Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വഞ്ചനക്കേസിന് പിന്നാലെ ധർമ്മൂസ് ഫിഷ് ഹബ് വീണ്ടും വിവാദത്തിൽ; കോട്ടയത്തെ കടയിൽ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷ വകുപ്പ്; പരിശോധന കടയിൽ നിന്നും ലഭിക്കുന്ന മീനിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന്

വഞ്ചനക്കേസിന് പിന്നാലെ ധർമ്മൂസ് ഫിഷ് ഹബ് വീണ്ടും വിവാദത്തിൽ; കോട്ടയത്തെ കടയിൽ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷ വകുപ്പ്;  പരിശോധന കടയിൽ നിന്നും ലഭിക്കുന്ന മീനിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കോട്ടയം കഞ്ഞിക്കുഴിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ്. സിനിമാ നടൻ ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിൽ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്തത് ദിവസങ്ങൾ പഴക്കമുള്ള ചീഞ്ഞ മീൻ.പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെ നടന്ന റെയ്ഡിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. നിരവധി തവണ ഇവിടെ നിന്നും വാങ്ങുന്ന മത്സ്യം ചീഞ്ഞതാണന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്നും ജനങ്ങൾ പരാതിപ്പെട്ടിരുന്നു.തുടർന്നാണ് റെയ്ഡ് നടത്തിയത്.പുറത്ത് വില്പന നടത്തുന്നതിലും ഇരട്ടി വിലയ്ക്കാണ് ധർമ്മൂസ് ഫിഷ് ഹബ്ബിൽ മീൻ വില്ക്കുന്നത്. അധിക ചാർജ്ജ് ഈടാക്കിയിട്ടും ഗുണനിലവാരം കുറഞ്ഞ ചീഞ്ഞതും പഴകിയിതുമായ മത്സ്യമാണ് ഇവിടെ വില്ക്കുന്നതെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.

വഞ്ചാനക്കേസ് വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ ധർമ്മജന്റെ സ്ഥാപനം വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.സ്ഥാപനത്തിന്റെ മറവിൽ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടിൽ ആലിയാർ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ധർമജൻ ഉൾപ്പടെ 11 പേർക്കെതിരെയാണ് പരാതി. ധർമൂസ് ഫിഷ് ഹബുമായി ബന്ധപ്പെട്ടവരാണ് പ്രതിയാക്കപ്പെട്ടത്.

അതേ സമയം ഫ്രാഞ്ചൈസിയിൽ പുറത്തുനിന്നു മീനെടുത്തു വിൽപന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിർത്തി വയ്ക്കുകയായിരുന്നെന്നും പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധർമജന്റെ ബിസിനസ് പങ്കാളിയും കേസിൽ രണ്ടാം പ്രതി കിഷോർ കുമാർ പറഞ്ഞു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്.

വരാപ്പുഴ വലിയപറമ്പിൽ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പിൽ കിഷോർ കുമാർ(43), താജ് കടേപ്പറമ്പിൽ(43), ലിജേഷ് (40), ഷിജിൽ(42), ജോസ്(42), ഗ്രാൻഡി(40), ഫിജോൾ(41), ജയൻ(40), നിബിൻ(40), ഫെബിൻ(37) എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമേരിക്കൻ കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ൽ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധർമജൻ ബോൾഗാട്ടിയെ പരിചയപ്പെട്ടത്.

എറണാകുളം എംജി റോഡിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ കോതമംഗലത്ത് ധർമൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നൽകുയും 10000 രൂപ കൈപ്പറ്റുകയും ചെയതു. തുടർന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരൻ പറയുന്നു. മുഴുവൻ തുകയും ബാങ്ക് വഴി കൈമാറിയതിനാൽ തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

മൂവാറ്റുപുഴയിൽ തുടങ്ങിയ ധർമൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തിൽ കൃത്യമായി മൽസ്യ വിതരണം നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് മൽസ്യ വിതരണം നിർത്തി വച്ചു. ഇതോടെ ബിസിനസ് താറുമാറിലാകുകയും വൻ സാമ്പത്തിക നഷ്ടം സംഭവിക്കുകയുമായിരുന്നു. ഫ്രാഞ്ചൈസിയുടെ കരാർ ഒപ്പിടാതെ കോപ്പി നൽകുകയും പിന്നീടു നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും ചെയ്തില്ല. ഇതിനിടെ ഫ്രാഞ്ചൈസിക്കായി പല കാരണങ്ങൾ പറഞ്ഞാണ് വൻ തുക കൈവശപ്പെടുത്തിയതെന്നു പരാതിക്കാരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP