Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എടാ, എടി, പോടാ, നീ' വിളികൾ പൊലീസ് ഏമാന്മാർക്ക് മറക്കാം; പൊതുജനത്തോട് പെരുമാറുന്നത് നിരീക്ഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച്; മോശം പെരുമാറ്റം കണ്ടാൽ അച്ചടക്കം പഠിപ്പിക്കും; ഹൈക്കോടതി നിർദ്ദേശിച്ചിട്ടും 'എടാ പോടാ' വിളി പൊലീസ് നിർത്തുന്നില്ലെന്ന പരാതിക്കിടെ ഡിജിപിയുടെ സർക്കുലർ

'എടാ, എടി, പോടാ, നീ' വിളികൾ പൊലീസ് ഏമാന്മാർക്ക് മറക്കാം; പൊതുജനത്തോട് പെരുമാറുന്നത് നിരീക്ഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച്;  മോശം പെരുമാറ്റം കണ്ടാൽ അച്ചടക്കം പഠിപ്പിക്കും;  ഹൈക്കോടതി നിർദ്ദേശിച്ചിട്ടും 'എടാ പോടാ' വിളി പൊലീസ് നിർത്തുന്നില്ലെന്ന പരാതിക്കിടെ ഡിജിപിയുടെ സർക്കുലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും 'എടാ', 'പോടാ' വിളി പൊലീസ് നിർത്തുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കളോടാണ് പൊലീസ് മാന്യമല്ലാത്ത രീതിയിൽ സംസാരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിരുന്നു. ലോക്ക്ഡൗൺ ലംഘിച്ചു എന്നാരോപിച്ച് നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകൾ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. വീഡിയോ എടുക്കുന്നതിനിടയിൽ പരാതിക്കാരനായ യുവാവിനെ പൊലീസ് പിന്നിലേക്ക് തള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. എന്തായാലും ഹൈക്കോചതി നിർദ്ദേശ പ്രകാരം, പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.

പൊലിസ് പൊതുജനങ്ങളെ എടാ, പോടാ എന്ന് വിളിക്കുന്നത് നിർത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പൊലിസ് മാന്യമായി ഇടപെടണം.പൊലിസ് ഭാഷ ഉപയോഗിക്കുമ്പോൾ അതിര് കടക്കരുത്. തൃശൂർ ചേർപ്പ് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലിസ് അക്രമത്തിനെതിരായ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരളത്തിൽ പൊലിസിന്റെ പെരുമാറ്റത്തിനെതിരേ വ്യാപകമായ ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.

പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുജനമധ്യത്തിൽ സേനയുടെ സൽപ്പേരിന് അവമതിപ്പും അപകീർത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP