Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വ്യാപനം വർധിച്ചതോടെ മലയാളികൾക്ക് അനുഭവിക്കേണ്ടി വരുന്നത് മുൻപരിചയമില്ലാത്ത നിയന്ത്രണങ്ങൾ; കേട്ടു പരിചയമില്ലാത്ത പദങ്ങളും; ​ബഫർ സോൺ മുതൽ സൂപ്പർ സ്പ്രെഡ് വരെ എന്തെന്നറിയാം

കോവിഡ് വ്യാപനം വർധിച്ചതോടെ മലയാളികൾക്ക് അനുഭവിക്കേണ്ടി വരുന്നത് മുൻപരിചയമില്ലാത്ത നിയന്ത്രണങ്ങൾ; കേട്ടു പരിചയമില്ലാത്ത പദങ്ങളും; ​ബഫർ സോൺ മുതൽ സൂപ്പർ സ്പ്രെഡ് വരെ എന്തെന്നറിയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കേസുകൾ ആദ്യഘട്ടത്തിൽ കേരളത്തിൽ നിയന്ത്രണ വിധേയമായിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ പുതിയ കോവിഡ് രോ​ഗികളുടെ എണ്ണം മുന്നൂറ് കടന്നിരുന്നു. ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം ന​ഗരത്തിലെ പൂന്തുറയിൽ കമാന്റോകളെ പോലും രം​ഗത്തിറക്കിയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്. കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിൽ നിൽക്കുന്ന സമയത്താണ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് പുതിയ ചില വാക്കുകൾ കൂടി മലയാളികൾ കേട്ടത്. കണ്ടെയ്ന്മെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകൾ, ബഫർ സോണുകൾ, സൂപ്പർ സ്‌പ്രെഡ് എന്നിങ്ങനെയുള്ള ചില വാക്കുകൾ കേൾക്കുന്നുണ്ട്. അവ എന്താണെന്നും എപ്പോഴൊക്കെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെന്നും നോക്കാം...

​സൂപ്പർ സ്‌പ്രെഡ്

വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ സൂപ്പർ സ്‌പ്രെഡ് എന്നു പറയുന്നത് ഒരാളിൽ നിന്ന് ഒരുപാട് പേരിലേക്ക് വൈറസ് പകരുന്നതിനെയാണ്. കോവിഡ് ഉള്ളയാൾ സംസാരിക്കുമ്പോൾ തൊണ്ടയിലെ സ്രവം പുറത്തേയ്ക്കു തെറിക്കും. ഇതു മനുഷ്യനേത്രത്തിനു കാണാനാകില്ല. അടുത്തുനിന്നു സംസാരിച്ചാൽ ഈ സ്രവം മറ്റുള്ളവരുടെ മുഖത്തു വീഴും. ഇങ്ങനെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്. വൈറസ് കാരണം വരുന്ന രോഗങ്ങൾക്കെല്ലാം സൂപ്പർ സ്‌പ്രെഡ് സംഭവിക്കും. സൂപ്പർ സ്‌പ്രെഡിനെ കുറിച്ച് വിദേശത്തു നടന്ന പഠനങ്ങളിൽ വ്യത്യസ്തമായ ഫലങ്ങളാണ് ലഭിച്ചത്. ഒരു കൂട്ടം ആളുകളോട് ഒരു വാക്ക് ഉച്ചത്തിൽ പറയാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു പരിശോധന. ഉച്ചത്തിൽ സംസാരിച്ചവരിൽ ചിലരിൽ നിന്ന് അമിതമായ സ്രവം വന്നെങ്കിലും ചിലരിൽ നിന്ന് അത്രയും ഉണ്ടായില്ല. ഓരോരുത്തരുടെ ആരോഗ്യത്തിനു അനുസരിച്ച് പുറത്തേയ്ക്കു വരുന്ന സ്രവത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടാകും.

​ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോൺ

ദ്രുത പ്രതികരണ ടീം (ആർആർടി) തയ്യാറാക്കിയ കോവിഡ് കേസുകളുടെ വ്യാപ്തിയും സമ്പർക്കത്തിന്റെ മാപും അനുസരിച്ചാണ് ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകൾ നിശ്ചയിക്കുക. രോഗികളുടെയും സമ്പർക്കത്തിന്റെയും ഭൂമിശാസ്ത്രപരമായ വിവരണം, അതിർത്തി നിർണ്ണയിച്ച പ്രദേശം, പരിധിയുടെ നിയന്ത്രണം നടപ്പാക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണ്ടെയ്ന്മെന്റ് സോൺ തയ്യാറാക്കുക. സമ്പർക്ക പട്ടികയും മാപ്പിങിനും 24 മണിക്കൂറിലധികം എടുക്കുന്നുണ്ടെങ്കിൽ പ്രഭവകേന്ദ്രപ്രദേശം അതിർത്തി നിർണ്ണയിച്ച് കണ്ടെയ്ന്മെന്റ് സോണായി വേർതിരിക്കുന്നു.

കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് ആളുകളെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്ക് മാത്രമാകും കണ്ടെയ്ന്മെന്റ് സോണിൽ അനുമതിയുണ്ടാകുക. അതും എൻട്രി എക്‌സിറ്റ് പോയിന്റുകളിൽ താപനില പരിശോധിച്ച ശേഷം മാത്രം. പൊതുഗതാഗതമോ വാഹനയാത്രയോ അനുവദനീയമല്ല. എല്ലാ റോഡുകളും പൊലീസ് കാവലിലായിരിക്കും. സ്വകാര്യ വാഹനങ്ങൾക്കും ഡ്യൂട്ടി ഓഫിസർമാർക്കും പാസ് ഏർപ്പെടുത്തും.

​ബഫർ സോൺ

കണ്ടെയ്ന്മെന്റ് സോണിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശമാണ് ബഫർ സോൺ. പുതിയ കേസുകൾ വരാൻ സാധ്യതയുള്ള ഇടങ്ങളായിരിക്കും ബഫർ സോണുകൾ. കണ്ടെയ്ന്മെന്റ് സോണിനു ചുറ്റും 5 കിമീ ചുറ്റളവിലുള്ള പ്രദേശമാണ് ബഫർ സോൺ. ബഫർ സോണിന് പരിധി നിയന്ത്രണമില്ല. രോഗം തടയുന്നതിനായി ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുകയാണ് ബഫർ സോണിൽ പ്രാഥമികമായി ചെയ്യുന്നത്. മുഖാവരണം ഉപയോഗിക്കുക, സാമൂഹി അകലം നിയമങ്ങൾ പാലിക്കുക, പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, കൂട്ടം കൂടലിനും സമ്മേളനങ്ങൾക്കും വിലക്ക്, സ്‌കൂളുകൾ, കോളജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിലക്ക്‌ എന്നിവ കർശനമായി നടപ്പിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP