Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയോടൊപ്പം നിന്ന് ദേശാഭിമാനി നവഭാരതത്തിനായി ദൃഢപ്രതിജ്ഞ ചെയ്യുന്നു; കേന്ദ്ര സർക്കാരിന്റെ പുത്തൻ പരസ്യം ഒന്നാം പേജിൽ നൽകിയത് ദേശാഭിമനി മാത്രം; പത്രം കൈയിൽ കിട്ടിയ വായനക്കാർക്ക് അങ്കലാപ്പ്

മോദിയോടൊപ്പം നിന്ന് ദേശാഭിമാനി നവഭാരതത്തിനായി ദൃഢപ്രതിജ്ഞ ചെയ്യുന്നു; കേന്ദ്ര സർക്കാരിന്റെ പുത്തൻ പരസ്യം ഒന്നാം പേജിൽ നൽകിയത് ദേശാഭിമനി മാത്രം; പത്രം കൈയിൽ കിട്ടിയ വായനക്കാർക്ക് അങ്കലാപ്പ്

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ കോൺഗ്രസിനേക്കാക്കാൾ ശക്തമായ പ്രതിരോധം തീർക്കുന്നതു തങ്ങളാണെന്ന സി.പി.എം നേതാക്കളുടെ അടിക്കടിയുള്ള പ്രസ്താവനകൾക്കിടെ, ഇന്നു പാർട്ടി പത്രമായ ദേശാഭിമാനി കൈയിൽ കിട്ടിയ സഖാക്കൾ ഞെട്ടിത്തരിച്ചു പോയി. മോദി സർക്കാരിനെ പ്രകീർത്തിച്ചുള്ള അത്യുഗ്രൻ പരസ്യവും പോരാത്തതിനു ചിരിച്ചുകൊണ്ടിരിക്കുന്ന മോദിയുടെ ചിത്രവും.

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരമെങ്കിലും അഹമ്മദ് പട്ടേലിന്റെ വിജയം കേരളത്തിലെ കോൺഗ്രസുകാരെക്കാൾ ആഗ്രഹിച്ചത് സിപിഎമ്മായിരുന്നു. ഈ സാഹചര്യത്തിൽ ഒന്നാം പേജിൽ പട്ടേലിന്റെ വിജയവാർത്ത പ്രതീക്ഷിച്ച സഖാക്കളാണ് പത്രം കൈയിൽ കിട്ടിയതോടെ ഞെട്ടിയത്. അതേസമയം മറ്റു പത്രങ്ങളൊന്നും ഈ പരസ്യം ഒന്നാം പേജിൽ ഈ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്.

സർക്കാർ പരസ്യങ്ങൾ പത്രസ്ഥാപനങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കില്ലെന്നതാണ് യാഥാർഥ്യമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒന്നാം പേജിൽ അത് ഉൾപ്പെടുത്തിയതിനെതിരെ നേതാക്കൾക്കിടയിൽ തന്നെ വിമർശനമുയർന്നിട്ടുണ്ട്. ബിജെപിക്കും ആർഎസ്എസിനും എതിരായ പാർട്ടിയുടെ ചെറുത്തുനിൽപ്പിന്റെ ശക്തയും പ്രസക്തിയും അപ്പാടെ ചോർത്തിക്കളയുന്നതാണ് പത്രത്തിന്റെ നിലപാടെന്ന വിശർനവും ഉയർന്നിട്ടുണ്ട്.

ആർഎസ്എസ് കാര്യവാഹകിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി കേരളത്തിലെത്തിയതും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ ആകുന്ന തരത്തിൽ പ്രസ്താവന ഇറക്കിയതും അഖിലേന്ത്യാതലത്തിൽ തന്നെ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. ഇതു പ്രതിരോധിക്കാൻ ദേശീയ മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയതിനു പിന്നാലെയാണ് ബിജെപി സർക്കാരിനെ പ്രകീർത്തിച്ചുള്ള പരസ്യം അച്ചടിക്കേണ്ട ഗതികേട് ദേശാഭിമാനിക്കുണ്ടായത്.

കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ആക്രമണം പ്രതിരോധിക്കാൻ പിണറായി വിജയനെ ഇംഗ്ലീഷ് ചനലിൽ എത്തിച്ചതുൾപ്പെടെയുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെ പാർട്ടി പത്രത്തിൽ മോദിയെ പ്രകതീർത്തിച്ചത് മുഖ്യമന്ത്രിയുടെ ഉപദേശകരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തിൽ ലക്ഷങ്ങൾ വിലയുള്ള പരസ്യങ്ങൾ ഒഴിവാക്കുന്നത് പത്രത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന നിലപാടിലാണ് ദേശാഭിമാനി മാനേജ്‌മെന്റ്.

നവഭാരതത്തിനായുള്ള ദൃഢപ്രതിജ്ഞ എന്ന പേരാലണ് പരസ്യം. ഒരു നവഭാരതം പടുത്തുയർത്തുമെന്ന് ഞങ്ങൾ ഒറ്റക്കെട്ടായി ദൃഢപ്രതിജ്ഞ ചെയ്യുന്നു. 1942 ൽ നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികൾ ക്വിറ്റ് ഇന്ത്യയെന്ന ദൃഢനിശ്ചയമെടുത്തു. തുടർന്ന് 1947-ൽ ഭാരതത്തിന്റെ സ്വാതന്ത്ര്യം സാക്ഷാത്ക്കരിക്കപ്പെട്ടു.

2022നകം നവഭാരതം പടുത്തുയർത്താൻ പ്രയത്‌നിക്കുമെന്ന് ഞങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്യുന്നു.... എന്നിങ്ങനെയാണ് പരസ്യം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും പരസ്യത്തിന്റെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP