Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പാചക പ്രവർത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം'; ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ദേവസ്വം ബോർഡിന്റെ വിവാദ ക്വട്ടേഷൻ പരസ്യം പിൻവലിച്ചു; നടപടി മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടതോടെ

'പാചക പ്രവർത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം'; ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള  ദേവസ്വം ബോർഡിന്റെ വിവാദ ക്വട്ടേഷൻ പരസ്യം പിൻവലിച്ചു; നടപടി മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവർ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോർഡിന്റെ ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് പിൻവലിപ്പിച്ചു. ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഈ വർഷത്തെ ഉത്സവത്തിനുള്ള ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്നാണ് നോട്ടീസിലുള്ളത് .

സംഭവം ശ്രദ്ധയിൽപെട്ടതായും ഉടൻ പിൻവലിക്കാൻ ദേവസ്വം കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും കെ രാധാകൃഷ്ണൻ അറിയിച്ചു. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെൻഡർ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ടിലേക്കും പകർച്ച വിതരണത്തിനും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി എല്ലാ വർഷവും ദേവസ്വം ക്വട്ടേഷൻ വിളിക്കാറുണ്ട്.

കോവിഡ് സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉത്സവ പരിപാടികൾ നടത്തുന്നതിനാൽ ഉത്സവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ്് അറിയിച്ചു.

ക്ഷേത്രത്തിൽ പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണർ ആയിരിക്കണമെന്നായിരുന്നു ജനുവരി 17ന് പുറത്തിറക്കിയ ക്വട്ടേഷൻ നോട്ടീസിലുണ്ടായിരുന്നത്. ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്ട്രേറ്ററാണ് ക്വട്ടേഷൻ നോട്ടീസ് പുറത്തിറക്കിയത്. ഇതിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിൽ അടക്കം ഉയർന്നത്.

'പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവർത്തി, പച്ചക്കറി സാധനങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കൽ, കലവറയിൽ നിന്നും സാധനസാമിഗ്രികൾ ഊട്ടുപുരയിലേക്ക് എത്തിക്കൽ, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കി വന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കൽ, രണ്ട് ഫോർക്ക് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തൽ'' ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായിരുന്നു ക്വട്ടേഷൻ ക്ഷണിച്ചിരുന്നത്. ഇതിലെ ഏഴാമത്തെ നിബന്ധനയായാണ് 'പാചക പ്രവർത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം' എന്ന നിർദേശമുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP