Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

370-ാം വകുപ്പ് എടുത്തു മാറ്റിയത് വികസനത്തിന് വേഗത കൂട്ടാൻ; അന്താരാഷ്ട്ര പിന്തുണയ്ക്കായി രാജ്യങ്ങളുടെ വാതിലുകൾ മുട്ടി പാക്കിസ്ഥാൻ നാണംകെട്ടു; ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിച്ചാൽ മാത്രം ചർച്ച; അതും പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് മാത്രം; ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തെ ഇമ്രാനും സ്ഥിരീകരിച്ചു; ആഗോള തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടെന്ന് പ്രതിരോധ മന്ത്രി; നൽകുന്നത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യതയെന്ന സന്ദേശം; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ് വീണ്ടും

370-ാം വകുപ്പ് എടുത്തു മാറ്റിയത് വികസനത്തിന് വേഗത കൂട്ടാൻ; അന്താരാഷ്ട്ര പിന്തുണയ്ക്കായി രാജ്യങ്ങളുടെ വാതിലുകൾ മുട്ടി പാക്കിസ്ഥാൻ നാണംകെട്ടു; ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിച്ചാൽ മാത്രം ചർച്ച; അതും പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് മാത്രം; ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തെ ഇമ്രാനും സ്ഥിരീകരിച്ചു; ആഗോള തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടെന്ന് പ്രതിരോധ മന്ത്രി; നൽകുന്നത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യതയെന്ന സന്ദേശം; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ് വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി ; ആണവായുധം ആദ്യമുപയോഗിക്കില്ലെന്ന നയത്തിൽ മാറ്റം വന്നേക്കാമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമർശത്തിനെതിരേ പാക്കിസ്ഥാൻ. നിരുത്തരവാദപരവും ദൗർഭാഗ്യകരവുമാണെന്ന് ഈ പ്രസ്താവനയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. എന്നാൽ അതും കടന്ന് പാക്കിസ്ഥാനെ വിരട്ടുകയാണ് രാജ്‌നാഥ് സിങ്. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ആഗോള തലത്തിൽ ഒറ്റപ്പെട്ടെന്നും ഇനി പാക്കിസ്ഥാനുമായി ചർക്ക് പാക് അധീന കാശ്മീരിൽ മാത്രമാണെന്നും പ്രതിരോധ മന്ത്രി പറയുന്നു. പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുകയാണ് രാജ്‌നാഥ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്തിയാലേ ചർച്ചയുള്ളൂവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

കാശ്മീരിന് ബാധകമായ ആർട്ടിക്കിൾ 370 ഇല്ലായ്മ ചെയ്തത് കാശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ്. നമ്മുടെ അയൽക്കാരൻ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലുകൾ മുട്ടി ഇന്ത്യ തെറ്റു ചെയ്തുവെന്ന് പറയുന്നു. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയാണ്. ഇനി പാക്കിസ്ഥാനുമായുള്ള ചർച്ച പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് മാത്രം. അതും ഭീകരതയെ പിന്തുണയ്ക്കുന്നത് നിർത്തിയാൽ മാത്രം-ഹരിയാനയിലെ പഞ്ചകുളയിലെ പൊതു യോഗത്തിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനം. ബലാകോട്ടിനേക്കാൾ വലിയ ആക്രമണത്തിന് ഇന്ത്യ പദ്ധതി ഇടുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നു. അതായത് ബാലാകോട്ടിലെ ഇന്ത്യൻ ആക്രമണം പാക്കിസ്ഥാനും സ്ഥിരീകരിക്കുകയാണ്-രാജ്‌നാഥ് പറഞ്ഞു.

കാശ്മീരിലെ പ്രത്യേക അവകാശങ്ങൾ എടുത്തു കളഞ്ഞത് തന്ത്രപരമായ നീക്കമാണ്. ഇതിനെതിരെ വലിയ പ്രതിഷേധം കാശ്മീരിൽ ഉണ്ടായതുമില്ല. ഇതോടെ ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന കാശ്മീരിൽ ആർക്കും അവകാശ വാദം ഉന്നയിക്കാൻ പറ്റാതെയുമായി. ഇവിടെ രണ്ടാക്കിയത് പോലും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് റഷ്യയും മറ്റും പ്രതികരിക്കുകയും ചെയ്തു. ഇതോടെ തർക്കം പാക് അധിനിവേശ കാശ്മീരിൽ മാത്രമാകുന്നു. ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് മോദി സർക്കാരിന്റേയും നിലപാട്. ഇത്തരത്തിൽ മാത്രമേ വിഷയം ഇനി ഇന്ത്യ ചർച്ച ചെയ്യൂ. ഇതാണ് രാജ്‌നാഥ് സിങ് പറഞ്ഞു വയ്ക്കുന്നതും.

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര-പ്രതിരോധ-ധനമന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്നിരുന്നു . കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിൽ യോഗം ചേർന്നത് . ആഭ്യന്തര മന്ത്രി അമിത് ഷാ , ധന മന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു . യു എൻ രക്ഷാ സമിതി യോഗത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചത് കശ്മീർ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമാണെന്ന് അമിത്ഷാ പറഞ്ഞു. ഇതിന് ശേഷമാണ് കാശ്മീരിൽ രാജ്‌നാഥ് സിങ് കൂടുതൽ കർശന നിലപാടുകൾ പ്രഖ്യാപിക്കുന്നത്.

നിലവിലെ പ്രതിരോധ ആയുധ സംഭരണ നടപടിക്രമം പുനരവലോകനം ചെയ്യാൻ 12 അംഗ സമിതിയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദശിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ വികസന പദ്ധതികളും ,ഉടൻ നടക്കാനിരിക്കുന്ന നിക്ഷേപക സംഗമവും യോഗത്തിൽ ചർച്ചയായി . യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നിലപാടിൽ മാറ്റമുണ്ടായേക്കുമെന്ന രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയും ചർച്ചാ വിഷയമായി . ഇന്ത്യയുടെ ഈ പ്രസ്താവന അത്യന്തം ഞെട്ടിക്കുന്നതാണെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു .

''ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയുടെ പൊരുളും അതുനടത്തിയ സമയവും ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ നിരുത്തരവാദിത്വവും സംഘർഷത്തിനു പ്രേരിപ്പിക്കുന്നതുമായ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്‌നാഥ് സിങ്ങിന്റെ അറിവില്ലായ്മയും ഇതുതെളിയിക്കുന്നു'' -ഖുറേഷി പ്രസ്താവനയിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ പൊഖ്റാനിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു രാജ്നാഥ് ആണവ നയത്തിലെ നിലപാട് വിശദീകരിച്ചത്.

ശ്മീർ വിഷയത്തിൽ പുതിയ മാർഗ്ഗങ്ങൾ തേടി പാക്കിസ്ഥാൻ . യു എൻ രക്ഷാസമിതിയിൽ ഒറ്റപ്പെട്ടതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നാണ് സൂചന. പാക് എംബസികളിൽ കശ്മീർ ഡെസ്‌ക്കുകൾ രൂപീകരിക്കാനും തീരുമാനിച്ചതായി സൂചനയുണ്ട് .യു എന്നിൽ കശ്മീർ വിഷയം ഉന്നയിക്കാൻ കഴിഞ്ഞെങ്കിലും ലോകം തങ്ങളെ ഒറ്റപ്പെടുത്തിയതായി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . അതുകൊണ്ടാണ് രാജ്യാന്തര കോടതിയെ സമീപിക്കാനൊരുങ്ങുന്നത് .

കശ്മീർ ബിൽ ഇന്ത്യ പാസാക്കിയ ഉടൻ തന്നെ പാക്കിസ്ഥാൻ ഇതുമായി ബന്ധപ്പെട്ട് യു എന്നിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ അത് യു എൻ നിരാകരിച്ചു . പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ചയ്‌ക്കെടുപ്പിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചത് . ഇക്കാര്യത്തിൽ പാക്കിസ്ഥാൻ വിജയിച്ചെങ്കിലും , രക്ഷാസമിതിയിൽ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എൻ പാക് പ്രതിനിധിയെ യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാക്കിസ്ഥാനു വർഷങ്ങളായി നൽകി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP