Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുർബാനയും നിസ്‌കാരവും പൂജയും വേണ്ടെന്ന് സർക്കാർ പറഞ്ഞപ്പോൾ മതവികാരം പൊട്ടിയവർ ഇനിയെങ്കിലും കണ്ണ് തുറന്ന് കാണൂ; കൊറോണക്കാലത്ത് നിസ്സാമുദ്ദീനിലെ ആലമി മർകസി ബംഗ്‌ളെവാലി മസ്ജിദിൽ എത്തിയവർ രോഗ വാഹകരായത് അനേകം സംസ്ഥാനങ്ങളിലേക്ക്; മർക്കസിൽ പങ്കെടുത്ത ആറു പേർ തെലുങ്കാനയിൽ മരിച്ചതോടെ കണ്ണും പൂട്ടി ഓടുന്നത് ആയിരങ്ങൾ; നിസാമുദ്ദീൻ ഇന്ത്യയിലെ സമൂഹ വിപത്തിന്റെ എപ്പി സെന്ററാകുന്നത് ഇങ്ങനെ

കുർബാനയും നിസ്‌കാരവും പൂജയും വേണ്ടെന്ന് സർക്കാർ പറഞ്ഞപ്പോൾ മതവികാരം പൊട്ടിയവർ ഇനിയെങ്കിലും കണ്ണ് തുറന്ന് കാണൂ; കൊറോണക്കാലത്ത് നിസ്സാമുദ്ദീനിലെ ആലമി മർകസി ബംഗ്‌ളെവാലി മസ്ജിദിൽ  എത്തിയവർ രോഗ വാഹകരായത് അനേകം സംസ്ഥാനങ്ങളിലേക്ക്; മർക്കസിൽ പങ്കെടുത്ത ആറു പേർ തെലുങ്കാനയിൽ മരിച്ചതോടെ കണ്ണും പൂട്ടി ഓടുന്നത് ആയിരങ്ങൾ; നിസാമുദ്ദീൻ ഇന്ത്യയിലെ സമൂഹ വിപത്തിന്റെ എപ്പി സെന്ററാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ സമീപത്തെ മർകസിൽ തബ് ലീഗ് ജമാഅത്തിന്റെ പ്രാർത്ഥന ഇന്ത്യയെ ആശങ്കപ്പെടുത്തുകയാണ്. ഇവിടെ പ്രാർത്ഥനയിൽ പങ്കെടുത്ത ആറു പേർ തെലുങ്കാനയിൽ മരിച്ചതോടെയാണ് ഇത്. എല്ലാവർക്കും കൊറോണയായിരുന്നു. ഇത് രാജ്യത്തെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഈ പ്രാർത്ഥനയിൽ പങ്കെടുത്ത പലർക്കും രോഗ ലക്ഷണവും ഉണ്ട്. അതായതുകൊറോണ എത്തിയ ശേഷം ഡൽഹിയിൽ നടന്ന ഈ ഒത്തുചേരൽ കൊറോണ വ്യാപനത്തിന്റെ സാധ്യത കൂട്ടുകയാണ്. വിദേശികൾക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ഇവരെല്ലാം ഇന്ന് കോവിഡ് സംശയ നിഴലിലാണ്. ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് നിസ്സാമുദ്ദീൻ.

 'ആലമി മർകസി ബംഗ്‌ളെവാലി' മസ്ജിദിൽ തബ്‌ലീഗ് സംഗമത്തിൽ പങ്കെടുത്തവർക്കാണ് കൊറോണ ഭീഷണി. ആറ് തെലങ്കാന സ്വദേശികൾ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് പ്രാർത്ഥനയിൽ ഭീഷണി എത്തിയത്. മാർച്ച് 13 മുതൽ 15 വരെയാണ് ഇവിടെ പ്രാർത്ഥന ചടങ്ങ് നടന്നത്. ഈ പരിപാടിയിൽ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പള്ളി അധികൃതർക്കെതിരെ കേസെടുക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. കൊറോണക്കാലത്തായിരുന്നു ഇവിടെ ആയിരങ്ങൾ തടിച്ചു കൂടിയത്.

കുർബാനയും നിസ്‌കാരവും പൂജയും വേണ്ടെന്ന് സർക്കാർ പറഞ്ഞപ്പോൾ മതവികാരം പൊട്ടിയവർക്ക് ഇതൊരു ഉദാഹരണമാണ്. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കിയില്ലെങ്കിൽ ഇന്ത്യയും വേദനിക്കും. നിസാമുദ്ദീനിലെ ഈ പള്ളി ഇന്ത്യയിലെ സമൂഹ വിപത്തിന്റെ എപ്പിക് സെന്ററാകുമോ എന്ന ആശങ്കയിലാണ് കേന്ദ്ര സർക്കാരും. ഡൽഹിയിൽ ഇതാദ്യമായി കൂട്ട കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനം അടച്ച പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. തബ്‌ലീഗ് സംഗമത്തിൽ പങ്കെടുത്ത ഒരാൾ തമിഴ്‌നാട്ടിലും മറ്റൊരാൾ കശ്മീരിലും മരിക്കുകയും ആൻഡമാനിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെതിട്ടുണ്ട്.

മർകസിന്റെ പരിസരത്തുള്ള 200-ാളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോവിഡ് ഭീഷണിക്കിടയിൽ മാർച്ച് 18ന് തബ്‌ലീഗ് ജമാഅത്ത് മർകസിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിശ്വാസികള്ഡ പങ്കെടുത്തിരുന്നു. അവർ തിരിച്ചുപോയ ശേഷം മർകസിന്റെ പരിസരത്തുള്ള 200ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച 34 പേരെയും തിങ്കളാഴ്ച 150 പേരെയും ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഗമത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ളവർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു.

തമിഴ്‌നാട്ടിൽ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്‌വാൻ സ്വദേശികൾ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്‌നാട്ടിൽവന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്‌ലീഗ് പ്രവർത്തകരാണ്. നിസാമുദ്ദീൻ മർകസിൽ വന്ന് കൊൽക്കത്ത വഴി അന്തമാനിലെത്തിയ ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായ്‌വാൻ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഡൽഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്‌ലീഗ് സംഗമത്തിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും കൊേറാണ വൈറസ് ബാധയുടെ ഭീഷണിയിലാണ്.

280 വിദേശികൾ അടക്കമുള്ള 2000 പേർ തബ്‌ലീഗ് മർകസിൽ തന്നെ കഴിഞ്ഞുകൂടി. ഇതിൽ 300 പേർക്ക്‌വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താൻ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്. ഇതിന് പുറമെ മർകസിൽ വന്ന് വിവിധ സംസഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലക്ഷണങ്ങൾ കണ്ടവരെ ആശുപത്രിയിലാക്കിയെന്നും വന്ന് മടങ്ങിപ്പോയവരുടെ വിശദാംശങ്ങൾ പൊലീസിന് കൈമാറിയെന്നും മർകസ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്ത 9 പേർക്ക് നേരത്തേ, ഡൽഹിയിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 1500 ഓളം പേർ പങ്കെടുത്തിരുന്നു. പ്രാർത്ഥനയിൽ പങ്കെടുത്ത 163 പേരെ ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർക്കസ് പരിസരം പൊലീസ് സീൽ ചെയ്തു. പ്രദേശത്ത് സമൂഹ വ്യാപന ആശങ്ക ശക്തമായതോടെ കൊറോണ വ്യാപനം തടയാൻ നിസാമുദ്ദീൻ പള്ളി, ദർഗ എന്നിവയോട് ചേർന്നുള്ള പ്രദേശം ഡൽഹി പൊലീസ് നിരീക്ഷണത്തിലാക്കി. മതസമ്മേളനം നടത്തിയ പുരോഹിതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി പൊലീസ് ലോക് ഡൗൺ നിരീക്ഷണം ശക്തമാക്കി.

ഇന്തോനേഷ്യ, സൗദി അറേബ്യ, മലേഷ്യ, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുടക്കമുള്ള പ്രതിനിധികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പങ്കെടുത്തവരിൽ ചിലർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. മറ്റു ചിലർക്ക് ലോക് ഡൗൺ പ്രഖ്യാപനം വന്നതോടെ നിസാമുദ്ദീനിൽ തന്നെ തങ്ങേണ്ടിവന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP