Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം അനുകൂലികൾ നടത്തിയ സോഷ്യൽ മീഡിയ അധിക്ഷേപം; പത്രപ്രവർത്തക യൂണിയന്റെ പരാതിയിൽ നടപടിയുമായി ഡി.ജി.പി; ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം; സൈബർ ആക്രമണം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയും; ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരന്റെ നിലപാടിനെ തള്ളി പി രാജീവും; നിഷാ പുരുഷോത്തമനും കമലേഷിനും എതിരായ വ്യക്തിഹത്യയിൽ അന്വേഷണം തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം അനുകൂലികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന വ്യക്തിധിക്ഷേപങ്ങൾക്കും സൈബർ ബുള്ളിയിങ്ങിനുമെതിരെ പത്ര-ടിവി മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി. കേരള പൊലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ അന്വേഷിക്കുക.

ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളുടെ പേരിൽ നവ മാധ്യമങ്ങളിൽ അരങ്ങേറിയ സൈബർ ബുള്ളിയിങ്ങിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കുമുൾപ്പെടെ പരാതി നൽകിയത്.

Stories you may Like

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ, ഏഷ്യനെറ്റ് ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചു വിടുന്നതെന്നെന്ന് സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ഇന്ന് അന്വേഷണം പ്രഖ്യാപിക്കുന്നത്.

അതേസമയം, മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം സംബന്ധിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അനാരോഗ്യകരമായ സംവാദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. താൻ മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നുമായിന്നും അദ്ദേഹം പതിവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. സൈബർ ആക്രമണവും സംവാദവും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ് സെക്രട്ടറിയുടെ പരാമർശങ്ങൾ സംവദിച്ചുതീർക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട ദേശാഭിമാനി പ്രവർത്തകനെ തള്ളി സിപിഎം നേതാവ് പി രാജീവ്. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ലെന്നും ഇത് സംബന്ധിച്ച് വ്യക്തിയിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.മനോരമ ന്യൂസ് മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമനെതിരേയും എഷ്യാനെറ്റ് മാധ്യമ പ്രവർത്തകൻ കെജി കമലേഷിനെതിരേയുമാണ് സോഷ്യൽ മീഡിയയിൽ വ്യാപക അക്രമം അഴിച്ചുവിട്ടത്.

'ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജിൽ നിന്നല്ലെങ്കിൽ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരിൽ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നതാണ് സമീപനം. ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവർ ചോദിച്ചിട്ടുണ്ടെന്നും പി രാജീവിന്റെ വിശദീകരണം.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ശക്തമായ സൈബറാക്രമണമാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ നടക്കുന്നത്. എന്നാൽ ഇത് സൈബറാക്രമണമാണോ സംവാദമാണോ എന്ന് പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP