Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീനാരായണഗുരു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പ്രസ്ഥാനമാണോ എൻഎസ്എസ്? ചരിത്രത്തിൽ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും സ്വാമി ചിദാനന്ദപുരിയെ പോലുള്ളവർ അങ്ങനെ പ്രസംഗിക്കുന്നു; ശ്രീനാരായണ ഗുരുവിന്റെ ചരിത്രം രേഖപ്പെടുത്തിയവർ എന്തുകൊണ്ട് ഇത്രയും വലിയ ഒരു സംഭവം കാണാതെ പോയി; എൻഎസ്എസ് പൊതുജന സമക്ഷം ഇതിന്റെ സത്യവസ്ഥ വെളിപ്പെടുത്തണമെന്ന് സ്വാമി സന്ദീപാനന്ദഗിരി; എൻഎസ്എസ് ഉദ്ഘാടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവാദം

ശ്രീനാരായണഗുരു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പ്രസ്ഥാനമാണോ എൻഎസ്എസ്? ചരിത്രത്തിൽ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും സ്വാമി ചിദാനന്ദപുരിയെ പോലുള്ളവർ അങ്ങനെ പ്രസംഗിക്കുന്നു; ശ്രീനാരായണ ഗുരുവിന്റെ ചരിത്രം രേഖപ്പെടുത്തിയവർ എന്തുകൊണ്ട് ഇത്രയും വലിയ ഒരു സംഭവം കാണാതെ പോയി; എൻഎസ്എസ് പൊതുജന സമക്ഷം ഇതിന്റെ സത്യവസ്ഥ വെളിപ്പെടുത്തണമെന്ന് സ്വാമി സന്ദീപാനന്ദഗിരി; എൻഎസ്എസ് ഉദ്ഘാടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവാദം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയുടെ ( എൻഎസ്എസ്) ഉദ്ഘാടനം നിർവഹിച്ചത് ശ്രീനാരായണ ഗുരു ഭദ്രദീപം കൊളുത്തിയാണോ? നവ മാധ്യമങ്ങളിൽ സജീവമായ ചർച്ചയാണിത്. 'ശ്രീനാരായണഗുരു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പ്രസ്ഥാനമാണ് എൻഎസ്എസ്' എന്ന് സ്വാമി ചിദാനന്ദപുരിയടക്കമുള്ളവർ പ്രസംഗിക്കുന്നത് തെറ്റാണാണെന്നാണ് ചരിത്ര വിദഗ്ധരും അക്കാഡമീഷന്മാരും പറയുന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദം പുറത്തുകൊണ്ടുവന്നത്. ചിദാനന്ദപുരിയുടെ പേര് പരാമർശിക്കാതെയാണ് സന്ദീപാനന്ദഗിരി വിഷയം ശ്രദ്ധയിൽ പെടുത്തുന്നത്.

ശ്രീനാരായണഗുരുവിന്റെ ചരിത്രം രേഖപ്പെടുത്തിയവർ എന്തുകൊണ്ട് ഇത്രയും വലിയ ഒരു സംഭവം കാണാതെപോയെന്നും, എൻഎസ്എസ് പൊതുജന സമക്ഷം ഇതിന്റെ സത്യവസ്ഥ വെളിപ്പെടുത്തണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ചൂണ്ടിക്കാട്ടുന്നു. അതേസമയം എൻഎസ്എസ് ഉദ്ഘാടനം ചെയ്തത് ശ്രീനാരായണ ഗുരവാണെന്ന വാദം വസ്തുതാ വിരുദ്ധമാണെന്നാണ് ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പിനെപ്പോലുള്ളവരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യം ഇദ്ദേഹം മറുനാടൻ മലയാളിയോട് പ്രതികരിച്ചു. 1914ൽ കോട്ടയത്ത് നടന്ന കേരളീയ നായർ സമാജത്തിന്റെ വേദിയിൽ ഗുരുദേവൻ പങ്കെടുത്തിരുന്നു. ഇതായിരിക്കാം തെറ്റിദ്ധാരണക്ക് ഇടയാക്കിയത് എന്നാണ് ചരിത്രകാരന്മ്മാർ പറയുന്നത്.

 

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

നായർ സർവീസ് സൊസൈറ്റിയും ശ്രീ നാരായണ ഗുരുദേവനും.''

ശ്രീ നാരായണഗുരുദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത മഹാപ്രസ്ഥാനമാണ് എൻ.എസ്.എസ് എന്ന് നിങ്ങളിലെത്രപേർക്ക് അറിയാമെന്നെ ചോദ്യത്തോടുകൂടിയ ഒരു പ്രഭാഷണം ശ്രദ്ധയിൽ പെടുകയുണ്ടായി!

അത്ഭുതമെന്നു പറയട്ടെ ഇത്രയും ചരിത്ര പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം എന്തുകൊണ്ടാണ് കേരളത്തിലെ ഒരു ചരിത്രകാരനും അറിയാതെ അല്ലെങ്കിൽ പറയാതെ പോയത്?വിവേകാനന്ദ സ്വാമികളുടെ ഗുരുവായ ശ്രീരാമകൃഷ്ണദേവന്റേയും ശാരദാദേവിയുടേയും ജീവിതത്തിലെ പ്രസക്തങ്ങളായ എല്ലാം മാസ്റ്റർ മഹാശയൻ ഒപ്പിയെടുത്ത് രേഖപ്പെടുത്തിയതാണ് ശ്രീ രാമകൃഷണ വചനാമൃതം.

മാസ്റ്റർ മഹാശയനെപ്പോലെ ശ്രീ നാരായണഗുരുദേവനെ നിഴൽപോലെ പിൻതുടർന്ന് രേഖപ്പെടുത്തി മലയാളത്തിനു സമർപ്പിച്ച മഹാനായ കോട്ടുകോയിക്കൽ വേലായുധന്റെ ആധികാരിക ഗ്രന്ഥത്തിലും ഉദ്ഘാടനം ചെയ്ത മഹാകാര്യത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല!

ഗുരുദേവദർശനത്തെ പൂർണ്ണമായും മലയാളത്തിൽ പ്രൌഡഗംഭീരമായി വ്യാഖ്യനിക്കുകയും ചെയ്ത പ്രൊഫസർ ജി.ബാലകൃഷ്ണൻ നായർ ഒന്നും എവിടേയും പരാമർശിച്ചു കണ്ടില്ല! 1914 ഒക്ടോബർ 31നാണ് പെരുന്നയിൽ എൻ.എസ്.എസ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

[1914]കൊല്ലവർഷം 1089 മേടം 28,29 കോട്ടയത്തുവെച്ചുനടന്ന കേരളീയ നായർ സമാജ സമ്മേളനത്തിൽ സന്നിഹിതനായി എന്ന് ശ്രീ കോട്ടുകോയിക്കൽ വേലായുധന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുമുണ്ട്. സന്നിഹിതനും ഉദ്ഘാടകനും രണ്ടാണെന്നിരിക്കെ
എൻ.എസ്.എസ് എന്ന മഹാപ്രസ്ഥാനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതാരാണെന്ന വിവരംപൊതുവിജ്ഞാനത്തിനായി പൊതുജനസമക്ഷം ഇതിന്റെ സത്യാവസ്ഥ എൻ.എസ്.എസ് അറിയിക്കണമെന്നപേക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP