്നും പ്രചരണമുണ്ട്. പിണറായി മന്ത്രി സഭയിൽ ജലസേചന മന്ത്രിയാകുമെന്ന് കരുതിയ തോമസ് ചാണ്ടിക്ക് പാർട്ടി അനുമതി നൽകാതിരുന്നത് വൻതിരിച്ചടിയായിരുന്നു. ഇതോടെ മണ്ഡലത്തിൽനിന്നും പോയ എം എൽ എ ഇപ്പോഴും കുവൈറ്റിൽ തന്നെ കഴിയുകയാണ്.

തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം എംഎൽഎ നാമമാത്ര ദിവസങ്ങളിൽ മാത്രമാണ് മണ്ഡലത്തിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും എം എൽ എയ്ക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുക്കാർ പറയുന്നത്. ഈ അവസരം മുതലാക്കിയാണ്
അനുജൻ മണ്ഡലത്തിൽ നിറഞ്ഞാടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP