Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഗസ്ത്യാർകൂടത്തിന്റെ മലമുകളിൽ വിജയക്കൊടിനാട്ടിയ 'ധന്യ മൂഹൂർത്തം' ; ഹൈക്കോടതി വിധിയിലൂടെ അഗസ്ത്യാർകൂടം ട്രെക്കിങ്ങിന് അനുമതി ലഭിച്ചതിന് പിന്നാലെ വിജകരമായി പൂർത്തിയാക്കിയ ആദ്യ വനിതയെന്ന ബഹുമതി ധന്യ സനലിന് സ്വന്തം; കൊടുങ്കാറ്റും അതിഭീകരമായ തണുപ്പും തിരിച്ചടിയായിട്ടും പിന്മാറാതെ മനസാന്നിധ്യത്തിന്റെ പെൺകരുത്ത്

അഗസ്ത്യാർകൂടത്തിന്റെ മലമുകളിൽ വിജയക്കൊടിനാട്ടിയ 'ധന്യ മൂഹൂർത്തം' ; ഹൈക്കോടതി വിധിയിലൂടെ അഗസ്ത്യാർകൂടം ട്രെക്കിങ്ങിന് അനുമതി ലഭിച്ചതിന് പിന്നാലെ വിജകരമായി പൂർത്തിയാക്കിയ ആദ്യ വനിതയെന്ന ബഹുമതി ധന്യ സനലിന് സ്വന്തം; കൊടുങ്കാറ്റും അതിഭീകരമായ തണുപ്പും തിരിച്ചടിയായിട്ടും പിന്മാറാതെ മനസാന്നിധ്യത്തിന്റെ പെൺകരുത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലമുകളിൽ മുട്ടുകുത്തി നിന്ന് ധന്യ ആ മണ്ണിൽ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു ' നന്ദി'. അഗസ്ത്യാർകൂടക്കിൽ വനിതകൾക്ക് ട്രെക്കിങ് നടത്താനുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഇത് വിജയകരമായി പൂർത്തിയാക്കിയ ആദ്യ വനിതയെന്ന ബഹുമതി പ്രതിരോധ വകുപ്പിന്റെ തിരുവനന്തപുരത്തെ വക്താവ് ധന്യ സനലിന് സ്വന്തമാവുകയാണ്. തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം എല്ലാവർക്കും നന്ദി എന്നെഴുതിയ ബാനർ എല്ലാ ദിക്കിലേക്കും വീശിക്കാട്ടിയാണ് ധന്യ തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

അതിരുമല ബേസ് ക്യാംപിലേക്കുള്ള ആദ്യ ഏഴ് കിലോമീറ്റർ യാത്ര കുഴപ്പമില്ലായിരുന്നെങ്കിലും, പിന്നീടുള്ള നാലു കിലോമീറ്റർ അതിസാഹസികമായിരുന്നുവെന്നു ധന്യ പറയുന്നു. കുറ്റിപ്പുല്ലുകൾ നിറഞ്ഞ ചെങ്കുത്തായ കാട്ടിൽ തലയ്ക്കു മീതെ കത്തുന്ന സൂര്യൻ. മരങ്ങൾ അപൂർവം. മുട്ടിടിച്ചാം പാറയെന്ന സ്ഥലത്തു കുത്തനെയുള്ള കയറ്റം വലിഞ്ഞുകയറുമ്പോൾ അക്ഷരാർഥത്തിൽ മുട്ട് നെഞ്ചിൽ വന്നിടിക്കുകയായിരുന്നു. പത്തുപേരായി തുടങ്ങിയ യാത്രയിൽ പകുതിയെത്തിയപ്പോൾ ചിതറി. രണ്ടു പേർ വീതമായിരുന്നു പിന്നീടുള്ള യാത്ര.

പാറക്കെട്ടുകളിലെ അടയാളങ്ങളായിരുന്നു രക്ഷ.തിങ്കളാഴ്ച രാവിലെ ഒൻപതിനു തുടങ്ങിയ യാത്ര ഉച്ചയ്ക്ക് മൂന്നിന് അതിരുമല ബേസ് ക്യാംപിൽ അവസാനിച്ചു. ക്ഷീണം കലശലായതിനാൽ ചെന്നപാടെ ഉറക്കം പിടിച്ചു. രാത്രി ചൂട് കഞ്ഞിയും പയറും.സ്ത്രീകൾക്കും പുരുഷന്മാർക്കും ഉറങ്ങാൻ പ്രത്യേക സൗകര്യം. പുറത്തുകൊടുങ്കാറ്റും അതിഭീകര തണുപ്പും. സ്ലീപ്പിങ് ബാഗില്ലാത്തവരൊന്നും കാര്യമായി ഉറങ്ങിയിട്ടുണ്ടാകില്ല. ഇന്നലെ രാവിലെ ആറിന് എല്ലാവരും ഉണർന്നു. അഗസ്ത്യാർകൂടത്തിലേക്കുള്ള ഏറ്റവും ദുഷ്‌കരമായ 6.5 കിലോമീറ്റർ യാത്ര ഏഴരയ്ക്കു തുടങ്ങി. കുറേപേർ യാത്ര അവിടെ മതിയാക്കി.

പിന്നീടുള്ള ആറര കിലോമീറ്റർ പാറക്കൂട്ടങ്ങൾ മാത്രമാണ്. കുരങ്ങു കയറുന്നതുപോലെ വേണം പലയിടത്തും കയറാൻ. ബേസ്‌ക്യാംപിൽ നിന്നു തന്നുവിട്ട ഉപ്പുമാവ് മൂന്നരക്കിലോമീറ്റർ അകലെയുള്ള പൊങ്കാലപ്പാറയിൽ ഇരുന്നു കഴിച്ചു. പിന്നീട് നാലു സ്ഥലങ്ങളിൽ 30 മീറ്റർ ഉയരമുള്ള കുന്നുകൾ റോപ്പിൽ പിടിച്ചുകയറണം.ചുറ്റും തണുപ്പുണ്ടെങ്കിലും വിയർത്തൊലിക്കുകയായിരുന്നു. ഏറ്റവും ഉയരമുള്ള ഭാഗത്തേക്കു കാലെടുത്തുവച്ചപ്പോൾ ശബ്ദം പോലും പുറത്തുവരുന്നില്ലായിരുന്നു.

അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനാണു കൈപിടിച്ചുകയറ്റിയത്. ട്രെക്കിങ് സീസൺ തീരും വരെ എന്നും പകൽ സമയത്തൊരാൾ ഈ കുന്നിനു മുകളിലുണ്ടാകും.രാവിലെ ഏഴിന് അതിരുമലയിൽ നിന്നു യാത്രയാരംഭിക്കുന്ന ഉദ്യോഗസ്ഥൻ ഉച്ചയ്ക്ക് രണ്ടിനു മടങ്ങുകയാണു പതിവ്. ധന്യയും സംഘവും വൈകിട്ട് മൂന്നരയോടെ അതിരുമലയിൽ തിരിച്ചെത്തി. ഇന്ന് തിരികെ 13.5 കിലോമീറ്റർ സഞ്ചരിച്ചു ബോണക്കാട് എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP