Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം പൊലീസ് തീർത്ത പ്രതിരോധങ്ങളെ വകഞ്ഞ് മാറ്റി കർഷകർ ജയിച്ച് കയറി മുന്നോട്ട്; തടയിടാൻ ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ട്രാക്ടറിൽ ഉഴുതുമറിച്ച് മുന്നോട്ട് തന്നെ പ്രക്ഷോഭകർ; ഒടുവിൽ ഡൽഹിയിലേക്ക് കടക്കാൻ അനുമതി; ജന്തർ മന്ദിർ ലക്ഷ്യമാക്കി നീങ്ങുന്നത് അരലക്ഷം കർഷകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി :കലപ്പയും, ഉഴുത് മറിക്കാൻ ട്രാക്ടറും! കർഷക പ്രക്ഷോഭത്തിൽ ഹരിയാന -ഡൽഹി അതിർത്തി ഉലഞ്ഞതോടെ തോറ്റു മടങ്ങി പൊലീസും. കൂറ്റൻ ബാരിക്കേഡുകൾ നിഷ്ഭ്രമമാക്കിയാണ് ഡൽഹി ലക്ഷ്യമാക്കി കർഷകരുടെ വിജയയാത്ര. അതിർത്തികൾ നീളെ ഒരുക്കിയ പ്രതിരോധങ്ങളെല്ലാം ഇല്ലാതാക്കി ട്രാക്ക്ടറുകൾ മുന്നോട്ട് പായുകയാണ്.

തോറ്റുമടങ്ങില്ലെന്ന് ഉറപ്പിച്ചതോടെ കേന്ദ്രവും അയഞ്ഞു. കർഷകരെ ജയിലിൽ അടയ്ക്കില്ലെന്ന കെജ്രിവാൾ സർക്കാരിന്റെ പ്രഖ്യാപനവും തിരിച്ചടിയായി. ഇതോടെ കർഷകർ ഹരിയാന അതിർത്തി ഭേദിച്ച് ഡൽഹിയിലേക്ക് പ്രവേശിച്ചു.
'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ഡൽഹിയിലെ ബുരാരിയിലെ നിരങ്കരി മൈതാനത്തിൽ പ്രവേശിച്ച് സമരം നടത്തുവാനാണ് കർഷകർക്ക് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.

 

കർഷകർക്ക് രാജ്യവ്യാപകമായി പിന്തുണ ഏറുന്നതോടെ കേന്ദ്രം അയയുകയായിരുന്നു. എന്നാൽ ജന്തർ മന്ദിറിൽ എത്തി പ്രതിഷേധിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ ഇപ്പോഴും.

ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്ത പ്രതിബന്ധങ്ങൾ മറികടന്നാണ് കർഷക പ്രതിഷേധം ഡൽഹിയിലേക്കെത്തുന്നത്.കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ ഒമ്പത് സ്റ്റേഡിയങ്ങൾ താത്ക്കാലിക ജയിലാക്കാൻ പൊലീസ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇതിനായി സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ഡൽഹി പൊലീസ് ആം ആദ്മി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ ആവശ്യം സർക്കാർ തള്ളി.

ഇന്ന് രാവിലെ ഹരിയാന ഡൽഹി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. വൻ പൊലീസ് സന്നാഹമാണ് ഡൽഹിരിയാന അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ട്. സിമന്റ് ബാരിക്കേഡുകൾക്ക് പുറമെ മുള് കമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ മണൽ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസമായി നിർത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങൾക്ക് തടസമല്ലെന്നും ഇന്ന് അര ലക്ഷത്തിലധികം കർഷകർ ഡൽഹി അതിർത്തി കടക്കുമെന്നും കർഷക സംഘടനകൾ അവകാശപ്പെട്ടു.ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കർഷക നേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥിതി സംഘർഷാത്മകമാണ്.

 

നേരത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അതിർത്തിയിൽ തടഞ്ഞിരുന്നു. ഉത്തർ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്. വിവിധയിടങ്ങളിൽ പൊലീസ് കർഷകരെ തടയുകയും ജലപീരങ്കികൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP