Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

കുന്നിടിച്ച് കടത്തുന്ന സംഘത്തെ പിടിക്കാൻ എത്തിയത് വെളുപ്പിന് രണ്ട് മണിക്ക്; പിടിച്ചെടുത്തത് പരിസ്ഥിതി ലോല മേഖലയിൽ നിന്നും മണ്ണെടുത്ത് ടൗണിലെ നിർമ്മാണ സ്ഥലത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും; സബ് കളക്ടർ വാഴാത്ത ദേവികുളത്ത് നിയമലംഘകരെ കയ്യാമം വെക്കാൻ ഉറക്കമില്ലാതെ എസ് പ്രേംകുമാർ

കുന്നിടിച്ച് കടത്തുന്ന സംഘത്തെ പിടിക്കാൻ എത്തിയത് വെളുപ്പിന് രണ്ട് മണിക്ക്; പിടിച്ചെടുത്തത് പരിസ്ഥിതി ലോല മേഖലയിൽ നിന്നും മണ്ണെടുത്ത് ടൗണിലെ നിർമ്മാണ സ്ഥലത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും; സബ് കളക്ടർ വാഴാത്ത ദേവികുളത്ത് നിയമലംഘകരെ കയ്യാമം വെക്കാൻ ഉറക്കമില്ലാതെ എസ് പ്രേംകുമാർ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: സബ്കളക്ടർ വാഴാത്ത ഇടമെന്ന പേര്‌ദോഷം കിട്ടിയ കേരളത്തിലെ ഏക സ്ഥലമാണ് ദേവികുളം. കയ്യേറ്റക്കാരെ കൈകാര്യം ചെയ്യാൻ മനക്കരുത്തോടെ എത്തുന്ന ഉദ്യോഗസ്ഥരും അവരുടെ സ്ഥാനഭ്രംശവും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ദേവികുളത്ത് എത്തിയ സബ് കളക്ടർമാരിൽ അധികവും നട്ടെല്ല് പണയം വെക്കാൻ തയ്യാറാകാത്തവരായിരുന്നു എന്ന ബോധ്യമാണ് പിറകെ വരുന്നവരുടെയും മനക്കരുത്ത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പതിനാറാമത്തെ സബ്കളക്ടറായി എത്തിയ എസ് പ്രേംകുമാർ ഇതുവരെ ദേവികുളത്ത് ഇരുന്നവരിൽ വെച്ച് ഏറ്റവും കുഴപ്പക്കാരനെന്ന് കയ്യേറ്റക്കാർ.

രാത്രിയിൽ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടയിൽ ആറ് വാഹനങ്ങളാണ് സബ് കളക്ടർ നേരിട്ടെത്തി പിടിച്ചെടുത്തു. ശനിയാഴ്ച വെളുപ്പിന് രണ്ടുമണിക്കാണ് സബ് കളക്ടർ എസ്.പ്രേം കൃഷ്ണന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘം നേരിട്ട് പരിശോധന നടത്തിയത്.
2018-ലെ പ്രളയത്തിനുശേഷം പരിസ്ഥിതിലോല മേഖലകളിൽനിന്ന് മണ്ണെടുക്കുന്നതിന് കർശന നിരോധനം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു.

പള്ളിവാസൽ മേഖലയിൽനിന്ന് കുന്നിടിച്ച് തോക്കുപാറ ടൗണിലെ നിർമ്മാണ സ്ഥലത്തേക്ക് മണ്ണ് കടത്തുകയായിരുന്ന മൂന്ന് ടിപ്പറുകളും രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും പിടിച്ചെടുത്ത് വെള്ളത്തൂവൽ പൊലീസിന് കൈമാറി. രാജാക്കാട് ടൗണിന് സമീപത്തുനിന്ന് കുന്നിടിക്കുകയായിരുന്ന മണ്ണുമാന്തിയന്ത്രവും സബ് കളക്ടർ നേരിട്ടെത്തി പിടിച്ചെടുത്ത് രാജാക്കാട് പൊലീസിന് കൈമാറി.

ദേവികുളത്തെ കയ്യേറ്റക്കാരുടെ കണ്ണിലെ കരടായ രേണുരാജിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് എസ് പ്രേംകൃഷ്ണൻ സബ്കളക്ടറായി എത്തുന്നത്. മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ കർശ്ശന നടപടികളുമായി രേണുരാജ് മുന്നോട്ടുപോകവെയാണ് പതിവുപോലെ ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റിയത്. ജോയ്‌സ് ജോർജ്ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കൊട്ടക്കാമ്പൂരിലുള്ള 20 ഏക്കർ സ്ഥലത്തിന്റെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കലക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു.

നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രേംകുമാറിനെ സർക്കാർ സ്ഥലം മാറ്റി. കഴിഞ്ഞ നവംബർ 19 നാണ് പ്രേംകുമാറിന്റെ പിൻഗാമിയായി രേണു രാജ് ചുമതലയേറ്റത്. രേണുരാജ് ഒരു വർഷത്തിനിടെ ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങളാണ്. കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തും കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിയെടുത്തുമാണ് ദേവികുളം സബ്കലക്ടറായ രേണു രാജ് ഇടുക്കിയിലെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയത്. പിന്നീട്, രേണു രാജിനെ സ്ഥലം മാറ്റാനുള്ള ചരടുവലികളാണ് നടന്നത്.

പഴയ മൂന്നാർ പാർക്കിങ് ഗ്രൗണ്ടിൽ പുഴയോരത്ത് എൻഒസി ഇല്ലാതെ നടത്തിവന്ന പഞ്ചായത്ത് കോംപ്ലക്സ് നിർമ്മാണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് സബ് കലക്ടർ അയച്ച റവന്യൂസംഘത്തെ എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ആർ കറുപ്പസ്വാമി എന്നിവർ ഒറ്റക്കെട്ടായാണ് തടഞ്ഞത്. 'ബുദ്ധിയില്ലാത്തവൾ' എന്ന് പറഞ്ഞാണ് രേണുരാജിനെ അന്ന് എംഎൽഎ അധിക്ഷേപിച്ചത്. ഇത് വിവാദമായതോടെ പാർട്ടി ശാസിക്കുകയും എംഎൽഎ മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് സബ് കലക്ടർ രേണു രാജിനെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രദ്ധിക്കാൻ ആരംഭിച്ചത്.

ഇക്കാ നഗറിലെയും ദേവികുളത്തെയും എൺപതിലധികം കൈയേറ്റങ്ങളാണ് മൂന്നാർ, ദേവികുളം, പള്ളിവാസൽ, ചിന്നക്കനാൽ മേഖലകളിൽ മാത്രം ഒഴിപ്പിച്ചത്. നാൽപതോളം വൻകിട കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമോയും നൽകി. ചിന്നക്കനാലിൽ വ്യാജപട്ടയം നിർമ്മിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടർന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആർഡിഎസ്. കമ്പനിയുടെയും പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. പള്ളിവാസൽ വില്ലേജിൽപ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ ഗോൾഡൻ മൂന്നാർ പാലസ് എന്ന റിസോർട്ടിന് പഞ്ചായത്ത് നൽകിയ ലൈസൻസ്, സബ് കലക്ടറുടെ കർശന നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തിരുന്നു. ഈ റിസോർട്ട് മരടിലെ വിവാദ ഫ്ളാറ്റുടമകളായ കെപിവർക്കി ഗ്രൂപ്പിന്റേതാണ്.കൂടാതെ, ചിന്നക്കനാലിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഭൂമിപരിശോധന നടത്തിവരികയായിരുന്നു. കൊട്ടാക്കമ്പൂരിലെ നിർദ്ദിഷ്ട കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി നിർണയിക്കുന്നതിനുള്ള പരിശോധനയും നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പതിവുതെറ്റിക്കാതെ സബ്കലക്ടർമാർക്കുള്ള സ്ഥലംമാറ്റ ഉത്തരവ് എത്തുന്നതും എസ് പ്രേം കൃഷ്ണൻ ചുമതല ഏൽക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP