Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പൊന്നുവില നൽകി ശുദ്ധവായു ശ്വസിക്കാൻ ഓക്‌സിജൻ ബാറിലേക്ക് ആളുകളുടെ തിക്കും തിരക്കും; അന്തരീക്ഷ മലീനീകരണം രൂക്ഷമായ ഡൽഹിയിൽ ശുദ്ധവായു പൈസ നൽകി ശ്വസിക്കാനെത്തുന്നത് ദിനം പ്രതി ആയിരങ്ങൾ; വിൽപനയ്ക്ക് വച്ചിരിക്കുന്നത് പല സുഗന്ധത്തിലുള്ള ഓക്‌സിജനുകൾ; ഡൽഹിയിലെ ഓക്‌സിജൻ ബാറുകൾ ചർച്ചാകുമ്പോൾ

പൊന്നുവില നൽകി ശുദ്ധവായു ശ്വസിക്കാൻ ഓക്‌സിജൻ ബാറിലേക്ക് ആളുകളുടെ തിക്കും തിരക്കും; അന്തരീക്ഷ മലീനീകരണം രൂക്ഷമായ ഡൽഹിയിൽ ശുദ്ധവായു പൈസ നൽകി ശ്വസിക്കാനെത്തുന്നത് ദിനം പ്രതി ആയിരങ്ങൾ; വിൽപനയ്ക്ക് വച്ചിരിക്കുന്നത് പല സുഗന്ധത്തിലുള്ള ഓക്‌സിജനുകൾ; ഡൽഹിയിലെ ഓക്‌സിജൻ ബാറുകൾ ചർച്ചാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി ശുദ്ധവായുവും പൊന്ന് വിലകൊടുത്ത് വാങ്ങണം! അന്തരീക്ഷ മലീനീകരണം രൂക്ഷമായ ഡൽഹിയിൽ ഒടുവിൽ ഓക്‌സിജനും ഇനി കാശ് കൊടുത്ത് വാങ്ങണം. പല നിരക്കിൽ പല സുഗന്ധത്തിലുള്ള ഓക്‌സിജനാകും ലഭിക്കുക. തെക്കൻ ഡൽഹി സകേതത്തിലെ സെലക്ട് സിറ്റി മാളിലാണ് ഓക്‌സിജൻ ബാർ പ്രവർത്തിച്ച് തുടങ്ങിയത്. ഇ്‌തോടെ ശുദ്ധവായു ശ്വസിക്കാനായി ഓക്‌സിജൻ ബാറിലേക്ക് ആളുകളുടെ ഒഴുക്കാണ്.

'ഓക്‌സി പ്യുവർ' എന്നുപേരുള്ള ബാർ ഈ വർഷം മേയിലാണ് തുറന്നത്. ഇവിടെ ഇതുവരെ ശുദ്ധവായു സൗജന്യമായിരുന്നു. നാട് വായുമലിനീകരണത്തിൽ വീർപ്പുമുട്ടിയതോടെ വില ഈടാക്കിത്തുടങ്ങി.സിലിൻഡറുകളിലെ ഓക്‌സിജൻ നേരിട്ടു ശ്വസിക്കാൻ നൽകുകയല്ല ഇവിടെ. വിവിധ ഗന്ധങ്ങളുള്ള വായു മൃദുവായി ശ്വസിക്കാൻ പാകത്തിൽ സജ്ജീകരിച്ചിരിക്കുകയാണ്. മൂക്കിൽ പ്രത്യേകം ട്യൂബിട്ട് അനായാസം ശ്വസിക്കാം. ഇക്കാരണങ്ങളാലാണ് പണമീടാക്കുന്നത്.

ബാറിലെ ശുദ്ധവായു ഉണർവുപകർന്നതായി അവിടെ കണ്ടുമുട്ടിയ നോയ്ഡ സ്വദേശി മായ ദത്ത 'മാതൃഭൂമി'യോടു പറഞ്ഞു. ദിവസം ചുരുങ്ങിയത് 20 പേരെങ്കിലും ശുദ്ധവായുതേടി എത്താറുണ്ടെന്ന് ജീവനക്കാരൻ അഭിലാഷ് പറഞ്ഞു. അന്തരീക്ഷമലിനീകരണം അതിരൂക്ഷമായ ദീപാവലിക്കുശേഷം ഡൽഹിയിലെ പലയിടങ്ങളിൽനിന്നായി ആളുകളെത്തുന്നു. സ്ഥിരംസന്ദർശകർക്കായി മെമ്പർഷിപ്പ് കാർഡുണ്ട്. ഇവർക്ക് 15 ശതമാനം കിഴിവിൽ പത്തുതവണ ഓക്‌സിജൻ ശ്വസിക്കാം.

ഡൽഹിയിലെ ബിസിനസുകാരൻ ആര്യവീർ കുമാർ തുടങ്ങിയതാണ് ഈ ഓക്‌സിജൻ ബാർ. മൂന്നുവർഷംമുമ്പ് അമേരിക്ക സന്ദർശിച്ചപ്പോൾ കിട്ടിയതാണ് ആശയം. ഡൽഹിക്കാർക്ക് നല്ല വായു ലഭ്യമാക്കാൻ വേണ്ടിയാണ് സുഹൃത്ത് മാർഗരിറ്റ കുരിസ്റ്റിനയ്‌ക്കൊപ്പം ബാർ തുറന്നതെന്ന് ആര്യവീർ പറഞ്ഞു.

ഏഴു സുഗന്ധത്തിലാണ് ഓക്‌സിജൻ കിട്ടുക. യൂക്കാലിപ്റ്റസ് ഗന്ധത്തിലുള്ള വായു ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കി തൊണ്ടയ്ക്കു കുളിർമനൽകുമെന്നാണ് ഇവരുടെ വാഗ്ദാനം. മനസ്സിനെ ശാന്തമാക്കാൻ വാനില മതി. കർപ്പൂരതുളസി ഗന്ധത്തിലുള്ളത് ഛർദിയകറ്റാൻ സഹായിക്കും. ഓറഞ്ച്, കറുവപ്പട്ട, ലാവൻഡർ, ലെമൺഗ്രാസ് എന്നീ സുഗന്ധങ്ങളിലുള്ള വായുവും ഇവിടെ കിട്ടും. കാൽമണിക്കൂർ ശ്വസിക്കാൻ 299 മുതൽ 499 വരെ രൂപകൊടുക്കണം.

ബാറിൽ ഇരുന്നു കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിക്കാനുള്ള സൗകര്യവും ചെറിയ ബോട്ടിലുകളിൽ ഓക്‌സിജൻ കൊണ്ടു പോകാനുള്ള സൗകര്യവും ഇവിടെയുണ്ട്. പൂണെ അടക്കം രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ഓക്‌സിജൻ ബാർ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടി തുറക്കാൻ ഓക്‌സി പ്യൂർ പദ്ധതിയിടുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP