Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാഷ്വാലിറ്റികളിലും ഒപികളിലും ക്യത്യമായ ഇടവേളകളിൽ നിരീക്ഷണം വേണം; കൈയേറ്റ ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം; എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണം: ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങൾ തടയാൻ ഡിജിപിയുടെ സർക്കുലർ

കാഷ്വാലിറ്റികളിലും ഒപികളിലും ക്യത്യമായ ഇടവേളകളിൽ നിരീക്ഷണം വേണം; കൈയേറ്റ ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം; എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണം: ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങൾ തടയാൻ ഡിജിപിയുടെ സർക്കുലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ കർശന നടപടി സ്വീകരിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

സമീപകാലത്ത് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരേ അതിക്രമങ്ങൾ വർധിച്ച സാചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പുതിയ സർക്കുലർ പുറത്തിറക്കിയത്. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ.പികളിലും പൊലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരേ കൈയേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു.

അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ നിലവിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയും വേഗം കോടതികളിലെത്തിക്കാനും ഡിജിപി നിർദ്ദേശം നൽകി.

അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവിമാർ നിരീക്ഷിക്കും. പ്രവർത്തനങ്ങൾ ഏകോപിക്കാനും ജില്ലാ പൊലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നൽകി. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോർട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നൽകണമെന്നും സർക്കുലറിൽ പറയുന്നു.

ആരോഗ്യപ്രവർത്തകർക്ക് നേരേയുള്ള അതിക്രമങ്ങളിൽ ഡിജിപി നേരിട്ട് ഇടപെടണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡിജിപിയുടെ സർക്കുലർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP