Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരർ; അഞ്ച് ഭീകരർ കശ്മീരിൽ നിന്ന് ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം; കശ്മീർ രജിസ്ട്രേഷനുള്ള കാറുകളിൽ പരിശോധന നടത്തും; ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത; മുന്നറിയിപ്പ് എത്തിയത് ശ്രീനഗറിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചതിന് പിന്നാലെ; ജമ്മു ലക്ഷ്യമിട്ട് ജെയ്ഷെ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ

രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരർ; അഞ്ച് ഭീകരർ കശ്മീരിൽ നിന്ന് ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം; കശ്മീർ രജിസ്ട്രേഷനുള്ള കാറുകളിൽ പരിശോധന നടത്തും; ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത; മുന്നറിയിപ്പ് എത്തിയത് ശ്രീനഗറിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചതിന് പിന്നാലെ; ജമ്മു ലക്ഷ്യമിട്ട് ജെയ്ഷെ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ രാജ്യത്തിന്റെ ശ്രദ്ധമുഴുവൻ കേന്ദ്രീകരിച്ചിരിക്കവേ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഡൽഹയിലേക്ക് തീവ്രവാദികൾ നീങ്ങിത്തുടങ്ങിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡൽഹി പൊലീസ് കനത്ത ജാഗ്രതയിൽ. സുരക്ഷ ഏജൻസികൾ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഭീകരവാദികളിൽ ചിലർ ജമ്മു കശ്മീരിൽനിന്നുള്ളവരാണ്. അവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ നഗരത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്. നഗരത്തിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികൾ എത്തുന്നത്. റോഡ് മാർഗം കാർ,ബസ്,ടാക്സി തുടങ്ങിയവയിലാകും ഇവർ ഡൽഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കശ്മീർ രജിസ്ട്രേഷനുള്ള കാറുകളിൽ പരിശോധനയും നടത്തും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും അറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം കശ്മീർ താഴ്‌വരയിലെ പുൽവാമ മാതൃകയിലുള്ള ബോംബ് ആക്രമണം പരാജയപ്പെട്ടതിനെ പിന്നാലെ ജമ്മു പ്രദേശം ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്റർ സർവ്വീസ് ഇന്റലിജൻസ് റിപ്പോർട്ടു ചെയ്തു. ഐഎസ്ഐയും ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ചേർന്ന് ജമ്മുവിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഐഎസ്ഐ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ ഡ്രോൺ അതിർത്തി സംരക്ഷണ സേന വെടിവെച്ചിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണം സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോണിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ ജെയ്ഷെ മുഹമ്മദിന്റേതാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഡ്രോണിൽ അലി ബാബ എന്ന് എഴുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെന്നും അധികൃതർ അറിയിച്ചു.

ഹിര നഗറിലും പരിസരപ്രദേശങ്ങളിലുമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഇത് ആദ്യമായാണ് ഐഎസ്ഐയും ജെയ്ഷെ മുഹമ്മദും ചേർന്ന് ജമ്മുവിൽ ആക്രമണത്തിന് പദ്ധതിയിടുന്നത്. ഇതിനായി ആയുധങ്ങൾ കള്ളക്കടത്തു നടത്തുന്നതിനിടെയാണ് ഡ്രോൺ ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്‌ത്തിയത്. നേരത്തെ ജമ്മു കശ്മീരിലേക്ക് ജെയ്ഷെ മുഹമ്മദ് ഭീകരരെ നുഴഞ്ഞുകയറ്റാൻ ഐഎസ്ഐ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മുവിലെ ഭീകരാക്രമണം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതിനിടെ ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. വീട്ടിൽ ഒളിച്ചിരുന്ന ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായില്ല. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ മുതൽ നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. ശ്രീനഗറിലെ സാദിബാൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യം വധിച്ച ഭീകരരിൽ രണ്ടുപേർ 2019 മുതൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ മാസം രണ്ടു ബിഎസ്എഫ് ജവാന്മാർക്ക് നേരെ നടന്ന ആക്രമണത്തിൽ പങ്കാളിയായിരുന്ന ആളാണ് മൂന്നാമത്തെ ഭീകരനെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.



രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ മുതലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്ന വീട്ടിൽ എത്തിയപ്പോൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. അതിനിടെ, ഭീകരരുടെ രക്ഷിതാക്കളെ വരെ വിളിച്ച് കീഴടങ്ങാൻ സുരക്ഷാ സേന അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിൽ ഇവരെ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളുമായി ബന്ധപ്പെട്ടത്. രക്ഷിതാക്കൾ കീഴടങ്ങാൻ അഭ്യർത്ഥിച്ചിട്ടും ഭീകരർ അതിന് തയ്യാറായില്ലെന്നും കശ്മീർ ഐജി വിജയ് കുമാറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP