Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

പൂര വിളംബരമറിയിച്ച് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഞെട്ടി..... ദേ അവിടേയും മൈക്കും പിടിച്ച് ധർമ്മടേട്ടൻ! മുഖ്യമന്ത്രി പിണറായി എല്ലാ കാര്യങ്ങളും താങ്കളുമായി കൺസൾട്ടു ചെയ്യുമെന്ന് പറയുന്നത് ശുദ്ധ വീമ്പ്; പൊങ്ങച്ചം പറച്ചിൽ സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഉപദേശം; ദീപക് ധർമ്മടത്തിനെതിരെ റിപ്പോർട്ടിൽ തൊട്ടു നോക്കൂ ഹാഷ് ടാഗും സജീവം; സിപിഎം പാർട്ടി കോൺഗ്രസിലെ അമൃതാ ലേഖകന്റെ അവകാശവാദം തിരിഞ്ഞുകുത്തുമ്പോൾ

പൂര വിളംബരമറിയിച്ച് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഞെട്ടി..... ദേ അവിടേയും മൈക്കും പിടിച്ച് ധർമ്മടേട്ടൻ! മുഖ്യമന്ത്രി പിണറായി എല്ലാ കാര്യങ്ങളും താങ്കളുമായി കൺസൾട്ടു ചെയ്യുമെന്ന് പറയുന്നത് ശുദ്ധ വീമ്പ്; പൊങ്ങച്ചം പറച്ചിൽ സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഉപദേശം; ദീപക് ധർമ്മടത്തിനെതിരെ റിപ്പോർട്ടിൽ തൊട്ടു നോക്കൂ ഹാഷ് ടാഗും സജീവം; സിപിഎം പാർട്ടി കോൺഗ്രസിലെ അമൃതാ ലേഖകന്റെ അവകാശവാദം തിരിഞ്ഞുകുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമൃതാ ടിവി ലേഖകൻ ദീപക് ധർമ്മടത്തിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി എന്നും 2ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചുവെന്നും എഴുതുന്നു ദീപക്. ഇതിനൊപ്പം മനോരമ അടക്കമുള്ള സ്ഥാപനങ്ങളിലെ ലേഖകർ രേഖകൾ തൊട്ടു നോക്കാൻ തന്റെ അടുത്തെത്തിയെന്നും പരമാർശിച്ചു. ഇതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി മാതൃഭൂമിയിലെ രാധാകൃഷ്ണൻ പട്ടന്നൂർ രംഗത്തെത്തി. ഇതിന് പിന്നാലെ ട്രോളുകളും സജീവമായി. ദീപക്കിനെ കളിയാക്കാനായി റിപ്പോർട്ടിൽ തൊട്ടു നോക്കൂ ഹാഷ് ടാഗും സജീവമാക്കി. ഇതോടെ ദീപക് ധർമ്മടത്തിന്റെ വ്യാജ രേഖാ വിവാദവും പുതിയ തലത്തിലെത്തുകയാണ്.

ക്രൈസ്തവ സഭയുടെ ദൈവദാസനെ പ്രഖാപിക്കുന്ന എക്‌സ്‌കളൂസീവ് റിപ്പോർട്ട് ഡാനീ പോളിന് ലഭിച്ചപ്പോൾ.റിപ്പോർട്ടിൽ തൊട്ട് നോക്കാനും സെൽഫി എടുക്കാനും വെമ്പൽ കൊള്ളുന്ന മനോരമ,മംഗളം, റിപ്പോർട്ടർ ടിവി ലേഖകർ??-ഇങ്ങനെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് മലയാളികളായ മാധ്യമ പ്രവർത്തകർ. തൊട്ടു നോക്കൂ ഹാഷ് ടാഗും ഇതിന് നൽകുന്നു. വിവാദത്തിന് പുതിയ തലം നൽകി രാധാകൃഷ്ണൻ പട്ടന്നൂരിന്റെ പുതിയ പോസ്റ്റും എത്തി. വിവാദം അവസാനിപ്പിക്കുകയാണെന്ന് പറയുന്ന അദ്ദേഹം ദീപക്കിന്റെ പൊങ്ങച്ചം പറച്ചിലിനെ കളിയാക്കുന്നുണ്ട്. നേരത്തെ താൻ വിചാരിച്ചാൽ പാർട്ടി തകരില്ലെന്ന് രാധാകൃഷ്ണന്റെ പോസ്റ്റിന് താഴെ ദീപക് മറുപടി ഇട്ടിരുന്നു. ഇതിനുള്ള മറുപടിയായി ദീപക് ധർമടത്തിനു തകർക്കാൻ കഴിയുന്ന കോഴി മുട്ടയാണോ പാർട്ടി. എത്രയോ പേരുടെ ജീവനും ജീവിതവും കൊടുത്തു വളർത്തിയെടുത്ത പ്രസ്ഥാനമല്ലേ-എന്ന മറു ചോദ്യം രാധാകൃഷ്ണൻ ഉയർത്തുന്നു. കോയമ്പത്തൂർ പാർട്ടി കോൺഗ്രസിനെ എസ് എം എസ് കാട്ടിക്കൊടുത്തില്ലെന്ന ദീപക്കിന്റെ വാദവും രാധാകൃഷ്ണൻ പൊളിച്ചടുക്കുന്നു.

കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ നടന്ന കാര്യം. മാതൃഭൂമിയുടെ മുതിർന്ന ലേഖകന്മാരും അതിന് സാക്ഷി യായിരുന്നു. ഞാൻ ആരുടെയും പേര് പറഞ്ഞു അവരെയും ഇതിലേക്ക് വലിച്ചിഴക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഞാൻ സത്യമേ പറയുകയുള്ളൂ. എനിക്ക് ഇക്കാര്യത്തിൽ കള്ളം പറയേണ്ട ആവശ്യമില്ല. ഓരോരുത്തർക്കും അവനവനെ ക്കുറിച്ചു മതിപ്പുണ്ടാവും. അവരുടെ ബന്ധങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ച് പൊങ്ങച്ചവും പറയും. പക്ഷെ, സുഹൃത്തേ താങ്കളുടെ പൊങ്ങച്ചം പറച്ചിൽ സഹിക്കാവുന്നതിലും അപ്പുറമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് മുമ്പ് താങ്കളുമായി കൺസൾട്ടു ചെയ്യുമെന്ന് പല പത്ര പ്രവർത്തകരോടും വീമ്പു പറഞ്ഞതായി ഞാൻ അറിയും. മുഖ്യ മന്ത്രിയുമായുള്ള സൗഹൃദം അദ്ദേഹത്തെ അപഹസിക്കാൻ ഉപയോഗിക്കരുത്. മുഖ്യ മന്ത്രിക്ക് നിലവിൽ ആവശ്യത്തിൽ കൂടുതൽ ഉപദേഷ്ടാക്കൾ ഉണ്ട്. മാത്രമല്ല, ഏത് കാര്യത്തിലും തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള ആളാണ് അദ്ദേഹം എന്ന് താങ്കളേക്കാൾ പത്തു വർഷത്തെയെങ്കിലും കൂടുതൽ അടുത്ത് പരിചയം ഉള്ള എനിക്ക് അറിയാം-രാധാകൃഷ്ണൻ കുറിക്കുന്നു.

ഇതിന് പിന്നാലെ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവും പുതിയ തലത്തിലെത്തുകയാണ്. കഴിഞ്ഞ ദിവസം ധർമ്മടത്തെ സുപ്രധാന കേസിൽ തലശ്ശേരി കോടതിയിൽ വില്ലേജ് ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ വിശദാംശങ്ങൾക്ക് പിന്നാലെയാണ് ചില മാധ്യമ പ്രവർത്തകർ. വ്യാജ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും നീക്കമുണ്ട്. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ നുഴഞ്ഞു കയറിയതിൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പരാതി നൽകും. അങ്ങനെ ഈ വിവാദത്തിൽ അമൃതാ ടിവിയും ദീപക്കും പ്രതിരോധത്തിലാവുകയാണ്. ഇതിനൊപ്പമാണ് സോഷ്യൽ മീഡിയ കാമ്പൈനും.

സിപിഎം രഹസ്യങ്ങൾ ചോർത്തിയെന്ന് അവകാശപ്പെടുന്ന ദീപക്കിനെതിരെ രാജ്യ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. 2013ലെ ഡിഫൻസ് റിപ്പോർട്ടിങ് കോഴ്സിന് വ്യാജ ബിരുധ സർച്ചിഫിക്കറ്റുമായി ദീപക് പോയിരുന്നു. ഇത് സൈനിക രഹസ്യങ്ങൾ ചോർത്താനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമൃതാ ടിവിയിലെ ചിലരും പ്രതിസ്ഥാനത്ത് വന്നു. പക്ഷേ സ്വാധീനം ഉപയോഗിച്ച് ഈ കേസെല്ലാം അട്ടിമറിച്ചു. ഇതിന് ശേഷം പാസ് പോർട്ട് എടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസും വന്നു. അന്ന് കുറ്റസമ്മതം നടത്തി പിഴ അടയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് എടുത്ത കേസ് ഉന്നത തലത്തിലെ ഇടപെടലോടെ അട്ടിമറിച്ചു. ഇതിന് പിന്നിൽ സിപിഎം നേതൃത്വമാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഇതെല്ലാം ശരിവയ്ക്കും വിധമാണ് പാർട്ടി കോൺഗ്രസിൽ തനിക്ക് വിവരങ്ങൾ ചോർത്തി നൽകാൻ പോന്ന വ്യക്തികളുണ്ടെന്ന ദീപക്കിന്റെ കുറ്റസമ്മതം. ധർമ്മടം പൊലീസിൽ ഇപ്പോഴും ദീപക്കിനെതിരായ പരാതിയുണ്ട്. എന്നാൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. അതിനിടെ മധുര കാമരാജ് യൂണിവേഴ്സിറ്റിയെ തെറ്റിധരിപ്പിച്ച് പുതിയ ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയെന്നും സൂചനയുണ്ട്. ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പരാതി ഉയർന്നത്. എന്നാൽ ഇടത് നേതൃത്വത്തിന്റെ പിന്തുണയോടെ എല്ലാം തേച്ചു മാച്ചു കളഞ്ഞു. കേസ് അട്ടിമറിക്കാനായി ഹൈക്കോടതിയിൽ വാദിക്കാനെത്തിയത് ബിജെപി നേതാവുമായിരുന്നു. ഇങ്ങനെ എല്ലാ പാർട്ടിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ദീപക്.

ഈ സാഹചര്യത്തിലാണ് ട്രോളുകൾ സജീവമാകുന്നത്. ദീപക് പത്താംക്ലാസ് മാത്രമേ പാസായിട്ടുള്ളൂവെന്നാണ് ആക്ഷേപം. എന്നാൽ ദീപക് പ്രവർത്തക ഗവേഷണ സ്ഥാപനമായി പ്രസ് അക്കാദമിയിൽ അംഗമാണ്. പിണറായി സർക്കാരാണ് നിയോഗിച്ചത്. ഇതിനൊപ്പം അക്രഡിറ്റേഷൻ കമ്മറ്റിയിലും ഉണ്ട്. അമൃതാ ടിവിയിലെ സിഒഒ ജയകേഷ് അടക്കമുള്ളവരുടെ ഒത്താശയിലാണ് ഈ സ്ഥാനങ്ങൾ സംഘടിപ്പിച്ചത്.

രാധാകൃഷ്ണൻ പട്ടന്നൂരിന്റെ പുതിയ പോസ്റ്റ് ചുവടെ

എന്റെ പോസ്റ്റിനു ദീപക് ധർമട ത്തിന്റെ മറുപടി വായിച്ചു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്ന് എന്റെ മുതിർന്ന സഹപ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ നിർദ്ദേശം എനിക്ക് മാനിചേ പറ്റൂ.മാത്രമല്ല, ഞാനും താങ്കളും ഓരോ സ്ഥാപനത്തിന്റെ ഭാഗമാണ്.ആ നിലയിൽ സ്വതന്ത്രരും അല്ല. നമ്മൾ ഈ ജോലി ചെയ്യുന്നത് ഉപ ജീവനത്തിനു കൂടിയാണ്. ജീവിക്കാനുള്ള വേഷം കെട്ടൽ. നമ്മൾ രണ്ടുപേരും തൊഴിലാളികൾ. ഈ വിവാദം കാൽ നൂറ്റാണ്ടായി തുടരുന്ന നമ്മുടെ സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടാക്കില്ല. താങ്കളുടെ പോസ്റ്റിനുള്ള മറുപടിയോടെ ഈ വിവാദം ഞാൻ അവസാനിപ്പിക്കും. എനിക്കിന്ന് പതിവിലും കൂടുതലായി 42കോളുകൾ വന്നു. ഇതിൽ സി പി എം. കേന്ദ്ര കമ്മിറ്റി അംഗവും രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടും. കുറേ വാട്‌സ് ആപ് മെസ്സേജുകളും. ഇതിൽ കുറേ താങ്കളുടെ സഹപ്രവർത്തകർ. ഇതിൽ ഒരാൾ പറഞ്ഞു, പോസ്റ്റും വായിച്ചപ്പോൾ ചേട്ടനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കണം എന്ന് തോന്നിഎന്ന്. കാരണം, അവർ പറയാൻ ആഗ്രഹിച്ചതും എന്നാൽ പറയാൻ കഴിയാത്തതുമായ കാര്യങ്ങൾ പറഞ്ഞു എന്നതുകൊണ്ട്.

ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു സുഹൃത്തിനോട് പരസ്യമായി പ്രതികരിക്കുന്നമത്. പല വിവാദങ്ങളിൽ പങ്കെടുത്തുവെങ്കിലും. യഥാർത്ഥത്തിൽ നിങ്ങൾ ഈ പരസ്യവിമർശനം ഇരന്നു വാങ്ങിയതാണ്. വടി കൊടുത്തു അടി വാങ്ങുക. രാത്രി 11മണിക്കാണ് താങ്കളുടെ പോസ്റ്റ് കാണുന്നത്. അത് വായിച്ചപ്പോൾ പ്രതികരിക്കാതിരി ക്കാൻ പറ്റാത്ത നിലയിലായി.പിന്നെ വേണ്ടെന്നു തീരുമാനിച്ചു. പിന്നെയും ആലോചിച്ചു. പിടിച്ചു നിൽക്കാൻ ആയില്ല. ഒരു തരം ശ്വാസം മുട്ടൽ. ഒടുവിൽ പുലർച്ചെയാണ് പ്രതികരണം തയ്യാറാക്കിയത്. ഒരു പാർട്ടിയെ ഇങ്ങിനെ അപഹസിക്കരുത് സുഹൃത്തേ. എത്രയോ പേർ വിശ്വാസം അർപ്പിച്ച പ്രസ്ഥാനമാണിത്. പാർട്ടി കൊണ് ഗ്രസ്സ് എന്നാൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനം അല്ലേ.

പിന്നെ, താങ്കൾ പറഞ്ഞത് എനിക്ക് പാർട്ടിയെ തകർക്കാൻ ആഗ്രഹം ഇല്ല എന്നാണ്. ദീപക് ധർമടത്തിനു തകർക്കാൻ കഴിയുന്ന കോഴി മുട്ടയാണോ പാർട്ടി. എത്രയോ പേരുടെ ജീവനും ജീവിതവും കൊടുത്തു വളർത്തിയെടുത്ത പ്രസ്ഥാനമല്ലേ. പിന്നെ, കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ നടന്ന കാര്യം. മാതൃഭൂമിയുടെ മുതിർന്ന ലേഖകന്മാരും അതിന് സാക്ഷി യായിരുന്നു. ഞാൻ ആരുടെയും പേര് പറഞ്ഞു അവരെയും ഇതിലേക്ക് വലിച്ചിഴക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഞാൻ സത്യമേ പറയുകയുള്ളൂ. എനിക്ക് ഇക്കാര്യത്തിൽ കള്ളം പറയേണ്ട ആവശ്യമില്ല.

ഓരോരുത്തർക്കും അവനവനെ ക്കുറിച്ചു മതിപ്പുണ്ടാവും. അവരുടെ ബന്ധങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ച് പൊങ്ങച്ചവും പറയും. പക്ഷെ, സുഹൃത്തേ താങ്കളുടെ പൊങ്ങച്ചം പറച്ചിൽ സഹിക്കാവുന്നതിലും അപ്പുറമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് മുമ്പ് താങ്കളുമായി കൺസൾട്ടു ചെയ്യുമെന്ന് പല പത്ര പ്രവർത്തകരോടും വീമ്പു പറഞ്ഞതായി ഞാൻ അറിയും. മുഖ്യ മന്ത്രിയുമായുള്ള സൗഹൃദം അദ്ദേഹത്തെ അപഹസിക്കാൻ ഉപയോഗിക്കരുത്. മുഖ്യ മന്ത്രിക്ക് നിലവിൽ ആവശ്യത്തിൽ കൂടുതൽ ഉപദേഷ്ടാക്കൾ ഉണ്ട്. മാത്രമല്ല, ഏത് കാര്യത്തിലും തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള ആളാണ് അദ്ദേഹം എന്ന് താങ്കളേക്കാൾ പത്തു വർഷത്തെയെങ്കിലും കൂടുതൽ അടുത്ത് പരിചയം ഉള്ള എനിക്ക് അറിയാം.

ഇപ്പോൾ കഴിഞ്ഞ സി പി എം പാർട്ടി കോൺഗ്രസ്സിൽ നടന്ന കാര്യങ്ങൾ അവിടെപ്പോയ താങ്കളേക്കാൾ കൊല്ലത്തു നിന്ന് ഞാൻ അറിഞ്ഞിരുന്നു. നിങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെയല്ല എല്ലാ കാര്യങ്ങളും. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കു താങ്കൾ വാട്‌സ് അപ്പ് മെസ്സേജ് അയച്ചു കൊടുത്തു അതിന് ഉത്തരം അയക്കാൻ ആവശ്യപ്പെട്ടതിന് ശകാരം കിട്ടിയ കാര്യവും അറിയും.... ഞാൻ നിർത്തുന്നു. ഈ വിഷയത്തിൽ ഇനി ഒരു പ്രതികരണം ഞാൻ നടത്തുന്നില്ല. നമ്മൾക്ക് നല്ല സുഹൃത്തുക്കളായി തുടരാം. എനിക്ക് വ്യക്തിപരമായി ഒരു വിരോധവും താങ്കളോടില്ല.കാരണം, നമ്മൾ ഒരു രംഗത്തും മത്സരിക്കുന്നവരല്ല. ആളുകളെ അധികം ബോറടിപ്പിക്കാതെ ജോലി ചെയ്യാനുള്ള ഒരു അവസരമായി ഇതിനെ കണ്ടാൽ മതിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP