Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹി കലാപകാലത്ത് മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചെന്ന് പരാതി: ഏഷ്യാനെറ്റ് ന്യൂസിലെ നാല് പേർക്കെതിരെ കേസ്; കലാപത്തിന് പ്രകോപനമുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപണങ്ങൾ; കേസ് പി.ആർ.സുനിൽ പ്രശാന്ത് രഘുവംശം സിന്ധു സൂര്യകുമാർ എം.ജി.രാധാകൃഷ്ണൻ എന്നിവർക്കെതിരെ; രാജീവ് ചന്ദ്രശേഖർ ഇടപെട്ട് മാപ്പപേക്ഷ നൽകി സംപ്രേഷണ വിലക്ക് ചുരുക്കിയെങ്കിലും ക്രിമിനൽ കുറ്റം നിലനിൽക്കുമെന്ന് വാദം

ഡൽഹി കലാപകാലത്ത് മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചെന്ന് പരാതി: ഏഷ്യാനെറ്റ് ന്യൂസിലെ നാല് പേർക്കെതിരെ കേസ്; കലാപത്തിന് പ്രകോപനമുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപണങ്ങൾ; കേസ് പി.ആർ.സുനിൽ പ്രശാന്ത് രഘുവംശം സിന്ധു സൂര്യകുമാർ എം.ജി.രാധാകൃഷ്ണൻ എന്നിവർക്കെതിരെ; രാജീവ് ചന്ദ്രശേഖർ ഇടപെട്ട് മാപ്പപേക്ഷ നൽകി സംപ്രേഷണ വിലക്ക് ചുരുക്കിയെങ്കിലും ക്രിമിനൽ കുറ്റം നിലനിൽക്കുമെന്ന് വാദം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി : ഡൽഹി കലാപകാലത്തു മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചതിനു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി.ആർ.സുനിൽ, ഡൽഹി കോ ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത് രഘുവംശം, എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, എഡിറ്റർ എം.ജി.രാധാകൃഷ്ണൻ എന്നിവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇതേ വാർത്തയുടെ പേരിലാണു മുൻപു ഏഷ്യാനെറ്റിന്റെ സംപ്രേഷണം 48 മണിക്കൂർ വിലക്കിയത്. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാപ്പപേക്ഷ നൽകി സംപ്രേഷണ വിലക്ക് ആറു മണിക്കൂറായി കുറച്ചെങ്കിലും വാർത്തയിലെ ക്രിമിനൽ കുറ്റം നിലനിൽക്കുന്നതിനാലാണ് കേസ്. ഡൽഹിയിലെ ബിജെപി നേതാവും മാധ്യമ പ്രവർത്തകനുമായ പുരുഷോത്തമൻ പാലയാണ് ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. കലാപം വളർത്തുന്ന തരത്തിൽ പ്രകോപനമുണ്ടാക്കിയതിനു ഐപിസി 153, മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിച്ചതിനു ഐപിസി 153 എ, മതവികാരം ബോധപൂർവം വ്രണപ്പെടുത്തിയതിനു ഐപിസി 295 എ, ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചതിനു ഐപിസി 505 വകുപ്പുകളിലാണു കേസ്.

സായുധരായ കലാപകാരികൾ ജനങ്ങളുടെ മതം ചോദിച്ചറിഞ്ഞ് ആക്രമിക്കുന്നതായും മുസ്ലിം പള്ളി കത്തിച്ചതായുമുള്ള പി.ആർ.സുനിലിന്റെ റിപ്പോർട്ട് കലാപം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന കുറ്റം ആരോപിച്ചിട്ടുണ്ട്.സുനിലിന്റെ റിപ്പോർട്ടിന്റെ സിഡി പരിശോധിച്ച കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം റിപ്പോർട്ട് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കു കലാപം വ്യാപിക്കാൻ ഇടയാക്കുന്നതാണെന്നു വിലയിരുത്തിയാണ് ചാനലിനു സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്.

പുരുഷോത്തമൻ പാലാ നേരത്തേ ഡൽഹി പൊലീസ് കമ്മിഷണർക്കു നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ.കെ.പുരം പൊലീസ് കേസെടുത്തിട്ടുള്ളത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും ഡൽഹി പൊലീസ് വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു നേരത്തെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. മാർച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് പിറ്റേന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്. കേബിൾ ടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ആരാധനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.

കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കലാപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മാർച്ച് ആറിന് രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുള്ളിൽ മാപ്പപേക്ഷിച്ച് ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കി.. ഇതിന് പിന്നാലെയാണ് മാപ്പ് പറയാതെ തന്നെ മീഡിയ വണിന്റെയും വിലക്ക് നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP