Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി അനുവദിച്ച 45 ദിവസത്തിൽ അഞ്ച് ദിവസം മാത്രം അവശേഷിക്കുമ്പോഴും കമ്പി വേർതിരിക്കുന്ന ജോലി പകുതി പോലുമായില്ല; ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി നിഷ്‌കർഷിച്ച മുന്നൊരുക്കങ്ങളും പാലിക്കപ്പെട്ടില്ല; മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ മാറ്റാനാകില്ലെന്ന നിലപാടിൽ മേൽനോട്ട സമിതിയും

കോടതി അനുവദിച്ച 45 ദിവസത്തിൽ അഞ്ച് ദിവസം മാത്രം അവശേഷിക്കുമ്പോഴും കമ്പി വേർതിരിക്കുന്ന ജോലി പകുതി പോലുമായില്ല; ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി നിഷ്‌കർഷിച്ച മുന്നൊരുക്കങ്ങളും പാലിക്കപ്പെട്ടില്ല; മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ മാറ്റാനാകില്ലെന്ന നിലപാടിൽ മേൽനോട്ട സമിതിയും

സുവർണ പി എസ്

കൊച്ചി: മരടിൽ കോടതി നിർദേശിച്ച സമയത്തിനുള്ളിൽ പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പൂർത്തിയാകില്ല. കാരണം പൊളിച്ച ഫ്ളാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ നിന്നും കമ്പി വേർതിരിക്കുന്നത് പകുതി പോലും പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ നിന്ന് കമ്പി വേർതിരിക്കാൻ കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് വെറും അഞ്ച് ദിവസം മാത്രമാണ്. ഫ്ളാറ്റിന്റെ മുഴുവൻ അവശിഷ്ടങ്ങളും നീക്കാൻ അനുവദിച്ചിരിക്കുന്നത് 70 ദിവസമാണ്. ഇതിൽ 45 ദിവസമാണ് കമ്പി വേർതിരിക്കാൻ അനുവദിച്ചിരുന്നത്. വിജയ് സ്റ്റീൽസിനാണ് കമ്പി വേർതിരിക്കാനുള്ള കരാർ.

എന്തായാലും ഫ്ളാറ്റ് പൊളിച്ച സ്ഥലത്ത് നിന്ന് സുപ്രീം കോടതി നിർദേശിച്ച സമയത്തിനുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ പൂർണ്ണമാവില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കാരണം കോൺക്രീറ്റിൻ നിന്നും കമ്പി വേർതിരിക്കുന്നത് ഇതുവരെയും പൂർത്തിയായിട്ടില്ല. ഇങ്ങനെ വേർതിരിക്കുന്ന കമ്പികൾ പാലക്കാട് കഞ്ചിക്കോട്ടേക്ക് കൊണ്ടുപോയി ഉരുക്കി പുതിയ രൂപത്തിലാക്കും. മാത്രമല്ല നിശ്ചിത സമയത്തിനുള്ളിൽ അവശിഷ്ടം നീക്കാൻ സാധ്യതയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന മേൽനോട്ട സമിതി ട്രിബ്യൂണലിന് റിപ്പോർട്ടും നൽകിയിരുന്നു.

അതേസമയം പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങളിൽ നിന്ന 45% അവശിഷ്ടങ്ങൾ ഇതിനകം നീക്കം ചെയ്തതായാണ് ഇതിന് കരാറെടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസ് പറയുന്നത്. അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിക്കുന്ന കോൺക്രീറ്റ് കട്ടകൾ വിപണിയിലുമെത്തി. 450 അടി കോൺക്രീറ്റ് കട്ടകളാണ് ഒരു ലോഡ് അവശിഷ്ടത്തിൽ നിന്ന് നിർമ്മിക്കുന്നത്. കൂടാതെ എൻജിടിയുടെ മേൽനോട്ടമുള്ളതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എല്ലാ ദിവസവും നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. എന്നാൽ മുമ്പ് പറഞ്ഞത് പോലെ ഇപ്പോഴും എൻജിടി മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ പലതും നഗരസഭ നടപ്പാക്കിയിട്ടില്ല.

അതായത് പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ പരിസരത്ത് 35 അടി ഉയരത്തിൽ മറ കെട്ടണം. സിസിടിവി ക്യാമറ സ്ഥാപിക്കണം, സ്പ്രിങ്ലറുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നനയ്ക്കണം തുടങ്ങിയ നിർദേശങ്ങളായിരുന്നു എൻജിടി മേൽനോട്ട സമിതിയുടെത്. എന്നാൽ ഇതെല്ലാം പാലിക്കപ്പെട്ടില്ല എന്നല്ല പാലിക്കാൻ തയ്യാറായില്ല. ആൽഫ സെറീൻ ഫ്‌ളാറ്റ് പരിസരത്തിന് ചുറ്റും നേരത്തേ നിർമ്മിച്ച മറ മാത്രമാണ് പൊളിച്ച ഫ്‌ളാറ്റുകളുടെ പരിസരത്തുള്ള ഏക മറ. അതേസമയം അവശിഷ്ടങ്ങൾ പെടിച്ച് എം സാൻഡാക്കിമാറ്റാനുള്ള യന്ത്രമായ റിബിൾ മാസ്റ്റർ മൊബൈൽ ക്രഷർ കൊണ്ടുവരുമെന്ന് കരാറുകാരായ പ്രോംപ്റ്റ് എന്റർപ്രൈസസ് പറഞ്ഞിരുന്നെങ്കിലും അത് ഇതുവരെയും എത്തിച്ചിട്ടില്ല. എന്നാൽ അവസാനത്തെ ഇരുപത്തിയഞ്ച് ദിവസത്തെ അവശിഷ്ടം പൊടിക്കാൻ മാത്രമാണ് യന്ത്രം എത്തിക്കുകയെന്ന് പ്രോംപ്റ്റ് അധികൃതർ വ്യക്തമാക്കി.

അതേസമയം ആൽഫാ സെറീൻ ഫ്ളാറ്റിന്റെ കായലിലേക്ക് വീണ അവശിഷ്ടങ്ങളുടെ ഒരു ഭാഗം കരയിലേക്ക് കയറ്റിയതായി അധികൃതർ പറഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ കോരിയെടുത്തത്ത്. ബാക്കിയുള്ള ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ നീക്കം ചെയ്യും. എന്തായാലും കോടതി നിർദേശിച്ച സമയത്തിനുള്ളിൽ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ നീക്കാൻ കഴിയില്ല. കോടതി നിർദേശിച്ചതിൽ കൂടുതൽ സമയം അതിനായി വേണ്ടിവരുമെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP