Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാമത്തെ മകൾ പ്രസവത്തിനിടെ മരിച്ചത് ആദ്യ ആഘാതം; എല്ലാ പ്രതീക്ഷയുമായിരുന്ന മൂത്ത മകൾ അപൂർവ രോഗത്തിന്റെയും പിടിയിലും; സ്വപ്നങ്ങൾ തകരുന്നത് കണ്ടപ്പോൾ പറഞ്ഞത് മകൾക്ക് എന്തെങ്കിലും സംഭവിച്ചപ്പോൾ ജീവച്ചിരിക്കില്ലെന്ന്; എസ്എടിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ദേവുവിനെ ഇന്നലെ കണ്ടിറങ്ങിയപ്പോൾ ചന്ദ്രബാബു പുറത്തിറങ്ങിയത് മനസ് തകർന്ന്; ഒടുവിൽ അതേ ആശുപത്രി പരിസരത്ത് ഒരു മുഴം കയറിൽ ജീവനൊടുക്കലും; സോഷ്യൽ മീഡിയാ താരം ദേവുവിന്റെ കുടുംബത്തിലെ ദുരന്തം നാടിന്റെ നൊമ്പരമാകുമ്പോൾ

രണ്ടാമത്തെ മകൾ പ്രസവത്തിനിടെ മരിച്ചത് ആദ്യ ആഘാതം; എല്ലാ പ്രതീക്ഷയുമായിരുന്ന മൂത്ത മകൾ അപൂർവ രോഗത്തിന്റെയും പിടിയിലും; സ്വപ്നങ്ങൾ തകരുന്നത് കണ്ടപ്പോൾ പറഞ്ഞത് മകൾക്ക് എന്തെങ്കിലും സംഭവിച്ചപ്പോൾ ജീവച്ചിരിക്കില്ലെന്ന്; എസ്എടിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ദേവുവിനെ ഇന്നലെ കണ്ടിറങ്ങിയപ്പോൾ ചന്ദ്രബാബു പുറത്തിറങ്ങിയത് മനസ് തകർന്ന്; ഒടുവിൽ അതേ ആശുപത്രി പരിസരത്ത് ഒരു മുഴം കയറിൽ ജീവനൊടുക്കലും; സോഷ്യൽ മീഡിയാ താരം ദേവുവിന്റെ കുടുംബത്തിലെ ദുരന്തം നാടിന്റെ നൊമ്പരമാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: നിനച്ചിരിക്കാതെ തന്റെ കുടുംബത്തിലേക്ക് വന്ന ദുരന്തത്തിന്റെ ആഘാതത്തിലാണ് ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (38)വിന്റെ ജീവനൊടുക്കൽ. ഇപ്പോൾ എസ്എടി ആശുപത്രിയിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുന്ന മകൾ ദേവു (9) എന്ന ചന്ദനയെ തേടി മരണമെത്തുമെന്നു ചന്ദ്രബാബു ഭയന്നിരുന്നു. എസ്.എ.ടിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ദേവു ഇപ്പോഴുള്ളത്. മകളെ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചതോടെയാണ് ചന്ദ്രബാബു എസ്എടി ആശുപത്രിയിലെ വളപ്പിലെ മരത്തിൽ തൂങ്ങി ജീവനൊടുക്കിയത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്നിടെ സ്വയം അറിയാതെ ചുവട് വെയ്ക്കുന്ന മകൾ ദേവു സോഷ്യൽ മീഡിയയിൽ താരമായിരുന്നു. ചാനൽ പരിപാടിയിൽ പങ്കെടുത്തതോടെ ദേവു എല്ലാവർക്കും സുപരിചിതയുമായി. ഇതെല്ലാം ചന്ദ്രബാബുവിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചന്ദ്രബാബുവിന്റെ രണ്ടാമത്തെ മകൾ പ്രസവത്തിന്നിടെ മരിച്ചിരുന്നു. ഇതോടെ ആദ്യ മകളോട് ചന്ദ്രബാബു ഏറെ അടുത്തിരുന്നു. മകൾക്ക് വന്ന അപൂർവ രോഗം മറ്റൊരു ദുരന്തമായാണ് അച്ഛൻ കണ്ടത്. ദേവു ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുമ്പോൾ മകൾ മരിക്കുമെന്ന് ചന്ദ്രബാബു ഭയന്നിരുന്നു. ഇതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു ചന്ദ്രബാബു. ഇന്നലെ രാത്രി വെന്റിലേറ്ററിൽ അനക്കമില്ലാതെ കിടക്കുന്ന മകളെ കയറി കണ്ടിരുന്നു. മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ ജീവനൊടുക്കും എന്നും ഉറ്റ ബന്ധുക്കളോട് പറഞ്ഞിരുന്നു. വെന്റിലെറ്ററിൽ കഴിയുന്ന മകളുടെ ഈ കിടപ്പ് അച്ഛനെ തകർത്തിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രബാബുവിനെ എസ്എടി ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞിരുന്നാൽ ബന്ധുക്കൾ ഇയാളെ ശ്രദ്ധിച്ചിരുന്നു. പക്ഷെ എല്ലാവരും മകളുമായി ബന്ധപ്പെട്ടു ഓടി നടക്കുന്നതിനാൽ ഇന്നലെ ചന്ദ്രബാബുവിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇന്നു രാവിലെ കണ്ടത് എസ്എടി ആശുപത്രി പരിസരത്തെ മരത്തിൽ ജീവനൊടുക്കിയ നിലയിലും. ഭാര്യ രജിതയെ ഈ വിവരം ബന്ധുക്കൾ അറിയിച്ചിട്ടില്ല. മകൾക്ക് കാവലായി ഐസിയുവിന്റെ മുന്നിലാണ് ഇപ്പോഴും അമ്മ. ഒരു മകൾ പ്രസവത്തിന്നിടെ മരിച്ചു. അടുത്ത മകൾ ഏതു നിമിഷവും മരിക്കാൻ സാധ്യത. അതിന്നിടയിൽ ദുരന്തമായി ഭർത്താവിന്റെ ആത്മാഹുതിയും. വല്ലാത്ത പ്രതിസന്ധിയിലാണ് കുടുംബം പെട്ടിരിക്കുന്നത്. സമയമെടുത്ത് വിവരം ഭാര്യയെ അറിയിക്കാം എന്നാണ് കുടുംബം കരുതുന്നത്.

കോവിഡ് ടെസ്റ്റ് കൂടി എടുക്കേണ്ടത് ഉള്ളതിനാൽ പോസ്റ്റ്മോർട്ടം വൈകും. കോവിഡ് ടെസ്റ്റ് റിസൽട്ട് വന്ന ശേഷം മാത്രമേ പോസ്റ്റ്മോർട്ടം നടക്കുകയുള്ളൂ. അതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നൂറനാട് സ്വദേശിയായ ചന്ദ്രബാബു-രജിത ദമ്പതികളുടെ ആദ്യത്തെ മകളാണ് ദേവു. നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. സ്‌കൂൾ വിദ്യാർത്ഥിനിയാണ് ദേവു. രണ്ടാമത്തെ മകളാണ് പ്രസവത്തിന്നിടെ മരിച്ചത്. ഈ മരണം ചന്ദ്രബാബുവിനെ വല്ലാതെ അലട്ടിയിരുന്നു. പ്രസവത്തിന്നിടെ കുഞ്ഞു മരിച്ചതിന്റെ ആഘാതത്തിൽ മോചിതനാകാനും സമയമെടുത്തു.

രണ്ടാമത്തെ കുഞ്ഞു മരിച്ചതോടെ ദേവുവിനോട് ചന്ദ്രബാബുവിനു വല്ലാത്ത അടുപ്പം വന്നു. ദേവുവെന്നാൽ അച്ഛന് ജീവനായിരുന്നു. ഈയിടെയാണ് തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന അപൂർവ രോഗം ദേവുവിനു പിടിപെട്ടത്. ആദ്യം അടൂർ ആശുപത്രിയിലാണ് ദേവുവിനെ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് അസുഖം മാറി ദേവു വീട്ടിലെത്തിയതാണ്. പക്ഷെ പിന്നീട് വീട്ടിൽ നിന്നും കുഴഞ്ഞു വീണപ്പോഴാണ് കഴിഞ്ഞയാഴ്ച അടൂർ ആശുപത്രിയിൽ നിന്നും ആംബുലൻസ് വിളിച്ച് തിരുവനന്തപുരം എസ്എടിയിൽ ദേവുവിനെ പ്രവേശിപ്പിച്ചത്. ഇതോടെ ചന്ദ്രബാബു കനത്ത മാനസിക വിഷമത്തിലായിരുന്നു. ഇത് ആത്മഹത്യയിലേക്ക് അച്ഛനെ എത്തിക്കുകയും ചെയ്തു.

അപൂർവ രോഗം വന്നപ്പോൾ സാമ്പത്തികമായ പിന്നോക്കാവസ്ഥ കാരണം ദേവുവിന്റെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം വാർത്തയായതോടെ നിരവധി പേർ സഹായഹസ്തവുമായി എത്തിയിരുന്നു. നാലഞ്ചു ലക്ഷം രൂപ ഈ ഒരാഴ്ച കൊണ്ട് തന്നെ ചികിത്സയ്ക്ക് ചെലവായിരുന്നു. ലക്ഷങ്ങൾ ചെലവു വരുന്ന ചികിത്സയായിരുന്നു ദേവുവിന് വേണ്ടിയിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബുവിനും ഭാര്യക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. പക്ഷെ സഹായം അവശ്യമാണെന്ന് പുറത്തറിഞ്ഞതോടെ ഇവരുടെ അക്കൗണ്ടിലേക്ക് തുകകൾ ഒഴുകി വന്നിരുന്നു. ചികിത്സാ ചെലവിനു അതിനാൽ ക്ലേശിക്കേണ്ടി വന്നില്ലെന്ന് ദേവുവിന്റെ അമ്മാവനായ രമേശ് മറുനാടനോട് പറഞ്ഞു. പക്ഷെ ചന്ദ്രബാബുവിന്റെ മരണം എല്ലാം തകിടം മറിച്ചെന്നും രമേശ് പറയുന്നു.

ഉത്സവത്തിൽ ചെണ്ടമേളത്തിനൊപ്പം ദേവു ചുവടു വയ്ക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലക്ഷങ്ങൾ തന്നെ ഈ വീഡിയോ കണ്ടിരുന്നു ഇതോടെ ചാനൽ പരിപാടികളിലും ദേവു അതിഥിയായി. അപ്പോഴൊക്കെ ദേവുവിനൊപ്പം ചന്ദ്രബാബുവുണ്ടായിരുന്നു. ആ അച്ഛനാണ് മകളുടെ വിയോഗം വരുമെന്ന് കരുതി ആത്മഹത്യയിൽ അഭയം തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP