Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹ്ന ഫാത്തിമയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ചോ? രാവിലെ മുതൽ തന്നെ തേടിയെത്തുന്നത് നിലയ്ക്കാത്ത ഫോൺകോളുകളെന്ന് ആക്റ്റിവിസ്റ്റ്; എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് ചിലർ; സംഭവം തനിക്കും ആദ്യം പിടികിട്ടിയില്ലെന്ന് രഹ്ന: എഫ്ബി പോസ്റ്റ് ഇങ്ങനെ

രഹ്ന ഫാത്തിമയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ചോ? രാവിലെ മുതൽ തന്നെ തേടിയെത്തുന്നത് നിലയ്ക്കാത്ത ഫോൺകോളുകളെന്ന് ആക്റ്റിവിസ്റ്റ്; എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് ചിലർ; സംഭവം തനിക്കും ആദ്യം പിടികിട്ടിയില്ലെന്ന് രഹ്ന: എഫ്ബി പോസ്റ്റ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം തൊട്ട് ബോഡി ആർട്ടും നഗ്നതാ പ്രദർശനവുമൊക്കെയായി ബന്ധപ്പെട്ട് എന്നും വിവാദ നായികയാണ് നടിയും ആക്റ്റീവിസ്റ്റുമായ രഹ്ന ഫാത്തിമ. എന്നാൽ ഇന്ന് വിചിത്രമായ ഒരു അനുഭവമാണ് രഹ്ന ഫാത്തിമക്ക് ഉണ്ടായത്. രാവിലെ മുതൽ നിലയ്ക്കാത്ത ഫോൺ കോളുകളാണ് ഇവർക്ക് വന്നുകൊണ്ടിരിക്കുന്നത്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്. ആദ്യം സംഭവം എന്താണെന്ന് രഹ്നക്കും പിടികിട്ടിയില്ല. പിന്നീടാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹ്ന എന്ന യുവതിയുടെ ഭർത്താവ് ഇന്ന് മരിച്ച കാര്യം രഹ്ന ഫാത്തിമ അറിയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ഭർത്താവിന്റെ ചിത്രത്തോടൊപ്പം രഹ്ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഇയാൾ അങ്ങനൊന്നും ചാകൂല, മിക്കവാറും ഞാൻ തന്നെ കൊല്ലേണ്ടിവരുമെന്ന് തമാശ പറഞ്ഞാണ് രഹ്ന തന്റെ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രഹ്ന ഫാത്തിമയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: 

രഹനയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ച നിലയിൽ! ഇങ്ങനൊരു തലകെട്ടിൽ വാർത്ത പ്രചരിക്കുന്ന കണ്ട് ആളുകൾ രാവിലെ മുതൽ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്... എന്താ സംഭവം എന്നെനിക്ക് പിടികിട്ടിയില്ലായിരുന്നു. പിന്നീട് ആണ് മനസിലായത് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭർത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കൾ ഉണ്ട് ഭാര്യയുടെ മരണകാരണം ഭർത്താവിന്റെ മറ്റൊരു റിലേഷൻ ആണെന്ന് ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു.

ഇത്തരം വിഷയങ്ങൾ നമ്മുടെ സമൂഹത്തിൽ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങൾ മറ്റു ചിലർക്ക് അവിഹിതം ആയി തോന്നാം. എന്നാൽ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം. അല്ലാതെ അതിൽ അറിവില്ലാത്തവർ കയറി പ്രശ്നം വഷളാക്കി മനുഷ്യ ജീവനുകൾ പന്താടരുത്. ലൈംഗിക വിദ്യാഭ്യാസവും, ഇമോഷണൽ ആകാതെ വിഷയങ്ങളെ വിവേകത്തോടെ സമചിത്തതയോടെ സമീപിക്കാൻ ഉള്ള പരിശീലനവും മിനിമം കുടുംബജീവിതം തുടങ്ങുബോൾ എങ്കിലും ആളുകൾക്ക് കൊടുക്കേണ്ടതാണ്.

 

രഹനയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ച നിലയിൽ!!! ഇങ്ങനൊരു തലകെട്ടിൽ വാർത്ത പ്രചരിക്കുന്ന കണ്ട് ആളുകൾ രാവിലെ മുതൽ എന്നെ...

ഇനിപ്പറയുന്നതിൽ Rehana Fathima Pyarijaan Sulaiman പോസ്‌റ്റുചെയ്‌തത് 2020, നവംബർ 11, ബുധനാഴ്‌ച

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP