Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുത്തിയോട്ടത്തിൽ ഡിജിപി ശ്രീലേഖയുടെ നിലപാട് തള്ളി ദേവസ്വം മന്ത്രി; കുത്തിയോട്ടം വിവാദമാക്കേണ്ട കാര്യമില്ല; ആചാരം മുൻവർഷത്തേക്കാൾ ഭംഗിയായി ഇത്തവണ നടക്കും; ബാലാവകാശ ലംഘനം ഉണ്ടോയെന്ന് പരിശോധിച്ച് പറയേണ്ട കാര്യമെന്നും കടകംപള്ളി സുരേന്ദ്രൻ

കുത്തിയോട്ടത്തിൽ ഡിജിപി ശ്രീലേഖയുടെ നിലപാട് തള്ളി ദേവസ്വം മന്ത്രി; കുത്തിയോട്ടം വിവാദമാക്കേണ്ട കാര്യമില്ല; ആചാരം മുൻവർഷത്തേക്കാൾ ഭംഗിയായി ഇത്തവണ നടക്കും; ബാലാവകാശ ലംഘനം ഉണ്ടോയെന്ന് പരിശോധിച്ച് പറയേണ്ട കാര്യമെന്നും കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന കുത്തിയോട്ടത്തെക്കുറിച്ചുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡിജിപി ശ്രീലേഖയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് കടകംപള്ളി രംഗത്തെത്തിയത്. കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ വർഷത്തേക്കാൾ ഭംഗിയായി കൂടുതൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇത്തവണ കുത്തിയോട്ടം നടക്കുമെന്നും ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും കടകംപള്ളി പറഞ്ഞു.

നാളെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. ഇതിനിടെയാണ് കുത്തിയോട്ടം വിവാദമായത്. കുത്തിയോട്ടം കടുത്ത ബാലാവകാശ ലംഘനമാണെന്നും ഇതിൽ പ്രതിഷേധിച്ച് ഇനി താൻ പൊങ്കാല ഇടാനില്ലെന്നും പറഞ്ഞാണ് ശ്രീലേഖ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ആചാരത്തിന്റെ പേരിൽ കുട്ടികൾ നേരിടുന്നത് കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണെന്നും ഇതിൽ പ്രതിഷേധിച്ച് താൻ ഇത്തവണ പൊങ്കാല ഇടില്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

പത്താം വയസ്സ് മുതൽ പൊങ്കാലയിടുന്ന ആളാണ് ഞാൻ. എനിക്ക് ഐപിഎസ് കിട്ടാൻ കാരണവും ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്. പൊങ്കാല ഇട്ട് ഞാൻ ആറ്റുകാലമ്മയോട് ഐപിഎസ് കിട്ടണമെന്ന് പ്രാർത്ഥിച്ചിരുന്നു. ഐപിഎസ് കിട്ടാനായി 22 ആം വയസ്സിൽ മൂന്ന് പൊങ്കാല വരെ ഇട്ടിരുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇത്തവണ പൊങ്കാല ഇടില്ലെന്നാണ് ഡിജിപി ശ്രീലേഖ ഐപിഎസ് തന്റെ ബ്ലോഗിൽ കുറിച്ചത്.

ശരീരത്തിൽ ഇരുമ്പ് കൊളുത്ത് കുത്തിയിറക്കുന്ന കുത്തിയോട്ട വ്രതത്തിന്റെ പേരിൽ കുട്ടികൾ നേരിടുന്ന പ്രാകൃതപരമായ പീഡനത്തിൽ പ്രതിഷേധിച്ചാണ് പൊലീസ് മേധാവിയുടെ തീരുമാനം. കുത്തിയോട്ടത്തിന്റെ പേരിൽ കുട്ടികൾ കടുത്ത മാനസികവും ശാരാരികവുമായ പീഡനമാണ് ഇവിടെ നേരിടുന്നതെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

എന്താണ് കുത്തിയോട്ടം?

അഞ്ച് വയസ്സു മുകൽ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് കുത്തിയോട്ട വഴിപാടിന് ഇരുത്തുന്നത്. എന്നാൽ വളരെ ചെറിയ കുട്ടികളായിട്ടും ഇവർ കടുത്ത പീഡനമാണ് ഈ പ്രാകൃതമായ ആചാരത്തിന്റെ പേരിൽ നേരിടുക. കുത്തിയോട്ട വ്രതമെടുക്കുന്ന കുട്ടികൾ അഞ്ച് ദിവസം വ്രതമെടുക്കണം. ഈ അഞ്ചു ദിവസവും ക്ഷേത്രത്തിൽ കഴിയുന്ന കുട്ടികൾക്ക് രക്ഷിതാക്കളെ കാണാൻ പോലും അനുവാദമില്ല. കൊടിയ പീഡനമാണ് ഈ ദിവസങ്ങളിൽ കുട്ടികൾ നേരിടേണ്ടി വരുന്നത്.

ദിവസം മൂന്ന് നേരം തണുത്ത വെള്ളത്തിൽ മുങ്ങിക്കിടക്കാൻ കുട്ടികളെ നിർബന്ധിതരാക്കുന്നു. ഈ അഞ്ച് ദിവസവും അരയിൽ ഒരു ചെറിയ തുണി മാത്രം ധരിക്കാനെ കുട്ടികൾക്ക് അനുവാദമുള്ളു. തുച്ഛമായ ഭക്ഷണം മാത്രമാണ് കുട്ടികൾക്ക് കഴിക്കാൻ നൽകുന്നത്. മന്ത്രങ്ങൾ ഉരുവിട്ട് ഇവരുടെ നേതാവായ പൂജാരി പറയുന്നത അതുപോലെ അനുസരിച്ച് വേണം കു്ടികൾ കഴിയാൻ. ദിവസം മുഴുവൻ വെറും നിലത്താണ് ഈ കുട്ടികൾ കിടക്കേണ്ടത്. അമ്പലത്തിന്റെ മുറ്റത്ത് വെറും നിലത്താണ് വസ്ത്രം പോലും ധരിക്കാൻ അനുവാദമില്ലാത്ത ഈ കുട്ടികൾക്ക് ഉറങ്ങാൻ പോലും അനുവാദം.

പൊങ്കാല ദിവസം കുട്ടികൾക്ക് കൊഡിയ പീഡനത്തിന്റേതായിരിക്കും. മഞ്ഞ വസ്ത്രം ധരിപ്പിച്ച് ആഡ-ആഭരണങ്ങളും അണിയിച്ച് ഒരുക്കി നിർത്തുന്ന കുട്ടികൾക്ക് അന്ന് കൊടിയ പീഡനത്തിന്റെ ദിനമായി മാറും. കുട്ടികളുടെ തൊലിയിലൂടെ ഇരുമ്പ് കൊളുത്ത് കുത്തിയിറക്കുന്ന ആചാരമാണിത്. അത് കുത്തികയറുമ്പോൾ വേദനയാൽ കുട്ടികൾ അലറി കരയുന്ന കാാഴ്ച അമ്പലത്തിൽ കാണാം. തുടർന്ന് കൊളുത്തൂരി എന്തോ ഭസ്മം മുറിവിൽ തൂക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP