Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമർശിക്കുന്നവരുടെ താഴ് വേര് അന്വേഷിച്ച് രസം കൊള്ളുമ്പോൾ നേതൃത്വവും അണികളും അടിമണ്ണ് ഇളകിപ്പോവുന്നത് അറിയുന്നില്ല; അനിഷ്ടം തോന്നിയാൽ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുന്ന സ്ഥിതിയാണിന്ന്; അണികൾ നൽകുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ടെന്ന് ജനയുഗം; സൈബർ ഗുണ്ടായിസത്തിനെതിരെ മനോരമ മുഖപ്രസംഗം എഴുതിയത് യു.ഡി.എഫിന്റെ രാഷ്ട്രീയമെന്നും ദേശാഭിമാനി; സൈബർ പോരിൽ മുഖപ്രസംഗവുമായി ദേശാഭിമാനിയും ജനയുഗവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ വേട്ടയാടിയുള്ള സിപിഎം സൈബർ ആക്രമണത്തിന് പിന്നാലെ ന്യായികരിച്ചും വിമർശിച്ചും മുഖപ്രസംഗവുമായി ജനയുഗവും ദേശാഭിമാനിയും.സൈബർ ആക്രമണത്തെ നിശീതമായി വിമർശിച്ചാണ് ജനയുഗം മുഖപ്രസംഗം. വിമർശിക്കുന്നവരുടെ തായ് വേര് അന്വേഷിച്ച് രസം കൊള്ളരുതെന്ന് ലേഖനത്തിൽ പറയുന്നു. നേതൃത്വവും അണികളും അടിമണ്ണ് ഇളകിപ്പോവുന്നത് അറിയുന്നില്ല, മാധ്യമങ്ങളും സംവാദകരും മാന്യത മറക്കരുത്. മാധ്യമങ്ങളും വഴിതെറ്റരുത്. അവരെയും കുടുംബങ്ങളെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും -ലേഖനം ചൂണ്ടിക്കാട്ടുന്നു.

'മാധ്യമ സമൂഹം മഹാത്മാ ഗാന്ധിയുടെ വാക്കുകൾ മറക്കുന്നു. കേട്ടറിവുകൾ വാർത്തയാക്കുന്നതല്ല മാധ്യമപ്രവർത്തനം. വ്യക്തികളെയും സമൂഹത്തെയും അവഹേളിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുത്. സത്യസന്ധമായ വാർത്തകളായിരിക്കണം പ്രസിദ്ധീകരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അതേതെന്ന് സ്വീകരിക്കുന്നത് വിവേകത്തോടെയാവണം. ഗോസിപ്പുകൾക്ക് പിന്നാലെ പോകരുത്. പുറത്തേക്കിറങ്ങുമ്പോൾ സ്വദേശാഭിമാനിയെയും കേസരി ബാലകൃഷ്ണപിള്ളയെയും ഒന്ന് ഓർക്കണം'. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിലെ പരാമർശമാണിതെന്നും -ജനയുഗം പറയുന്നു.സെബർ ഗുണ്ടകൾക്കെതിരായ പോരാട്ടത്തില് മാധ്യമങ്ങൾ ഇപ്പോഴെങ്കിലവും ഉണർന്നത് നന്നായി എന്നും ദേശാഭിമാനി ലേഖനത്തിൽ പരാമർശിക്കുന്നു

'മാധ്യമ സമൂഹം മഹാത്മാ ഗാന്ധിയുടെ വാക്കുകൾ മറക്കുന്നു. കേട്ടറിവുകൾ വാർത്തയാക്കുന്നതല്ല മാധ്യമപ്രവർത്തനം. വ്യക്തികളെയും സമൂഹത്തെയും അവഹേളിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുത്. സത്യസന്ധമായ വാർത്തകളായിരിക്കണം പ്രസിദ്ധീകരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അതേതെന്ന് സ്വീകരിക്കുന്നത് വിവേകത്തോടെയാവണം. ഗോസിപ്പുകൾക്ക് പിന്നാലെ പോകരുത്. പുറത്തേക്കിറങ്ങുമ്പോൾ സ്വദേശാഭിമാനിയെയും കേസരി ബാലകൃഷ്ണപിള്ളയെയും ഒന്ന് ഓർക്കണം'. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിലെ പരാമർശമാണിതെന്നും -ജനയുഗം പറയുന്നു.സെബർ ഗുണ്ടകൾക്കെതിരായ പോരാട്ടത്തില് മാധ്യമങ്ങൾ ഇപ്പോഴെങ്കിലവും ഉണർന്നത് നന്നായി എന്നും ദേശാഭിമാനി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

'മാധ്യമ സമൂഹം മഹാത്മാ ഗാന്ധിയുടെ വാക്കുകൾ മറക്കുന്നു. കേട്ടറിവുകൾ വാർത്തയാക്കുന്നതല്ല മാധ്യമപ്രവർത്തനം. വ്യക്തികളെയും സമൂഹത്തെയും അവഹേളിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുത്. സത്യസന്ധമായ വാർത്തകളായിരിക്കണം പ്രസിദ്ധീകരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അതേതെന്ന് സ്വീകരിക്കുന്നത് വിവേകത്തോടെയാവണം. ഗോസിപ്പുകൾക്ക് പിന്നാലെ പോകരുത്. പുറത്തേക്കിറങ്ങുമ്പോൾ സ്വദേശാഭിമാനിയെയും കേസരി ബാലകൃഷ്ണപിള്ളയെയും ഒന്ന് ഓർക്കണം'. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിലെ പരാമർശമാണിതെന്നും -ജനയുഗം പറയുന്നു.സെബർ ഗുണ്ടകൾക്കെതിരായ പോരാട്ടത്തില് മാധ്യമങ്ങൾ ഇപ്പോഴെങ്കിലവും ഉണർന്നത് നന്നായി എന്നും ദേശാഭിമാനി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ജനയുഗം ലേഖനത്തിന്റെ പൂർണ രൂപം

ഇന്നലെയും ഇതേകോടതി മാധ്യമവിചാരണക്കെതിരെ വിമർശനം നടത്തി. ഇന്ന് കോടതികൾ മാത്രമല്ല, പൊതുസമൂഹമാകെ മാധ്യമങ്ങളെ വിലയിരുത്തുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ് ആണെന്ന ബോധ്യം നഷ്ടപ്പെടുകയോ തങ്ങൾ വിമർശനങ്ങൾക്കതീതരല്ല എന്ന തോന്നലുണ്ടാകുകയോ ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ നിരീക്ഷിക്കാൻ ജനങ്ങൾ തയ്യാറാവുന്നത്. മാധ്യമങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്ന ആ ഇടത്തിൽ വിമർശനങ്ങൾ വന്ന് കുമിഞ്ഞുകൂടുകയും ചെയ്യും. സ്വയം വിമർശനത്തിന് തയ്യാറാവുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും നിൽക്കാതെ തങ്ങളുടെ ശരിയിൽ കടിച്ചുതൂങ്ങുന്ന ശൈലി ആവർത്തിക്കപ്പെമ്പോൾ മാധ്യമ ധർമ്മം കാത്തുസൂക്ഷിക്കുന്നവരടക്കം സമൂഹത്തിന് അനഭിമതരായി തുടരേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നു.

മാധ്യമങ്ങളിൽ പലതും സമൂഹമാധ്യമങ്ങളിൽ പ്രത്യേക വിഭാഗങ്ങളും ഇന്ന് സഞ്ചരിക്കുന്നത് അഭിലഷണീയമായ പഥത്തിലൂടെയാണ്. രണ്ടും ചേർത്തുകെട്ടി നിഗൂഢ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നതും വലിയ ദോഷങ്ങളുണ്ടാക്കുന്നുണ്ട്. ചാനൽ ചർച്ചകളിലെ പരദൂഷണവിശേഷങ്ങൾ വലിയ വിവാദങ്ങളിലേക്കും കൂടുതൽ തർക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയാണിന്ന് സമൂഹമാധ്യമങ്ങൾ. അരമണിക്കൂറിലും ഒരുമണിക്കൂറിലും ഒതുങ്ങിപ്പോകുന്ന ആനുകാലിക വിഷയങ്ങളിലെ തർക്കങ്ങളെ സമൂഹത്തിന്റെ മുന്നിലേയ്‌ക്കെറിഞ്ഞുകൊടുക്കുന്നത് സൈബർ കുറ്റകൃത്യമാണെന്ന് പറയുന്നില്ല.

അതിന്റെ പേരിൽ പക്ഷം ചേർന്ന് അതിരുകടന്ന പദപ്രയോഗങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രൂീയനേതൃത്വങ്ങളെയും അപഹാസ്യരാക്കപ്പെടുന്നത് നിയന്ത്രിക്കപ്പെടണം. രാജ്യത്തിന്റെ പൊതുസ്ഥിതി ചൂണ്ടിക്കാട്ടിയാൽ ആർഎസ്എസ്-ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിന്ന് പുറംതള്ളപ്പെടുന്ന കമന്റുകളും അതിണ്ടനെ നേരിടുന്ന ശൈലിയും നിരീക്ഷിക്കപ്പെടേണ്ടതാണ്. കോൺഗ്രസിന്റെ നിയമസഭാസാമാജികർ പോലും തങ്ങൾക്ക് തല്പരരല്ലാത്ത സ്ത്രീകൾക്കെതിരെയും അഭിപ്രായങ്ങൾക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്.

മോർഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാൻ ഡിസിസി പ്രസിഡന്റുമാർ പോലും സോഷ്യൽ മീഡിയ ഉപയോഗിച്ചതെല്ലാം കേരളം ചർച്ചചെയ്ത വിഷയമാണ്.സമൂഹമാധ്യമങ്ങളിലൂടെ അണികൾ നൽകുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ട്. ചർച്ചനയിക്കുന്ന മാധ്യമപ്രവർത്തകരാകട്ടെ അതിഥികളേക്കാൾ കൂടുതൽ രാഷ്ട്രീയം പയറ്റുന്നതും അമിതമാകുന്നു. ചർച്ചയ്ക്കുള്ള വിഷയം തിരഞ്ഞെടുക്കുന്നതിലും അവരുടെ രാഷ്ട്രീയലക്ഷ്യമുണ്ട്. തർക്കങ്ങളിലൂടെയാണെങ്കിലും രാഷ്ട്രീയത്തിലൂന്നിയ ചർച്ചകളിലേക്ക് തിരിച്ചുവരേണ്ടതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന് പൊതുസമൂഹത്തെയും സമൂഹമാധ്യമങ്ങളെയും പ്രാപ്തരാക്കണം. മാധ്യമങ്ങളിൽ അതിനുള്ള വേദികൾ സൃഷ്ടിക്കപ്പെടണം. അതത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമായി അത് മാറുകയും വേണം. എന്നാലിവിടെ അണികൾ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീർണതയായേ സമൂഹം വിലയിരുത്തൂ.

മാധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു. അനിഷ്ടം തോന്നിയാൽ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന്. വിമർശനങ്ങൾക്ക് പാത്രമായവരാകട്ടെ അതിലേക്ക് നയിച്ച സാഹചര്യത്തിൽ തന്റെ പങ്ക് എന്താണെന്ന് പിന്തിരിഞ്ഞന്വേഷിക്കുന്നുമില്ല. വിമർശിക്കുന്നവരുടെ തായ്വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലംമുതലിങ്ങോട്ട് നോക്കിയാൽ നയങ്ങളുടെയും തത്വങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞോ എതിർത്തോ സ്വാർത്ഥതകൊണ്ടോ രാഷ്ട്രീയനിറം മാറുകയും ഭിന്നാഭിപ്രായത്തെ ഏകോപിപ്പിച്ച് പുതിയ സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതെല്ലാം തുടരുകയാണ്. അത് ചികഞ്ഞുപോകുന്നതൊന്നും ഇന്നിന്റെ അജണ്ടയേയല്ലെന്ന് തിരിച്ചറിയുക.


അതേ സമയം സൈബർ ആക്രമണങ്ങൾ ഇടതുപക്ഷ നേതാക്കൾക്ക് എതിരേയും മുൻപും കേരളത്തിൽ അരങ്ങേറിയിട്ടുണ്ടെന്നും അന്ന് മൗനം സ്വീകരിച്ച മാധ്യമ നിഷ്‌ക്രിയത്വത്തെ വിമർശിച്ചും ദേശാഭിമാനി ലേഖനം വിമർശിക്കുന്നത്. സൈബർ ഗുണ്ടകൾക്കെതിരായ പോരാട്ടത്തില് മാധ്യമങ്ങൾ ഇപ്പോഴെങ്കിലും ഉണർന്നത് നന്നായി എന്നും ദേശാഭിമാനി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സൈബർ ഗുണ്ടായിസത്തിനെതിരെ മനോരമ മുഖപ്രസംഗം എഴുതിയത് രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ടാണെന്നും യു.ഡി.എഫ് അജണ്ടയാണ് മനോരമ നടപ്പിലാക്കുന്നതെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ശശികുമാർ കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ചൂണ്ടിക്കാട്ടിയതുപോലെ ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കമാണ് നടക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമർശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടമെന്നും മുഖപ്രസംഗത്തിലൂടെ ദേശാഭിമാനി വിമർശിക്കുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ തലവെട്ടിമാറ്റി ന
ത്തി ഡി.സി.സി പ്രസിഡന്റായ വനിത നടത്തിയ നടപടി ശരിയല്ലെന്നും ഇവർക്കെതിരെ എന്ത് നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.

ദേശാഭിമാനി മുഖപ്രസംഗം

കേരളത്തിലെ മാധ്യമങ്ങൾ പുതിയൊരു പോർമുഖം തുറന്നിരിക്കുന്നു. ''സൈബർ ഗുണ്ട'കൾക്കെതിരെയാണ് പോരാട്ടം. ഏറെ നാളായി സജീവമായ ഈ പ്രശ്‌നത്തിലേക്ക് മാധ്യമങ്ങൾ ഇപ്പോളെങ്കിലും ഉണർന്നത് നന്നായി. ഈ കാലം അങ്ങനെയൊന്ന് ആവശ്യപ്പെടുന്നുണ്ട്. എതിർപ്പുള്ളവർക്ക് നേരെ വ്യാജപ്പേരുകളുടെ മുഖംമൂടിയിട്ടും അല്ലാതെയും എന്തും പറയുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പെരുകുന്നു. അവരെ നിലയ്ക്കുനിർത്തണം. ആർക്കും തർക്കമില്ലാത്ത കാര്യം. പക്ഷേ, ഇപ്പോൾ മാധ്യമങ്ങൾ ഈ വിഷയത്തിലേക്ക് പെട്ടെന്ന് ശ്രദ്ധയൂന്നിയത് എന്തുകൊണ്ട് എന്നൊരു ചോദ്യം അവഗണിക്കാൻ പറ്റില്ല.

യുഡിഎഫിന്റെ നയവിളംബര പത്രികകൂടിയായ മലയാള മനോരമ ബുധനാഴ്ച മുഖപ്രസംഗം എഴുതുകകൂടി ചെയ്തപ്പോൾ കാര്യം വ്യക്തമാകുന്നു. ഇപ്പോൾ ''സൈബർ ഗുണ്ട'കൾക്കെതിരെ അവർ തുടങ്ങിയിരിക്കുന്ന പോരാട്ടം രാഷ്ട്രീയസമരമാണ്. കേരളത്തിൽ ദൃശ്യമാധ്യമരംഗത്തെ ആദ്യ പഥികൻ എന്ന് പറയാവുന്ന ശശികുമാർ കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ചൂണ്ടിക്കാട്ടിയതുപോലെ ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കമാണ് നടക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമർശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടം

സൈബർ കുറ്റകൃത്യങ്ങൾ മാധ്യമപ്രവർത്തകർക്കു നേരെ ഉണ്ടായതുകൊണ്ടല്ലേ ബഹളം എന്നും കരുതുന്ന ശുദ്ധാത്മാക്കളുണ്ട്. അവരെ ഒന്നുരണ്ടു കാര്യങ്ങൾ ഓർമിപ്പിക്കാം. മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ചാനലിലെ അടക്കം വനിതാ മാധ്യമപ്രവർത്തകർ അതിരൂക്ഷമായ സൈബർ ആക്രമണം നേരിട്ടത് അത്ര പണ്ടൊന്നുമല്ല. ആ മാധ്യമ എഡിറ്റർമാർക്കുപോലും അന്ന് ധാർമികരോഷം ഉണർന്നില്ല. ഒരു പത്രസമ്മേളനത്തിലും ചോദ്യങ്ങൾ ഉണ്ടായില്ല. സിപിഐ എമ്മിന്റെ പ്രമുഖരായ ഏറെക്കുറെ എല്ലാ വനിതാ നേതാക്കൾക്കെതിരെയും കടുത്ത അധിക്ഷേപങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നു. എഴുത്തുകാരി കെ ആർ മീരയെ അധിക്ഷേപിച്ചിറങ്ങിയത് ഒരു യുഡിഎഫ് എംഎൽഎ ആയിരുന്നു. മറ്റൊരു എംഎൽഎ സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ രണ്ടു സ്ത്രീകൾക്കെതിരെ ഉപയോഗിച്ച വാക്കുകൾ അച്ചടിക്കാൻപോലും ആകാത്തത്ര നികൃഷ്ടം. ഇത് സ്ത്രീകൾക്കെതിരെ നടന്നതുമാത്രം. മറ്റ് എത്രയോ നേതാക്കൾക്കെതിരെ ഈ മാതൃകയിൽ അധിക്ഷേപം ചൊരിഞ്ഞു.

കേരളം ആദരിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെയും സുശീലാ ഗോപാലനെയും നിന്ദ്യമായി അവഹേളിച്ചതും ഒരു യുഡിഎഫ് എംഎൽഎ ആയിരുന്നല്ലോ? ഇതിനൊക്കെ പുറമേ ചാനൽ അവതാരകർ 'നിരീക്ഷക' പട്ടം കെട്ടിച്ച് കൊണ്ടുവരുന്നവർ സിപിഐ എം നേതാക്കൾക്ക് എതിരെ ചൊരിയുന്ന വ്യക്തിപരമായ വിഷവർഷം വേറെയും. എന്നാൽ ബിജെപിയും യുഡിഎഫും പ്രതിക്കൂട്ടിലാകും എന്ന ഘട്ടത്തിൽ സ്വന്തം മാധ്യമ പ്രവർത്തകർക്കെതിരെയുള്ള തെറിവർഷം പോലും മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചു. ഇങ്ങനെ ചിലതുമാത്രം കാണുന്ന മാധ്യമപ്രവണതയെപ്പറ്റിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏറ്റവും ലളിതമായി പറഞ്ഞത്. ചിലർക്കെതിരെ വരുമ്പോൾ ''ആഹാ' എന്നും മറ്റു ചിലർക്കെതിരെയാകുമ്പോൾ ''ഓഹോ' എന്നുമുള്ള സമീപനമെന്ന്.

സൈബർ രംഗത്ത് ഉണ്ടാകുന്ന അധിക്ഷേപവർഷമെല്ലാം രാഷ്ട്രീയ ബന്ധമുള്ളവരുടേതല്ല. അധമമനസ്സുള്ള വെട്ടുക്കിളിക്കൂട്ടങ്ങളാണ് പലപ്പോഴും സ്ത്രീ പ്രൊഫൈലുകളിൽ വന്ന് ഉള്ളിലെ വിഷം തുപ്പി പോകുന്നത്. സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധതയുടെ സൈബർ പ്രതിനിധികളാണ് അവർ. ഇവർ പല രാഷ്ട്രീയ പാർട്ടികളുടെ ആളുകളായി നടിക്കും. അവരെ നിയമംകൊണ്ടുതന്നെ നേരിടണം. എന്നാൽ, രാഷ്ട്രീയമായി തിരിച്ചറിയാവുന്ന വ്യക്തികളെ നിയമപരമായിമാത്രം നേരിട്ടാൽ പോരാ. അവരെ താക്കീത് നൽകിയും തിരുത്തിയും മുന്നോട്ടുപോകണം. സിപിഐ എം ആ സമീപനം സ്വീകരിക്കുന്നു. കഴിഞ്ഞ ദിവസവും അത്തരത്തിൽ നടപടി ഉണ്ടായി. എന്നാൽ, മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചിത്രത്തിൽ മന്ത്രിയുടെ ഭാര്യയുടെ തല വെട്ടിമാറ്റി അവിടെ സ്വർണക്കടത്ത് കേസ് പ്രതിയുടെ തല ഒട്ടിച്ചു പ്രചരിപ്പിച്ചത് ഡിസിസി പ്രസിഡന്റായ ഒരു വനിതയാണ്. ഒരു ശാസനപോലും കോൺഗ്രസിൽനിന്ന് ഉണ്ടായതായി കണ്ടില്ല. ഇത് മാറണം. അറിയപ്പെടുന്ന അണിളിൽനിന്നും നേതാക്കളിൽനിന്നും ഇത്തരം ചെയ്തികൾ ഉണ്ടാകുന്നില്ലെന്ന് പാർട്ടികൾ ഉറപ്പുവരുത്തണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP