ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ വേരുകൾ തിരുവനന്തപുരത്ത്; അച്ഛൻ രാജേന്ദ്രൻ പാലോടിന് ചിരപരിചിതനായ ടാക്സി ഡ്രൈവർ; കണ്ണൂരിലേയ്ക്ക് മാറിയത് അമ്മയുടെ ജോലിയുടെ ഭാഗമായി; ധീരജിന്റെ വിയോഗത്തിൽ തേങ്ങി തലസ്ഥാനവും

വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: കൊല്ലപ്പെട്ട ഇടുക്കി പൈനാവ് എഞ്ജിനിയറിങ് കോളേജിലെ വിദ്യാർത്ഥി ധീരജിന്റെ കുടുംബ വേരുകൾ തിരുവനന്തപുരത്ത്. പാലോട് നിവാസിയാണ് ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ ഏറെക്കാലം ഇവിടെ ടാക്സി ഡ്രൈവറുമായിരുന്നു.
9020 എന്ന നമ്പരിലുള്ള അംബാസിഡർ കാർ പാലോടുകാർക്ക് ഇന്നും നല്ല ഓർമയുണ്ട്. നാട്ടുകാരുടെ എന്ത് ആവശ്യത്തിനും പെട്ടെന്ന് ഓടിയെത്തുന്ന ടാക്സി ഡ്രൈവറായിരുന്നു രാജേന്ദ്രനെന്ന് നാട്ടുകാരും ഓർമിക്കുന്നു. പാലോട് ജവഹർകോളനിയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ധീരജിന്റെ അമ്മ പുഷ്പകലയ്ക്ക് സർക്കാർ ജോലി ലഭിക്കുകയും കണ്ണൂരിൽ നിയമനം ലഭിക്കുകയും ചെയ്തതോടെയാണ് അവർ പാലോട് നിന്നും കണ്ണൂർ തളിപ്പറമ്പിലേയ്ക്ക് താമസം മാറ്റിയത്. ആയൂർവേദ നേഴ്സാണ് പുഷ്പകല. അച്ഛൻ രാജേന്ദ്രൻ ഇപ്പോൾ എൽഐസി ഏജന്റായി പ്രവർത്തിക്കുന്നു
പഠനത്തിൽ എന്നും മിടുക്കനായിരുന്നു ധീരജ്. കൂടെ പഠിച്ചവരും അമ്മയുടെ സഹപ്രവർത്തകരുടെ മക്കളുമെല്ലാം പേരെടുത്ത കോച്ചിങ് സെന്ററുകൾ തേടിപ്പോയപ്പോൾ കണ്ണൂരിൽതന്നെ മതിയെന്നായിരുന്നു ധീരജിന്റെ തീരുമാനം. മികച്ച റാങ്ക് നേടി എൻജിനിയറിങ്ങിനു ചേർന്ന ധീരജ് കോളേജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായി. ഒരു സെമസ്റ്റർകൂടിയാണ് ഇനി ബാക്കിയുള്ളത്. കൂവോട്ടെ താലൂക്ക് ആയുർവേദ ആശുപത്രിയിൽ നഴ്സായ അമ്മ പുഷ്കലയോട് ധീരജിന് അപകടം പറ്റിയെന്ന് പറഞ്ഞാണ് സഹപ്രവർത്തകർ വീട്ടിലെത്തിച്ചത്. അച്ഛൻ രാജേന്ദ്രനും സഹോദരൻ അദ്വൈതും വീട്ടിലുണ്ടായിരുന്നു. അവരോടും പരിസരവാസികൾ അപകടം പറ്റിയെന്നാണ് പറഞ്ഞത്. പുഷ്കലയുടെ ഫോൺപോലും വിവരമറിഞ്ഞ സഹപ്രവർത്തകർ മാറ്റിവച്ചിരുന്നു. പരിസരവാസികളും മറ്റും എത്തിയതോടെ വീട്ടിൽ നിലവിളിയുയർന്നു.
പൈനാവ് എൻജിനിയറിങ് ക്യാമ്പസിൽ നല്ല പാട്ടുകാരനായി വിദ്യാർത്ഥികളുടെ ഹൃദയത്തുടിപ്പായി മാറിയ കലാകാരനായിരുന്നു ധീരജ്. ലളിതഗാനത്തിലും ശാസ്ത്രീയ ഗാനത്തിലുമെല്ലാം നല്ല പ്രാവീണ്യം നേടിയിരുന്നു. ഏത് ഗാനം കേട്ടാലും കൂട്ടുകാരുടെ മുന്നിൽ പാടാറുണ്ട്. മെറിറ്റിൽ പ്രവേശനം ലഭിച്ച് ക്യാമ്പസിലെത്തിയ നാൾ മുതൽ എസ്എഫ്ഐയുമായി സഹകരിച്ച് പ്രവർത്തിച്ചു.
പിന്നീട് യൂണിറ്റ് കമ്മിറ്റിയംഗമായി. എപ്പോഴും ഏത് വിദ്യാർത്ഥികൾക്കും സമീപിക്കാൻ കഴിയുന്ന സഹായിയുമായിരുന്നു. നാലാംവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴും ജൂനിയർ വിദ്യാർത്ഥികളോടുള്ള ഇടപെടലിലൂടെ വലിയ സുഹൃദ്ബന്ധവും കലാലയത്തിൽ ധീരജിനുണ്ടായിരുന്നു. ഭാവിവാഗ്ദാനമാവേണ്ട കുരുന്നിനെ അകാലത്തിൽ ക്രിമിനലുകൾ വകവരുത്തിയെന്ന ഞെട്ടലിലാണ് കൂട്ടുകാരും ബന്ധുക്കളും.
അതേസമയം ധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും. ഇവിടെ മൃതദേഹം സംസ്കരിക്കാനാണ് തീരുമാനം. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ ജന്മനാടായ തളിപ്പറമ്പിൽ നാളെ നാലുമണിക്ക് ശേഷം സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാമ്പസിൽ ചേർന്നതിന് ശേഷമാണ് ധീരജ് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനാകുന്നത്. നാട്ടിൽ സജീവ രാഷ്ട്രിയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നില്ല. കണ്ണൂർ തൃച്ചംബരം വട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അമ്മയും അചഛനും ഒരു സഹോദരനുമാണ് വീട്ടിലുള്ളത്. ഇവർ സ്വന്തമായി വീട് വെച്ചിട്ട് 2 വർഷം മാത്രമേ ആയിട്ടുള്ളൂ. മൂന്ന് വർഷമായി പഠനവുമായി ബന്ധപ്പെട്ട് ധീരജ് കൂടുതൽ സമയവും ഇടുക്കിയിൽ തന്നെയായിരുന്നു. സംഭവം അറിഞ്ഞ് വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന ആശങ്കയിലും ഞെട്ടലിലുമാണ് നാട്ടുകാർ.
ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഒരു സംഘർഷവുമില്ലാതെയുള്ള ഏകപക്ഷീയമായ ആക്രമണമാണിത്. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി എസ്എഫ്ഐയാണ് ഇടുക്കി എൻജിനീയറിങ് കോളജ് യൂണിയൻ ഭരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനെ തുടർന്ന് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാർത്ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിൻസിപ്പൽ നിർദേശിച്ചു.
Stories you may Like
- ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് അമ്മ
- ഒറ്റക്കുത്തിന് വീഴ്ത്തിയത് ഈ മിടുമിടുക്കനെ; എങ്ങും സന്തോഷം മാത്രം നിറച്ച ധീരജ് മടങ്ങുമ്പോൾ
- എംജി സെനറ്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവോ?
- ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ: നിഖിൽ പൈലി
- പ്രതിഷേധം കടുക്കുന്നു, ലോ കോളേജിലെ മർദ്ദനം കേരളത്തിന് നാണക്കേടാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വാതന്ത്ര്യ ലഹരിയിൽ നിൽക്കുന്ന സംസ്ഥാനത്തെ നടുക്കി അരുംകൊല; പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ; കൊലപാതകം നടന്നത് രാത്രി 9.15 മണിയോടെ; പിന്നിൽ ആർഎസ്എസ് എന്ന് ആരോപിച്ചു സിപിഎം
- രാകേഷ് ജുൻജുൻവാലയുടെ വിശ്വാസം നേടിയത് രണ്ട് കേരളാ കമ്പനികൾ; ഫെഡറൽ ബാങ്കിന്റെയും ജിയോജിത്തിന്റെയും ഓഹരികൾ വാങ്ങി; ചിലവു കുറഞ്ഞ ആകാശ് വിമാന കമ്പനി തുടങ്ങി ലക്ഷ്യം വെച്ചവയിൽ കേരളത്തിലെ സർവീസുകളും; അപ്രതീക്ഷിത വിയോഗം കണ്ണൂർ വിമാനത്താവളത്തിനും തിരിച്ചടി
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- ആശ്രമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലയാളിയായ പാസ്റ്റർ മുംബൈയിൽ അറസ്റ്റിൽ
- ഒരു മിനിറ്റിനുള്ളിൽ 17 തവണ കരണം പുകച്ചു; നടുറോഡിൽ കോളറിൽ പിടിച്ച് വലിച്ചിഴച്ച് യുവതി; ഫോണും പേഴ്സും കൈക്കലാക്കി; കാറിൽ ഓട്ടോ ഉരസിയതിന്റെ പേരിൽ ഡ്രൈവറെ തല്ലി യുവതി; വീഡിയോ വൈറൽ
- ലീഗിലെ തീപ്പൊരി നേതാവിനെ സിപിഎം സഹയാത്രികൻ ആക്കിയത് പിണറായി; വിഎസിനെ കൊട്ടാൻ ബക്കറ്റിലെ വെള്ളം കഥയും ഓതി കൊടുത്ത വിശ്വസ്തൻ; സിപിഎമ്മും പിണറായിയും കൈവിടുമ്പോൾ ജലീലിനെ പിന്തുടർന്ന് സിമിയുടെ പ്രേതം
- മലയാള സിനിമയുടെ ആ നല്ലകാലം തിരിച്ചു വരുന്നോ? ഒരുമിച്ചു റിലീസായ കുഞ്ചാക്കോ, ടൊവിനോ ചിത്രങ്ങൾ ബോക്സോഫീസുകൾ കീഴടക്കുന്നു; 'ന്നാ താൻ കേസ് കൊട്' ഇന്നലെ മാത്രം നേടിയത് 2.04 കോടി രൂപ; ആകെ നേടിയത് 4.49 കോടി രൂപ; തല്ലുമാല 15 കോടി ക്ലബിൽ എത്തിയെന്നും റിപ്പോർട്ടുകൾ
- കന്യാസ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണ്; വിവാദ പരാമർശങ്ങളുമായി ടി പത്മനാഭൻ
- സോണിയ എത്തിയത് കോട്ടയത്തേക്ക് പോകുന്ന ഭർത്താവിന് വസ്ത്രങ്ങളുമായി മറ്റു സാധനങ്ങളും നൽകാൻ; നിർത്തിയ ബസിന് അരികിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവേ അതിവേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; അപകടം ഭർത്താവിന്റെ കൺമുന്നിൽ; ചെറുപുഴയിലെ നഴ്സിന്റെ അന്ത്യം നാടിന് തേങ്ങലായി
- പാലാപ്പള്ളി തിരുപ്പള്ളി; ഡോക്ടർമാരായ സാവനും സഫീജിന്റെയും തകർപ്പൻ പാട്ട് സൈബറിടത്തിൽ വൈറൽ; ഇരുവരും നല്ല ഡോക്ടർമാരും നല്ല ഡാൻസർമാരുമാണെന്നും വീഡിയോക്കൊപ്പം ആരോഗ്യമന്ത്രി വീണ ജോർജജ്
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ
- പ്ലസ്ടു കഴിഞ്ഞു... ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി; നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല; കഞ്ചാവ് വിറ്റതിന് ജയിലിൽ കിടന്നപ്പോൾ പപ്പ ഇറക്കി; പ്ലസ്ടുകാരിയുമായി പൊകയടിയും സാധനം കിട്ടുന്ന സ്ഥലവും ചർച്ച ചെയ്ത് വ്ളോഗർ; ഇൻസ്റ്റാ വീഡിയോ പുറത്തായതോടെ അന്വേഷണം
- നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചതിന് പരാതി നൽകിയത് സിഐ.എസ്എഫ്; മുഖ്യമന്ത്രി കൈക്കൊണ്ടത് തീവ്രവാദത്തെ സഹായിക്കുന്ന നിലപാട്; എല്ലാം ചെയ്തത് മകൾ വീണക്ക് വേണ്ടി; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍