Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചെന്ന് കപിൽ സിബലിന്റെ ആരോപണം വെറും തള്ളു മാത്രം; സ്റ്റിങ് വീഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതാവിന്റെ ആരോപണം രാഹുൽ ഗാന്ധി പോലും എന്തുകൊണ്ട് ഏറ്റുപിടിച്ചില്ല? ആരും അറിയാതെ എങ്ങനെ ഇത്രയും വലിയ തുക എത്തിച്ചെന്ന ചോദ്യത്തിനും ഉത്തരമില്ല; വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് നിഷേധിച്ച് പ്രതിരോധ മന്ത്രാലയവും

മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചെന്ന് കപിൽ സിബലിന്റെ ആരോപണം വെറും തള്ളു മാത്രം; സ്റ്റിങ് വീഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതാവിന്റെ ആരോപണം രാഹുൽ ഗാന്ധി പോലും എന്തുകൊണ്ട് ഏറ്റുപിടിച്ചില്ല? ആരും അറിയാതെ എങ്ങനെ ഇത്രയും വലിയ തുക എത്തിച്ചെന്ന ചോദ്യത്തിനും ഉത്തരമില്ല; വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് നിഷേധിച്ച് പ്രതിരോധ മന്ത്രാലയവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ടുനിരോധനം ഏർപ്പെടുത്തുന്ന ഘട്ടത്തിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികൾ വ്യോമസേന വിമാനം വഴി ഇന്ത്യയിൽ എത്തിച്ചെന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ആരോപണം വെറും ഉണ്ടായില്ലാ വെടിയായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ തകർന്നടിയുന്നു. സ്‌ഫോടനാത്മക വെളിപ്പെടുത്തൽ എന്നു പറഞ്ഞു കൊണ്ട് സിബൽ ഉന്നയിച്ച ആരോപണം ദേശീയ മാധ്യമങ്ങളാരും തന്നെ ഏറ്റുപിടിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. സ്റ്റിങ് വീഡിയോ പുറത്തുവിട്ടു കൊണ്ടു സിബൽ ഉന്നയിച്ച ആരോപണം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടെ അതുപോലെ മറ്റ് മുതിർന്ന നേതാക്കളിൽ ആരും ഏറ്റുപിടിക്കാനും തയ്യാറായില്ല.

ആരോപണത്തിൽ ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽ ഈ വിഷയം ഏറ്റുപിടിക്കുന്നില്ലെന്ന ചോദ്യമാണ് ബിജെപി പ്രവർത്തകർ പോലും ഉന്നയിക്കുന്നത്. അതേസമയം ഈ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിർദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നേതാക്കളാലും ഈ വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറാകുന്നില്ല. അതേസമയം ഇത്രയും രഹസ്യമായി എങ്ങനെ മൂന്ന് ലക്ഷം കോടി രൂപ ഇന്ത്യയിൽ എത്തിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.

വിദേശരാജ്യത്തു നിന്നും വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് പണം കടത്തിയാൽ തന്നെയും ഇത്രയും രഹസ്യമായി എങ്ങനെ കാര്യങ്ങൾ നീക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതു കൊണ്ടു കൂടിയാണ് ആരോപണം മറ്റ് കോൺഗ്രസ് നേതാക്കൾ ഏറ്റുപിടിക്കാതിരുന്നത്. സിബലിന്റെ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് നോട്ട് നിരോധനത്തിന് ശേഷം വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കറൻസി കൊണ്ടുവന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇതിനായി വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ല. നോട്ട് അസാധുവാക്കിയതിന്റെ മറവിൽ വിദേശത്ത് അച്ചടിച്ച നോട്ടുകൾ മാറ്റിയെടുത്തെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധനത്തിന് മുമ്പോ നിരോധന സമയത്തോ അതിനുശേഷമോ വിദേശത്ത് നിന്ന് കറൻസി ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നോട്ട് നിരോധനത്തിന് പിന്നാലെ മൂന്ന് ലക്ഷം രൂപയുടെ വ്യാജ കറൻസികൾ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിൽ എത്തിച്ചതായി കഴിഞ്ഞ ദിവസെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇവ വ്യോമസേനയുടെ വിമാനങ്ങളിൽ ഇന്ത്യയിൽ എത്തിച്ച് മാറ്റിയെടുക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതതാവ് കപിൽ സിബൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവന നടത്തിയത്.

അതേസമയം നോട്ടു അസാധുവാക്കിയതിന്റെ മറവിൽ വിദേശത്തു നിന്നും വ്യാജ കറൻസികൾ മാറ്റിയെടുത്തെന്ന് കോൺ്ഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചത് ബിജെപി സർക്കാറുകളുമായി ബന്ധമുള്ള ചില വിദേശ അച്ചടി കമ്പനികളുടെ ചുവടുപിടിച്ചാണെന്നും സൂചനയുണ്ട്. അടുത്തകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ കറൻസി അച്ചടിക്കാൻ ഒപ്പിട്ടത് ദേലാരു എന്ന കമ്പനിയുമായിട്ടായിരുന്നു. ഈ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കപിൽ സിബൽ ആക്ഷേപം ഉന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബിജെപി ഭരണസംസ്ഥാനമായ മഹാരാഷ്ട്രയിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനി കറൻസി അച്ചടിശാല സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷൻ (എംഐഡിസി) സമുച്ചയത്തിൽ പത്തേക്കർ സ്ഥലവും കരാർപ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് വിട്ടുകൊടുക്കുകയുണ്ടായി.

ഡിലാറൂവും മഹാരാഷ്ട്ര സർക്കാരും കരാറിൽ ഒപ്പിട്ടതായി ബിജെപിയുടെ നാസിക് എംപി ഹേമന്ത് ഗോഡ്സെയാണ് വെളിപ്പെടുത്തിയത്. 700 കോടി രൂപ മുതൽമുടക്കിലാകും ഡിലാറൂ അച്ചടിശാല സ്ഥാപിക്കുക. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് ഒരു വിദേശകമ്പനിക്ക് അനുമതി നൽകുന്നത് ഇതാദ്യമാണ്. മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിക്കൊപ്പം തന്നെയാണ് കരിമ്പട്ടികയിൽ ഉൾപ്പെട്ട വിദേശ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവെന്നതും ശ്രദ്ധേയം.

1997-98 കാലയളവിൽ ഇന്ത്യൻ കറൻസി അച്ചടിക്കാൻ ഡിലാറൂ ആർബിഐയിൽനിന്ന് കരാർ നേടിയിരുന്നു. അഞ്ഞൂറിന്റെയും നൂറിന്റെയുമായി 360 കോടി നോട്ടുകൾ (ഒരു ലക്ഷം കോടി രൂപ മൂല്യം) അച്ചടിക്കാനായിരുന്നു കരാർ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2011ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡിലാറൂവിനെ കരിമ്പട്ടിയിൽപ്പെടുത്തിയത്. ഇന്ത്യക്കും പാക്കിസ്ഥാനും കറൻസി അച്ചടിക്കുന്നതിന് ഒരേ അച്ചടിക്കടലാസ് നൽകിയെന്നതും 300 കോടി രൂപയുടെ മോശം അച്ചടിക്കടലാസ് വിതരണം ചെയ്തതുമാണ് കരിമ്പട്ടികയിൽപ്പെടുത്താനുള്ള കാരണങ്ങൾ.

കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ് മഹാരാഷ്ട്ര സർക്കാരുമായി ഡിലാറൂ കരാറിൽ എത്തിയത്. കുറഞ്ഞ ചെലവിൽ അച്ചടി സാധ്യമാകുമെന്നതാണ് ഇന്ത്യയിലേക്ക് വരുന്നതിന് ഡിലാറൂ താൽപ്പര്യമെടുക്കാൻ കാരണം. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെന്ന അയോഗ്യത ഡിലാറൂ എങ്ങനെ മറികടന്നുവെന്നത് ദുരൂഹമായിരുന്നു. ഈ ദൂരുഹതയുടെ പിൻപറ്റിയാണ് ഇപ്പോൾ കപിൽ സിബലിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP