Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിലെ കലാപത്തിന് ശമനമാകുന്നു; നിരോധനാജ്ഞയിൽ ഇളവ് വരുത്തിയത് സംഘർഷാവസ്ഥയിൽ അയവ് വന്നതോടെ; വടക്ക് കിഴക്കൻ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 42ആയി; ഇരകൾക്കുള്ള അടിയന്തര ധനസഹായം നാളെ വിതരണം ചെയ്യുമെന്ന് അധികൃതർ; കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കൈമാറാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പൊലീസ്; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും സൂചന

ഡൽഹിയിലെ കലാപത്തിന് ശമനമാകുന്നു; നിരോധനാജ്ഞയിൽ ഇളവ് വരുത്തിയത് സംഘർഷാവസ്ഥയിൽ അയവ് വന്നതോടെ; വടക്ക് കിഴക്കൻ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 42ആയി; ഇരകൾക്കുള്ള അടിയന്തര ധനസഹായം നാളെ വിതരണം ചെയ്യുമെന്ന് അധികൃതർ; കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കൈമാറാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പൊലീസ്; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലാപത്തീയിൽ ആളിക്കത്തിയ വടക്കു കിഴക്കൻ ഡൽഹി ശാന്തമാകുന്നു. കഴിഞ്ഞ 42 മണിക്കൂറിനിടെ വലിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതി മെച്ചപ്പെട്ടതിനാൽ നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവ് വരുത്തിയിട്ടുണ്ട്. സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയാൻ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയിൽ ഇന്ന് പത്തുമണിക്കൂർ ഇളവ് അനുവദിച്ചിരുന്നു.കലാപത്തിലെ ഇരകൾക്ക് അടിയന്തര സഹായമായി 25,000 രൂപ നാളെ കൈമാറും.

കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. സംഭവത്തിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 300 ആയെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡൽഹിയിൽ പുതിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അഗ്‌നിശമന സേനയുടെ കണക്കുകൾ പ്രകാരം കുറഞ്ഞത് 500 വാഹനങ്ങളും 79 വീടുകൾ,52 കടകൾ, മൂന്ന് ഫാക്ടറികൾ, 2 സ്‌കൂളുകൾ എന്നിവ അഗ്‌നിക്കിരയായി. ചില ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വീട് പൂർണമായും കത്തിനശിച്ചവർക്ക് 5 ലക്ഷവും ഭാഗികമായി നാശനഷ്ടമുണ്ടായവർക്ക് 2.5 ലക്ഷവും ഡൽഹി സർക്കാർ നൽകും.

നിലവിൽ 514 പേരെയാണ് പൊലീസ് കലാപവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. ഡൽഹി പൊലീസ് കമ്മിഷണറുടെ അധികചുമതല ക്രമസമാധാന ചുമതലയുള്ള സ്‌പെഷൽ കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയ്ക്ക് കേന്ദ്രം കൈമാറി. നാളെ ചുമതലയേൽക്കും. കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവർ അവ കൈമാറണമെന്ന് ഡൽഹി പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാൻ രണ്ട് ടോൾ ഫ്രീ നമ്പറുകളും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. 8750871221, 8750871227 എന്നിവയാണ് നമ്പറുകൾ.

കലാപ ബാധിത മേഖലകളായ മൊജ്പുർ, ജഫ്രാബാദ്, ഗോകുൽപുരി എന്നിവിടങ്ങളിൽ ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ സന്ദർശിച്ച് പ്രദേശവാസികളോട് സംസാരിച്ചു.ദേശീയ വനിത കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ജഫ്രാബാദിലെത്തി സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി. കലാപ ബാധിത മേഖലകൾ സന്ദർശിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അഞ്ചംഗ നേതൃസംഘത്തെ തീരുമാനിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ഡൽഹിയുടെ ചുമതല വഹിക്കുന്ന ശക്തിസിങ് ഗോഹിൽ, ഹരിയാന സംസ്ഥാന അദ്ധ്യക്ഷ കുമാരി ഷെൽജ, മുൻ എംപി താരിഖ് അൻവർ, മഹിളാകോൺഗ്രസ് സുഷ്മിത ദേവ് എന്നിവർ സ്ഥലം സന്ദർശിച്ച് സോണിയ ഗാന്ധിക്ക് വിശദമായ റിപ്പോർട്ട് നൽകും. കലാപത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ഉന്നതതല ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബി.എസ്‌പി അദ്ധ്യക്ഷ മായാവതി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP